

കേരള സെൻട്രൽ സർവകലാശാല ( CUK) കരാർ അടിസ്ഥാനത്തിൽ ലബോറട്ടറി അസിസ്റ്റന്റ്, കംപ്യുട്ടർ ഓപ്പറേറ്റർ തസ്തികകളിൽ നിയമനം നടത്തുന്നു. ആകെ 6 ഒഴിവുകളാണുള്ളത്. ബന്ധപ്പെട്ട വിഷയത്തിൽ ബിരുദവും പ്രവൃത്തിപരിചയം ഉള്ളവർക്ക് ആണ് അവസരം. പരമാവധി 32 വയസ്സ് വരെയുള്ള യോഗ്യരായ ഉദ്യോഗാർഥികൾക്ക് ജൂലൈ 26 വരെ അപേക്ഷിക്കാം.
ബി.എസ്.സി. (ഓണേഴ്‌സ്) ബയോളജി – 1 ഒഴിവ്
എം.എസ്.സി. പ്ലാന്റ് സയൻസ് – 1 ഒഴിവ്
എം.എസ്.സി. മൈക്രോബയോളജി – 1 ഒഴിവ്
സെൻട്രൽ ഇൻസ്ട്രുമെന്റേഷൻ ഫെസിലിറ്റി (CIF) – 1 ഒഴിവ്
ബി.എസ്.സി. ഫിസിക്സ് (സെമികണ്ടക്ടർ) – 1 ഒഴിവ്
കരാർ കാലാവധി: 179 ദിവസം
ശമ്പളം: ₹23,360 പ്രതിമാസം
സയൻസിൽ ബിരുദം (Bachelor's Degree in Science) അല്ലെങ്കിൽ ബന്ധപ്പെട്ട വിഷയത്തിൽ ബിരുദം.
അല്ലെങ്കിൽ ബന്ധപ്പെട്ട വിഷയത്തിൽ 3 വർഷത്തെ ഡിപ്ലോമ.
അഭികാമ്യ യോഗ്യത:
അക്കാദമിക് സ്ഥാപനത്തിലോ ഗവേഷണ സ്ഥാപനത്തിലോ ഉള്ള ലബോറട്ടറിയിൽ 2 വർഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കുന്നവർക്ക് മുൻഗണന ലഭിക്കും.
അംഗീകൃത സർവകലാശാലയിലോ സ്ഥാപനത്തിലോ നിന്ന് താഴെ പറയുന്ന ഏതെങ്കിലും ഒരു യോഗ്യത ഉണ്ടായിരിക്കണം:
കംപ്യുട്ടർ സയൻസിൽ 3 വർഷത്തെ ഡിപ്ലോമ, അല്ലെങ്കിൽ
ബി.എസ്.സി. കംപ്യുട്ടർ സയൻസ്, അല്ലെങ്കിൽ
ബാച്ചിലർ ഓഫ് കംപ്യുട്ടർ ആപ്ലിക്കേഷൻസ് (BCA), അല്ലെങ്കിൽ
ബി.ഇ./ബി.ടെക്. (കംപ്യുട്ടർ സയൻസ്), അല്ലെങ്കിൽ
മാസ്റ്റർ ഓഫ് കംപ്യുട്ടർ ആപ്ലിക്കേഷൻസ് (MCA), അല്ലെങ്കിൽ
കംപ്യുട്ടർ സയൻസ് അല്ലെങ്കിൽ ഇൻഫർമേഷൻ ടെക്‌നോളജി (ഐ.ടി.) മേഖലയിലെ തത്തുല്യ ബിരുദം.
പരമാവധി: 32 വയസ്സ്
സർക്കാർ ചട്ടങ്ങൾ പ്രകാരം പ്രായ ഇളവ് ലഭിക്കും.
23,360 രൂപ പ്രതിമാസം
താൽപര്യമുള്ള ഉദ്യോഗാർഥികൾ ബയോഡാറ്റയും (CV) വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം തുടങ്ങിയ രേഖകളുടെ സ്കാൻ ചെയ്ത പകർപ്പുകൾ ഒരൊറ്റ PDF ഫയലാക്കി contract.engage@cukerala.ac.in എന്ന ഇ-മെയിൽ വിലാസത്തിലേക്ക് അയയ്ക്കണം. കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates