

പൂനെയിലെ ടാറ്റ നാഷണൽ സെന്റർ ഫോർ റേഡിയോ അസ്ട്രോഫിസിക്സ് (NCRA-TIFR) വിവിധ തസ്തികകളിൽ നിയമനം നടത്തുന്നു. ക്ലർക്ക്,ഡ്രൈവർ, ലാബ് അസിസ്റ്റന്റ് തുടങ്ങിയ തസ്തികയിലാണ് നിയമനം. ബിരുദം മുതൽ ഐടിഐ വരെ യോഗ്യതയുള്ളവർക്ക് ആണ് അവസരം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 31.
അകെ ഒഴിവുകൾ : 1 ഒഴിവ്,
ശമ്പളം 73,020 രൂപ
പരമാവധി പ്രായം 33
അംഗീകൃത സർവ്വകലാശാലയിൽ നിന്നോ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നോ കുറഞ്ഞത് 55% മാർക്കോടെയുള്ള ബിരുദം.
വേഡ് പ്രൊസസ്സിംഗ്, ഡാറ്റാബേസ്, അക്കൗണ്ടിംഗ് രീതികൾ എന്നിവയിലുള്ള പ്രാവീണ്യം.
ഏതെങ്കിലും വലിയ സ്ഥാപനത്തിന്റെ എസ്റ്റാബ്ലിഷ്‌മെന്റ്/എച്ച്.ആർ (HR) വിഭാഗത്തിൽ കുറഞ്ഞത് 5 വർഷത്തെ പ്രവൃത്തിപരിചയം.
2.ക്ലർക്ക്-എ
തസ്തികകളുടെഎണ്ണം: 2 ഒഴിവ്
ശമ്പളം : 39,770 - 46,990 രൂപ
അംഗീകൃത സർവ്വകലാശാലയിൽ നിന്നോ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നോ കുറഞ്ഞത് 50% മാർക്കോടെയുള്ള ബിരുദം.
ടൈപ്പിംഗ് പരിജ്ഞാനവും എം.എസ് ഓഫീസ് (MS Office) ഉൾപ്പെടെയുള്ള കംപ്യുട്ടർ ആപ്ലിക്കേഷനുകൾ ഉപയോഗിക്കാനുള്ള അറിവും (ഇത് സർക്കാർ അംഗീകൃത സ്ഥാപനത്തിൽ നിന്നുള്ള സർട്ടിഫിക്കറ്റ് സഹിതം തെളിയിക്കണം).
പ്രശസ്തമായ വലിയ സ്ഥാപനങ്ങളിൽ ക്ലറിക്കൽ ജോലികളിലും കത്തയപാടുകളിലും കുറഞ്ഞത് 1 വർഷത്തെ പ്രവൃത്തിപരിചയം.
ഒഴിവുകളുടെ എണ്ണം : 2
ശമ്പളം: 35,270 - 39,970 രൂപ
എസ്.എസ്.എൽ.സി (S.S.C) അല്ലെങ്കിൽ തത്തുല്യ പരീക്ഷ വിജയിച്ചിരിക്കണം.
ആവശ്യമായ വാഹനം ഓടിക്കുന്നതിനുള്ള സാധുവായ ലൈസൻസ് ഉണ്ടായിരിക്കണം (ഇത് അപേക്ഷയോടൊപ്പം അപ്‌ലോഡ് ചെയ്യേണ്ടത് നിർബന്ധമാണ്).
ഹെവി പാസഞ്ചർ മോട്ടോർ വാഹനങ്ങൾ അപകടങ്ങളില്ലാതെ ഓടിച്ചുള്ള കുറഞ്ഞത് 3 വർഷത്തെ പ്രവൃത്തിപരിചയം.
4. ലബോറട്ടറി അസിസ്റ്റന്റ്-ബി
ഒഴിവുകൾ : 2 എണ്ണം
ശമ്പളം 39,770രൂപ
പരമാവധി പ്രായം 31 വയസ്സ്
ഇലക്ട്രോണിക്സ് അല്ലെങ്കിൽ തത്തുല്യ ട്രേഡിൽ NCVT നൽകുന്ന നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ് (NTC - കുറഞ്ഞത് 60% മാർക്ക്) + ഇലക്ട്രോണിക്സ് ലാബിൽ 2 വർഷത്തെ പ്രവൃത്തിപരിചയം.
അല്ലെങ്കിൽ ഇലക്ട്രോണിക്സ് അല്ലെങ്കിൽ തത്തുല്യ ട്രേഡിൽ NCVT നൽകുന്ന നാഷണൽ അപ്രന്റീസ്ഷിപ്പ് സർട്ടിഫിക്കറ്റ് (NAC - കുറഞ്ഞത് 60% മാർക്ക്) + ഇലക്ട്രോണിക്സ് ലാബിൽ 1 വർഷത്തെ പ്രവൃത്തിപരിചയം.
ഒഴിവുകൾ: ഒന്ന്
ശമ്പളം 32,040 രൂപ
പരമാവധി പ്രായം 28 വയസ്
വിദ്യാഭ്യാസ യോഗ്യത: എസ്.എസ്.എൽ.സി (S.S.C) അല്ലെങ്കിൽ തത്തുല്യ പരീക്ഷ വിജയം.
അധിക സർട്ടിഫിക്കറ്റുകൾ: ഫയർ ഫൈറ്റിംഗ് ട്രെയിനിംഗ് സർട്ടിഫിക്കറ്റ് / എൻ.സി.സി (NCC) സർട്ടിഫിക്കറ്റ് / സിവിൽ ഡിഫൻസ് ട്രെയിനിംഗ് / ഹോം ഗാർഡ് (സൈന്യത്തിൽ നിന്നോ CAPF-ൽ നിന്നോ ഉള്ള ഉദ്യോഗാർത്ഥികൾക്ക് ഈ നിബന്ധന ബാധകമല്ല).
പേഴ്സണൽ കംപ്യുട്ടറുകളും ആപ്ലിക്കേഷനുകളും ഉപയോഗിക്കാനുള്ള അടിസ്ഥാന അറിവ്.
ഡിഫൻസ്, CAPF അല്ലെങ്കിൽ പ്രശസ്തമായ ഏതെങ്കിലും വലിയ സ്ഥാപനത്തിലെ സെക്യൂരിറ്റി ജോലിയിൽ കുറഞ്ഞത് 3 വർഷത്തെ പ്രവൃത്തിപരിചയം.
കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.
https://www.ncra.tifr.res.in/storage/jobs/pdfs/vzZPPl3VEtGALj8BwH650qcrclt6sWWUdTTirDV5.pdf
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates