

കേരള സർക്കാരിന്റെ പൊതുമേഖലാ സ്ഥാപനമായ ഒഡെപെക് (ODEPC) മുഖേന നഴ്സിംഗ് തസ്തികയിൽ നിയമനം നടത്തുന്നു. അകെ 100 ഒഴിവുകളാണ് ഉള്ളത്. പുരുഷന്മാർക്ക് മാത്രമാണ് അവസരം. യുഎഇയിലെ പ്രമുഖ ആശുപത്രി ഗ്രൂപ്പിലേക്ക് ഇൻഡസ്ട്രിയൽ നഴ്സ് തസ്തികയിൽ ആയിരിക്കും നിയമനം. യോഗ്യരായ ഉദ്യോഗാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.
ഒഴിവുകൾ- 100
പ്രതിമാസ ശമ്പളം: AED 5,000 (എല്ലാ അലവൻസുകളും ഉൾപ്പെടെ)
വിദ്യാഭ്യാസ യോഗ്യത
B.Sc Nursing അല്ലെങ്കിൽ Post Basic B.Sc Nursing
HAAD (DOH) / DHA ലൈസൻസുള്ളവർക്ക് മുൻഗണന
പ്രവൃത്തിപരിചയം- കുറഞ്ഞത് 2 വർഷം
താഴെപ്പറയുന്ന മേഖലകളിൽ പരിചയമുള്ളവർക്ക് മുൻഗണന:
ICU
Emergency
Urgent Care
Critical Care
Oil & Gas Nursing
40 വയസ്സിൽ താഴെ
കമ്പനി നൽകുന്ന താമസസൗകര്യം
വിദൂര പ്രദേശങ്ങളിൽ നിയമനം ലഭിച്ചാൽ ഭക്ഷണം
ഗതാഗത സൗകര്യം
വിസ
വിമാന ടിക്കറ്റ്
മെഡിക്കൽ ഇൻഷുറൻസ്
30 ദിവസത്തെ വാർഷിക അവധി (പൂർണ ശമ്പളത്തോടെ)
ആഴ്ചയിൽ 60 മണിക്കൂർ
താൽപര്യമുള്ളവർ താഴെ പറയുന്ന രേഖകൾ ഇമെയിൽ ചെയ്യണം:
പുതുക്കിയ CV
പാസ്‌പോർട്ട് കോപ്പി
Dataflow (ലഭ്യമാണെങ്കിൽ)
വിദ്യാഭ്യാസ, പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റുകൾ
ഇമെയിൽ: gcc@odepc.in
അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ജൂലൈ 25 ആണ്. കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates