നഴ്സിങ് കഴിഞ്ഞോ? 2,218 ഒഴിവുകൾ; കേന്ദ്ര സർക്കാർ ജോലി നേടാം

എയിംസിന്റെ വിവിധ ആശുപത്രികളിൽ ആയി 2,218 ഒഴിവുകളാണ് നിലവിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതിൽ കൂടുതൽ ഒഴിവുകൾ ഉണ്ടാകും. പുതുച്ചേരിയിലും അവസരമുണ്ട്.
AIIMS Recruitment 2026
AIIMS Recruitment 2026 Apply for 2,218 Nursing Officer Vacancies.
Edited By:
Updated on
2 min read

ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (AIIMS) നഴ്സിങ് ഓഫീസർ തസ്തികളിൽ നിയമനം നടത്തുന്നു. എയിംസിന്റെ വിവിധ ആശുപത്രികളിൽ ആയി 2,218 ഒഴിവുകളാണ് നിലവിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതിൽ കൂടുതൽ ഒഴിവുകൾ ഉണ്ടാകും. പുതുച്ചേരിയിലും അവസരമുണ്ട്. നഴ്സിങ് ബിരുദം യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. താൽപര്യമുള്ള ഉദ്യോഗാർഥികൾക്ക് ഓഗസ്റ്റ് 13 വൈകിട്ട് 5 മണി വരെ ഓൺലൈനായി അപേക്ഷിക്കാം.

AIIMS Recruitment 2026
ഇന്ത്യൻ ആർമിയിൽ അഡ്വക്കേറ്റ് ആയാലോ? നിയമ ബിരുദധാരികൾക്ക് അവസരം, മികച്ച ശമ്പളം

വിദ്യാഭ്യാസ യോഗ്യത

  • ഇന്ത്യൻ നഴ്സിങ് കൗൺസിൽ അംഗീകരിച്ച B.Sc. (Hons.) Nursing / B.Sc. Nursing അല്ലെങ്കിൽ Post Basic B.Sc. Nursing പാസായിരിക്കണം.

  • കൂടാതെ State Nursing Council അല്ലെങ്കിൽ Indian Nursing Council-ൽ Nurse & Midwife ആയി രജിസ്ട്രേഷൻ ഉണ്ടായിരിക്കണം.

അല്ലെങ്കിൽ

  • ജനറൽ നഴ്സിംഗ് മിഡ്‌വൈഫറി (GNM) ഡിപ്ലോമ പാസായിരിക്കണം.

  • സ്റ്റേറ്റ് നഴ്സിങ് കൗൺസിൽ /ഇന്ത്യൻ നഴ്സിംഗ് കൗൺസിലിൽ രജിസ്റ്റർ ചെയ്തിരിക്കണം.

  • കൂടാതെ 50 കിടക്കകളോ അതിലധികമോ ഉള്ള ആശുപത്രിയിൽ 2 വർഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം.

AIIMS Recruitment 2026
ബിരുദം മതി,പ്രവൃത്തി പരിചയം വേണ്ട ! ഐഎസ്ആർഒയിൽ 242 ഒഴിവുകൾ; ക്ലർക്ക്, അസിസ്റ്റന്റ്, സ്റ്റെനോഗ്രാഫർ തസ്തികകൾ

പ്രായപരിധി

അപേക്ഷകരുടെ പ്രായപരിധി 18 മുതൽ 30 വയസ് വരെയാണ്. SC/ST വിഭാഗത്തിന് 5 വർഷം, OBCയ്ക്ക് 3 വർഷം, PwBDയ്ക്ക് 10 വർഷം (പരമാവധി 56 വയസ്) വരെ പ്രായ ഇളവുണ്ട്. മുൻ സൈനികർക്കും യോഗ്യരായ കേന്ദ്ര സർക്കാർ ജീവനക്കാർക്കും നിയമാനുസൃത പ്രായ ഇളവ് ബാധകമാണ്.

