ഇനി ഒരാഴ്ച കൂടി... ഇന്ത്യൻ ഓവർസീസ് ബാങ്കിലെ 750 ഒഴിവിലേക്ക് അപേക്ഷിക്കാം

കേരളത്തിൽ 33 ഒഴിവുകളുണ്ട്. ബിരുദം യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ജൂലൈ 27 വരെ നീട്ടിയിട്ടുണ്ട്.
Indian Overseas Bank jobs
Indian Overseas Bank Invites Applications for 750 Apprentice Posts
Edited By:
Updated on
1 min read

പൊതുമേഖലയിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ ഓവർസീസ് ബാങ്ക് (Indian Overseas Bank - IOB) ഒഴിവുകളിൽ നിയമനം നടത്തുന്നു. അകെ 750 അപ്രന്റിസ് ഒഴിവുകളാണ് ഉള്ളത്. കേരളത്തിൽ 33 ഒഴിവുകളുണ്ട്. ബിരുദം യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ജൂലൈ 27 വരെ നീട്ടിയിട്ടുണ്ട്.

Indian Overseas Bank jobs
സ്കൗട്ട്സ് & ഗൈഡ്സ് അംഗങ്ങൾക്ക് റെയിൽവേയിൽ ജോലി ! പത്താം ക്ലാസ് യോഗ്യത, അപേക്ഷ ഇപ്പോൾ സമർപ്പിക്കാം

യോഗ്യത

  • കേന്ദ്ര സർക്കാർ അംഗീകരിച്ച സർവകലാശാലയിൽ നിന്ന് ഏതെങ്കിലും വിഷയത്തിൽ ബിരുദം നേടിയിരിക്കണം.

  • 2026 ജൂലൈ 31-നോ അതിന് മുമ്പോ ഫലം പ്രസിദ്ധീകരിച്ചിരിക്കണം.

പ്രായപരിധി

  • 2026 ജൂലൈ 1 അടിസ്ഥാനമാക്കി 20 മുതൽ 28 വയസ് വരെ.

  • എസ്.സി/എസ്.ടി, ഒ.ബി.സി, ഭിന്നശേഷിക്കാർ എന്നിവർക്ക് സർക്കാർ ചട്ടപ്രകാരമുള്ള പ്രായ ഇളവ് ലഭിക്കും.

Indian Overseas Bank jobs
കൊച്ചിൻ പോർട്ട് അതോറിറ്റിയിൽ 12 എക്സിക്യൂട്ടീവ് ഒഴിവുകൾ; ബിരുദം യോഗ്യത, ₹1.60 ലക്ഷം വരെ ശമ്പളം

സ്റ്റൈപ്പൻഡ്

നിയമനം ലഭിക്കുന്നവർക്ക് പ്രതിമാസം 14,000 രൂപ മുതൽ 15,500 രൂപ വരെ സ്റ്റൈപ്പൻഡ് ലഭിക്കും. സർക്കാർ വിഹിതം ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്ഫർ (DBT) മുഖേന ബാങ്ക് അക്കൗണ്ടിലേക്ക് ലഭ്യമാക്കും.

Indian Overseas Bank jobs
ഐടിഐ കഴിഞ്ഞവർക്ക് ഗൾഫിൽ സൗജന്യ നിയമനം; 40 സ്ട്രക്ചറൽ ഫാബ്രിക്കേറ്റർ ഒഴിവുകൾ, മികച്ച ശമ്പളം!

തെരഞ്ഞെടുപ്പ് പ്രക്രിയ

ഓൺലൈൻ എഴുത്തുപരീക്ഷ, പ്രാദേശിക ഭാഷാ പരീക്ഷ (ആവശ്യമെങ്കിൽ), രേഖാ പരിശോധന,അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്.

ഓൺലൈൻ പരീക്ഷയിൽ ജനറൽ/ഫിനാൻഷ്യൽ അവെയർനസ്, ഇംഗ്ലീഷ്, ക്വാണ്ടിറ്റേറ്റീവ് & റീസണിംഗ്, കംപ്യുട്ടർ /സബ്ജക്ട് നോളജ് എന്നീ വിഷയങ്ങളിൽ നിന്ന് ആകെ 100 മാർക്കിന്റെ ചോദ്യങ്ങളുണ്ടാകും.

Indian Overseas Bank jobs
ONGC: എൻജിനീയർ, ജിയോളജിസ്റ്റ് തസ്തിക; 52 ഒഴിവുകൾ, ₹1.80 ലക്ഷം വരെ ശമ്പളം

കൂടുതൽ വിവരങ്ങൾക്കും ഓൺലൈൻ അപേക്ഷയ്ക്കുമായി ഇന്ത്യൻ ഓവർസീസ് ബാങ്കിന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കാം.

https://www.iob.bank.in/documents/d/guest/web-ad-750-vac-2026-27

https://www.iob.bank.in/documents/d/guest/extension-notification

Summary

Indian Overseas Bank Invites Applications for 750 Apprentice Posts

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com