ടൂറിസം വകുപ്പിൽ അവസരം; കുക്ക് മുതൽ വെയിറ്റർ വരെ ഒഴിവുകൾ, പത്താം ക്ലാസും പ്രവൃത്തി പരിചയവും മതി!

പത്താം ക്ലാസ് മുതൽ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം . അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 8.
Kerala Tourism Department jobs
Kerala Tourism Department Invites Applications for Multiple Posts; Apply by August 8.AI IMAGE
Edited By:
Updated on
2 min read

ടൂറിസം വകുപ്പിന്റെ എറണാകുളത്തെ വിവിധ ഗസ്റ്റ് ഹൗസുകൾ, യാത്രി നിവാസുകൾ, ഇൻഫോ ലോഡ്ജുകൾ എന്നിവിടങ്ങളിലേക്ക് വിവിധ തസ്തികകളിൽ നിയമനം നടത്തുന്നു. വെയിറ്റേഴ്സ് മുതൽ കിച്ചൻ അസിസ്റ്റന്റ് വരെയാണ് ഒഴിവുകൾ. പത്താം ക്ലാസ് മുതൽ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം . അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 8.

Kerala Tourism Department jobs
കളിയും കരിയറും ഒന്നിച്ച് കൊണ്ട് പോകാം!റെയിൽവേയിൽ സ്പോർട്സ് ക്വാട്ട നിയമനം; അവസാന തീയതി ഓഗസ്റ്റ് 24

1. വെയിറ്റേഴ്സ് – 4 ഒഴിവുകൾ

യോഗ്യത:

  • പ്രീ-ഡിഗ്രി / പ്ലസ് ടു (10+2) പാസായിരിക്കണം.

  • കേരള സർക്കാർ ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള ഒരു വർഷത്തെ ഫുഡ് & ബെവറേജ് സർവീസ് ക്രാഫ്റ്റ് സർട്ടിഫിക്കറ്റ് അല്ലെങ്കിൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെന്റ് (IHM) ൽ നിന്നുള്ള ഒരു വർഷത്തെ ഫുഡ് & ബെവറേജ് സർവീസ് ഡിപ്ലോമ.

  • 2 സ്റ്റാർ അല്ലെങ്കിൽ അതിന് മുകളിലുള്ള ഹോട്ടലുകളിൽ വെയിറ്റർ / ബട്ട്ലർ / ക്യാപ്റ്റൻ ആയി കുറഞ്ഞത് 2 വർഷത്തെ പ്രവൃത്തി പരിചയം.

Kerala Tourism Department jobs
നഴ്സിങ് കഴിഞ്ഞോ? 2,218 ഒഴിവുകൾ; കേന്ദ്ര സർക്കാർ ജോലി നേടാം

2. ഫുഡ് & ബെവറേജ് സ്റ്റാഫ്– 5 ഒഴിവുകൾ

യോഗ്യത:

  • പ്രീ-ഡിഗ്രി / പ്ലസ് ടു (10+2) പാസായിരിക്കണം.

  • കേരള സർക്കാർ ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള ഒരു വർഷത്തെ ഫുഡ് & ബെവറേജ് സർവീസ് ക്രാഫ്റ്റ് സർട്ടിഫിക്കറ്റ് അല്ലെങ്കിൽ IHM ൽ നിന്നുള്ള ഒരു വർഷത്തെ ഫുഡ് & ബെവറേജ് സർവീസ് ഡിപ്ലോമ.

  • 2 സ്റ്റാർ അല്ലെങ്കിൽ അതിന് മുകളിലുള്ള ഹോട്ടലുകളിൽ ഫുഡ് & ബെവറേജ് സർവീസ് മേഖലയിൽ കുറഞ്ഞത് 2 വർഷത്തെ പ്രവൃത്തി പരിചയം.

Kerala Tourism Department jobs
ICAI: ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഇൻസ്റ്റിറ്റ്യൂട്ടിൽ ജോലി നേടാം; കേരളത്തിലും ഒഴിവുകൾ, ഡിഗ്രി മതി

3. ഹൗസ് കീപ്പിംഗ് സ്റ്റാഫ് – 11 ഒഴിവുകൾ

യോഗ്യത:

  • എസ്.എസ്.എൽ.സി അല്ലെങ്കിൽ തത്തുല്യ യോഗ്യത.

  • ഹോട്ടൽ അക്കോമഡേഷൻ ഓപ്പറേഷൻ ക്രാഫ്റ്റ് സർട്ടിഫിക്കറ്റ് അല്ലെങ്കിൽ IHM ൽ നിന്നുള്ള ഹോട്ടൽ അക്കോമഡേഷൻ ഓപ്പറേഷൻ ഡിപ്ലോമ / പി.ജി. ഡിപ്ലോമ.

  • 2 സ്റ്റാർ അല്ലെങ്കിൽ അതിന് മുകളിലുള്ള ഹോട്ടലുകളിൽ ഹൗസ് കീപ്പിംഗ് വിഭാഗത്തിൽ 6 മാസത്തെ പ്രവൃത്തി പരിചയം.

Kerala Tourism Department jobs
എൻ.സി.സി 'C' സർട്ടിഫിക്കറ്റ് ഉണ്ടോ?, ഇന്ത്യൻ ആർമിയിൽ ഓഫീസറാകാം; പെൺകുട്ടികൾക്ക് അവസരം

4. റിസപ്ഷനിസ്റ്റ് – 3 ഒഴിവുകൾ

യോഗ്യത:

  • പ്രീ-ഡിഗ്രി / പ്ലസ് ടു (10+2) പാസായിരിക്കണം.