AIIMS Recruitment 2026
പുരുഷ നഴ്സുമാർക്ക് വൻ അവസരം! 1.30 ലക്ഷം ശമ്പളം, സൗജന്യ നിയമനം; ഗൾഫിലേക്ക് സർക്കാർ റിക്രൂട്ട്മെൻറ്

ശമ്പളം

തെരഞ്ഞെടുക്കപ്പെടുന്ന നഴ്‌സിങ് ഓഫീസർമാർക്ക് 7-ാം ശമ്പള കമ്മീഷൻ പ്രകാരമുള്ള Pay Level-7 ശമ്പളമാണ് ലഭിക്കുക. അടിസ്ഥാന ശമ്പളം 44,900 മുതൽ 1,42,400 രൂപ വരെ ലഭിക്കും. ഇതിനുപുറമെ ഡിയർനസ് അലവൻസ് (DA), ഹൗസ് റെന്റ് അലവൻസ് (HRA), ട്രാൻസ്പോർട്ട് അലവൻസ് ഉൾപ്പെടെ കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ലഭിക്കുന്ന മറ്റ് ആനുകൂല്യങ്ങളും ലഭിക്കും.

AIIMS Recruitment 2026
എയർപോർട്ട് അതോറിറ്റിയിൽ വൻ അവസരം! 391 ഒഴിവുകൾ, പ്രവൃത്തി പരിചയം വേണ്ട; ജൂനിയർ മാനേജർ മുതൽ ഒഴിവുകൾ

തെരഞ്ഞെടുപ്പ് രീതി

കംപ്യുട്ടർ അധിഷ്ഠിത പരീക്ഷ (CBT) വഴിയാണ്. നിയമനം നടത്തുന്നത്. രണ്ട് ഘട്ടങ്ങളായാണ് പരീക്ഷ നടക്കുന്നത്.

1. NORCET പ്രീലിമിനറി എക്സാം

90 മിനിറ്റ് ദൈർഘ്യമുള്ള പരീക്ഷയാണ് നടത്തുന്നത്. 100 മാർക്കിന് 100 ചോദ്യങ്ങൾ (20 ജനറൽ നോളജ് & ആപ്റ്റിറ്റ്യൂഡ്, 80 നഴ്‌സിങ് വിഷയങ്ങൾ). ഓരോ തെറ്റായ ഉത്തരത്തിനും 1/3 മാർക്ക് നെഗറ്റീവ് മാർക്കിംഗ് ഉണ്ടായിരിക്കും. ഈ പരീക്ഷ യോഗ്യത നിർണയത്തിന് മാത്രമാണ്. അന്തിമ റാങ്കിൽ പരിഗണിക്കില്ല.

AIIMS Recruitment 2026
ജെഎൻയുവിൽ അവസരം! 267 നോൺ-ടീച്ചിംഗ് തസ്തികകൾ; പത്താം ക്ലാസ് മുതൽ യോഗ്യത

2. NORCET സ്റ്റേജ് II എക്സാം

180 മിനിറ്റ് ദൈർഘ്യമുള്ള പരീക്ഷയാണ് നടത്തുന്നത്. 160 മാർക്കിന് 160 കേസ്-സീനാരിയോ അടിസ്ഥാനത്തിലുള്ള ചോദ്യങ്ങൾ. 1/3 നെഗറ്റീവ് മാർക്കിംഗ് ബാധകമാണ്. സ്റ്റേജ് II-ലെ മാർക്കിന്റെ അടിസ്ഥാനത്തിലാണ് അന്തിമ റാങ്ക് തയ്യാറാക്കുന്നത്.

AIIMS Recruitment 2026
റെയിൽവേയിൽ വീണ്ടും അവസരം! 4,098 ഒഴിവുകൾ, ഡിപ്ലോമ മതി; വിജ്ഞാപനം ഉടൻ...

കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.

https://rrpdocuments.aiimsexams.ac.in.pdf

AIIMS Recruitment 2026
കേരള സെൻട്രൽ സർവകലാശാലയിൽ അവസരം; ലബോറട്ടറി അസിസ്റ്റന്റ്, കംപ്യുട്ടർ ഓപ്പറേറ്റർ ഒഴിവ്
AIIMS Recruitment 2026
എൻ.സി.സി 'C' സർട്ടിഫിക്കറ്റ് ഉണ്ടോ?, ഇന്ത്യൻ ആർമിയിൽ ഓഫീസറാകാം; പെൺകുട്ടികൾക്ക് അവസരം
AIIMS Recruitment 2026
കേരള മാരിടൈം ബോർഡിൽ സർവേയർ നിയമനം; പ്രതിമാസം ₹75,000 ശമ്പളം
Summary

AIIMS Recruitment 2026 Apply for 2,218 Nursing Officer Vacancies.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com