ബി.കോം കഴിഞ്ഞവർക്ക് കേന്ദ്ര സർക്കാർ ജോലി! എക്സിക്യൂട്ടീവ് അസിസ്റ്റന്റ് തസ്തിക; അവസാന തീയതി ഓഗസ്റ്റ് 12

അകെ 20 ഒഴിവുകളാണുള്ളത്. ചെന്നൈയിലടക്കമുള്ള വിവിധ ഓഫീസുകളിലിൽ ആണ് നിയമനം.
ICSI Recruitment 2026
ICSI Recruitment 2026 for Apply for 20 Executive Assistant Posts.ai image
Edited By:
Updated on
1 min read

കേന്ദ്ര സർക്കാരിന് കീഴിൽ പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറീസ് ഓഫ് ഇന്ത്യ (ICSI) എക്സിക്യൂട്ടീവ് അസിസ്റ്റന്റ് തസ്തികയിൽ നിയമനം നടത്തുന്നു. അകെ 20 ഒഴിവുകളാണുള്ളത്. ചെന്നൈയിലടക്കമുള്ള വിവിധ ഓഫീസുകളിലിൽ ആണ് നിയമനം. കൊമേഴ്സിൽ ബിരുദം യോഗ്യതയും പ്രവൃത്തി പരിചയവും ഉള്ളവർക്ക് ആണ് അവസരം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 12.

ICSI Recruitment 2026
ജെഎൻയുവിൽ അവസരം! 267 നോൺ-ടീച്ചിംഗ് തസ്തികകൾ; പത്താം ക്ലാസ് മുതൽ യോഗ്യത

തസ്തിക: എക്സിക്യൂട്ടീവ് അസിസ്റ്റന്റ്

ഒഴിവുകൾ: 20

വിദ്യാഭ്യാസ യോഗ്യത

  • കൊമേഴ്‌സിൽ ബിരുദം (Graduate in Commerce)

പ്രവൃത്തിപരിചയം

  • കുറഞ്ഞത് 3 വർഷത്തെ പ്രവൃത്തിപരിചയം നിർബന്ധമാണ്. (കോഴ്സിന്റെ ഭാഗമായ പരിശീലനകാലം പ്രവൃത്തിപരിചയമായി പരിഗണിക്കില്ല.)

ICSI Recruitment 2026
ICAI: സിഎ പാസായോ? മുൻ പരിചയം വേണ്ട; 50 ഒഴിവുകൾ, ₹1.77 ലക്ഷം വരെ ശമ്പളം

ശമ്പളം

  • 7-ാം ശമ്പള കമ്മീഷൻ പ്രകാരം Pay Level-4

  • ശമ്പള സ്കെയിൽ: 25,500 – 81,100 രൂപ

  • വാർഷിക മൊത്തം ശമ്പളം: ഏകദേശം 6.51 ലക്ഷം രൂപ

ചുമതലകൾ

ഓഫിസിന്റെ ദൈനംദിന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കൽ, ബാങ്ക് അക്കൗണ്ടുകളുടെ നടത്തിപ്പ്, വരവ്-ചെലവ് രേഖകളുടെ പരിശോധന, യോഗങ്ങളുടെ അജണ്ടയും മിനിറ്റ്സും തയ്യാറാക്കൽ, വിവിധ റിപ്പോർട്ടുകൾ തയ്യാറാക്കി ആസ്ഥാനത്തേക്ക് അയയ്ക്കൽ എന്നിവ ഉൾപ്പെടെയുള്ള ഭരണപരമായ ചുമതലകൾ നിർവഹിക്കേണ്ടതാണ്. കൂടാതെ സ്ഥാപനത്തിന്റെ നിർദേശപ്രകാരം മറ്റ് ഔദ്യോഗിക ചുമതലകളും നിർവഹിക്കേണ്ടിവരും.

ICSI Recruitment 2026
ICAI: ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഇൻസ്റ്റിറ്റ്യൂട്ടിൽ ജോലി നേടാം; കേരളത്തിലും ഒഴിവുകൾ, ഡിഗ്രി മതി

തെരഞ്ഞെടുപ്പ് രീതി

തെരഞ്ഞെടുപ്പ് ഒബ്ജക്ടീവ് ടൈപ്പ് (MCQ) എഴുത്തുപരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും. പരീക്ഷയിൽ പ്രധാനമായും താഴെ പറയുന്ന വിഷയങ്ങളിൽ നിന്ന് ചോദ്യങ്ങൾ ഉണ്ടാകും.

  • ബേസിക് അക്കൗണ്ടിംഗ് (Basic Accounting)

  • ജനറൽ ഇംഗ്ലീഷ് (General English)

  • ബേസിക് മാത്തമാറ്റിക്സ് (Basic Mathematics)

  • കംപ്യുട്ടർ പരിജ്ഞാനം (Computer Knowledge)

  • ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റ്യൂഡ് (Quantitative Aptitude)

  • റീസണിംഗ് (Reasoning)

  • ജനറൽ നോളജ് & കറന്റ് അഫയേഴ്സ് (General Knowledge & Current Affairs)

ICSI Recruitment 2026
ബിരുദം മതി,പ്രവൃത്തി പരിചയം വേണ്ട ! ഐഎസ്ആർഒയിൽ 242 ഒഴിവുകൾ; ക്ലർക്ക്, അസിസ്റ്റന്റ്, സ്റ്റെനോഗ്രാഫർ തസ്തികകൾ

കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക .

https://www.icsi.edu/media/webmodules/Human_Resour.pdf

അപേക്ഷകൾ സമർപ്പിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

https://stimulate.icsi.edu/RECRUITMENT/IndexHome/IndexHome

ICSI Recruitment 2026
കൊച്ചിൻ പോർട്ട് അതോറിറ്റിയിൽ 12 എക്സിക്യൂട്ടീവ് ഒഴിവുകൾ; ബിരുദം യോഗ്യത, ₹1.60 ലക്ഷം വരെ ശമ്പളം
ICSI Recruitment 2026
6,715 ഒഴിവുകൾ,ഡിഗ്രി യോഗ്യത; ബാങ്ക് ജോലി നേടാൻ മികച്ച അവസരം
ICSI Recruitment 2026
''കണക്കിൽ 'പുലി' ആണോ?'' പ്ലസ് ടുവിന് ശേഷം ലക്ഷങ്ങൾ ശമ്പളമുള്ള കരിയർ സ്വന്തമാക്കാം; ആക്ച്വറിയൽ സയൻസ് പഠിക്കാം
Summary

ICSI Recruitment 2026 for Apply for 20 Executive Assistant Posts.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com