  • ഫ്രണ്ട് ഓഫീസ് ഓപ്പറേഷൻ ക്രാഫ്റ്റ് സർട്ടിഫിക്കറ്റ്.

  • 2 സ്റ്റാർ അല്ലെങ്കിൽ അതിന് മുകളിലുള്ള ഹോട്ടലുകളിൽ ഫ്രണ്ട് ഓഫീസ് അസിസ്റ്റന്റ് / റിസപ്ഷനിസ്റ്റ് ആയി 2 വർഷത്തെ പ്രവൃത്തി പരിചയം.

Kerala Tourism Department jobs
ജെഎൻയുവിൽ അവസരം! 267 നോൺ-ടീച്ചിംഗ് തസ്തികകൾ; പത്താം ക്ലാസ് മുതൽ യോഗ്യത

5. കുക്ക്– 3 ഒഴിവുകൾ

യോഗ്യത:

  • എസ്.എസ്.എൽ.സി അല്ലെങ്കിൽ തത്തുല്യ യോഗ്യത.

  • ഫുഡ് പ്രൊഡക്ഷൻ ക്രാഫ്റ്റ് സർട്ടിഫിക്കറ്റ് അല്ലെങ്കിൽ കുക്കറി / ഫുഡ് പ്രൊഡക്ഷനിൽ ഒരു വർഷത്തെ ഡിപ്ലോമ.

  • 2 സ്റ്റാർ അല്ലെങ്കിൽ അതിന് മുകളിലുള്ള ഹോട്ടലുകളിൽ കുക്ക് / അസിസ്റ്റന്റ് കുക്ക് ആയി 2 വർഷത്തെ പ്രവൃത്തി പരിചയം.

Kerala Tourism Department jobs
ഹിന്ദുസ്ഥാൻ എയറോനോട്ടിക്സിൽ അവസരം; എഞ്ചിനീയർ മുതൽ സിഎ വരെ യോഗ്യത, രണ്ട് ലക്ഷം രൂപ വരെ ശമ്പളം

6. അസിസ്റ്റന്റ് കുക്ക് – 2 ഒഴിവുകൾ

യോഗ്യത:

  • എസ്.എസ്.എൽ.സി അല്ലെങ്കിൽ തത്തുല്യ യോഗ്യത.

  • ഫുഡ് പ്രൊഡക്ഷൻ ക്രാഫ്റ്റ് സർട്ടിഫിക്കറ്റ്.

  • 2 സ്റ്റാർ അല്ലെങ്കിൽ അതിന് മുകളിലുള്ള ഹോട്ടലുകളിൽ കുക്ക് / അസിസ്റ്റന്റ് കുക്ക് ആയി 1 വർഷത്തെ പ്രവൃത്തി പരിചയം.

Kerala Tourism Department jobs
ബി.കോം കഴിഞ്ഞവർക്ക് കേന്ദ്ര സർക്കാർ ജോലി! എക്സിക്യൂട്ടീവ് അസിസ്റ്റന്റ് തസ്തിക; അവസാന തീയതി ഓഗസ്റ്റ് 12

7. കിച്ചൺമേറ്റ് – 6 ഒഴിവുകൾ

യോഗ്യത:

  • എസ്.എസ്.എൽ.സി അല്ലെങ്കിൽ തത്തുല്യ യോഗ്യത.

  • കേരള സർക്കാർ ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള ഒരു വർഷത്തെ ഫുഡ് പ്രൊഡക്ഷൻ ക്രാഫ്റ്റ് സർട്ടിഫിക്കറ്റ്.

  • 2 സ്റ്റാർ അല്ലെങ്കിൽ അതിന് മുകളിലുള്ള ഹോട്ടലുകളിൽ കുക്ക് / അസിസ്റ്റന്റ് കുക്ക് ആയി 1 വർഷത്തെ പ്രവൃത്തി പരിചയം.

Kerala Tourism Department jobs
ISRO: ഡിഗ്രി മതി, കേരളത്തിലടക്കം 242 ഒഴിവുകൾ; വിജ്ഞാപനം പുറത്തിറങ്ങി!

കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.

https://www.keralatourism.org/latestfromkeralatourism/staff-contract-basis-application.pdf

Kerala Tourism Department jobs
ഇനി ദിവസങ്ങൾ മാത്രം! ആയുഷ് മന്ത്രാലയത്തിന് കീഴിൽ ജോലി നേടാം; 180 ഒഴിവുകൾ
Kerala Tourism Department jobs
പത്താം ക്ലാസ് യോഗ്യത മതി; കേരള സർവകലാശാലകളിൽ കംപ്യുട്ടർ അസിസ്റ്റന്റ്, ഓഗസ്റ്റ് 5 വരെ അവസരം
Kerala Tourism Department jobs
പാലക്കാട് ഫ്ലൂയിഡ് കൺട്രോൾ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ അവസരം; റിസർച്ച് എഞ്ചിനീയർ തസ്തിക, അവസാന തീയതി ഓഗസ്റ്റ് 24

Kerala Tourism Department Invites Applications for Multiple Posts; Apply by August 8.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com