

ആയുഷ് മന്ത്രാലയത്തിന് കീഴിലുള്ള സെൻട്രൽ കൗൺസിൽ ഫോർ റിസർച്ച് ഇൻ യൂനാനി മെഡിസിൻ (CCRUM) 180 തസ്തികകളിൽ നിയമനം നടത്തുന്നു. റിസർച്ച് ഓഫീസർ, അസിസ്റ്റന്റ്, അപ്പർ ഡിവിഷൻ ക്ലർക്ക് (UDC), ജൂനിയർ പേഴ്സണൽ അസിസ്റ്റന്റ് (JPA), സ്റ്റാഫ് നഴ്‌സ്, ഫാർമസിസ്റ്റ്, ലൈബ്രറി അസിസ്റ്റന്റ്, ലബോറട്ടറി അറ്റൻഡന്റ്, മൾട്ടി ടാസ്‌കിംഗ് സ്റ്റാഫ് (MTS) ഉൾപ്പെടെ നിരവധി തസ്തികകളിലാണ് നിയമനം. പത്താം ക്ലാസ് മുതൽ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി 2026 ഓഗസ്റ്റ് 7
റിസർച്ച് ഓഫീസർ (യൂനാനി) – 16
റിസർച്ച് ഓഫീസർ (പതോളജി) – 2
റിസർച്ച് ഓഫീസർ (ഫിസിയോളജി) – 1
അസിസ്റ്റന്റ് റിസർച്ച് ഓഫീസർ (ഫാർമക്കോളജി) – 1
അസിസ്റ്റന്റ് റിസർച്ച് ഓഫീസർ (ഫാർമക്കോഗ്നസി/ബോട്ടണി) – 2
സ്റ്റാഫ് നഴ്സ് – 7
അക്കൗണ്ട്സ് ഓഫീസർ – 1
റിസർച്ച് അസിസ്റ്റന്റ് (കെമിസ്ട്രി) – 2
റിസർച്ച് അസിസ്റ്റന്റ് (ബോട്ടണി) – 3
ഇൻവെസ്റ്റിഗേറ്റർ (സ്റ്റാറ്റിസ്റ്റിക്സ്) – 3
മെഡിക്കൽ ലബോറട്ടറി ടെക്നോളജിസ്റ്റ് (MLT) – 12
ലൈബ്രറി & ഇൻഫർമേഷൻ അസിസ്റ്റന്റ് – 3
പ്രൂഫ് റീഡർ – 1
ഹിന്ദി അസിസ്റ്റന്റ് – 2
ഫാർമസിസ്റ്റ് – 6
സോഷ്യൽ വർക്കർ – 2
റേഡിയോഗ്രാഫർ – 1
കമ്പൗണ്ടർ – 3
സ്റ്റെനോഗ്രാഫർ ഗ്രേഡ് III – 7
അപ്പർ ഡിവിഷൻ ക്ലർക്ക് (UDC) – 31
ലോവർ ഡിവിഷൻ ക്ലർക്ക് (LDC) – 26
സ്റ്റാഫ് കാർ ഡ്രൈവർ – 4
മൾട്ടി ടാസ്‌കിംഗ് സ്റ്റാഫ് (MTS) – 43
തസ്തിക അനുസരിച്ച് പത്താം ക്ലാസ്, പ്ലസ് ടു, ഐടിഐ, ഡിപ്ലോമ, ബിരുദം, ബി.എസ്.സി നഴ്സിങ്, ബിരുദാനന്തര ബിരുദം തുടങ്ങിയ യോഗ്യതയുള്ളവർക്ക് ആണ് അവസരം. പ്രായപരിധി, പ്രവൃത്തിപരിചയം, മറ്റ് യോഗ്യതകൾ എന്നിവ ഓരോ തസ്തികയ്ക്കും വ്യത്യസ്തമാണ്. നിയമനം ലഭിക്കുന്നവർക്ക് 18,000 മുതൽ 1,75,000 രൂപ വരെ ശമ്പളം ലഭിക്കും.
കംപ്യുട്ടർഅധിഷ്ഠിത പരീക്ഷ, സ്കിൽ/സ്റ്റെനോഗ്രാഫി ടെസ്റ്റ്, രേഖാ പരിശോധന എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും ഉദ്യോഗാർത്ഥികളെ തെരഞ്ഞെടുക്കുക. കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.
https://ccrum.res.in/writereaddata/UploadFile/Vacancy%20Notice-Detailed%20advertisement.pdf
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates