പത്താം ക്ലാസ് കഴിഞ്ഞോ? സൈന്യത്തെ സഹായിക്കാൻ അവസരം; 2615 ഒഴിവുകൾ, ഓഗസ്റ്റ് 24 മുതൽ അപേക്ഷിക്കാം

ട്രേഡ്‌സ്മാൻ മേറ്റ് മുതൽ മെറ്റീരിയൽ അസിസ്റ്റന്റ് വരെയാണ് ഒഴിവുകൾ. പത്താം ക്ലാസ് പാസായവർക്ക് മുതൽ അപേക്ഷിക്കാം. ഓഗസ്റ്റ് 24 മുതൽ സെപ്റ്റംബർ 23 വരെ അപേക്ഷകൾ സമർപ്പിക്കാം. പൂർണമായ വിജ്ഞാപനം ഉടൻ പുറത്തിറങ്ങും.
AOC Recruitment 2026
AOC Recruitment 2026 Army Ordnance Corps Invites Applications for 2,615 Civilian Posts
Edited By:
Updated on
2 min read

ആർമി ഓർഡിനൻസ് കോർപ്സ് (AOC) 2615 ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. ഇന്ത്യൻ സൈന്യത്തിന്റെ (Indian Army) ഏറ്റവും പ്രധാനപ്പെട്ട ഒരു ലോജിസ്റ്റിക്സ് വിഭാഗമാണ് ഇത്. ഇന്ത്യൻ സൈനികർക്ക് ആവശ്യമായ എല്ലാവിധ സാമഗ്രികളും കൃത്യസമയത്ത് എത്തിച്ചുനൽകുക എന്നതാണ് ഈ വിഭാഗത്തിന്റെ പ്രധാന ചുമതല. ട്രേഡ്‌സ്മാൻ മേറ്റ് മുതൽ മെറ്റീരിയൽ അസിസ്റ്റന്റ് വരെയാണ് ഒഴിവുകൾ. പത്താം ക്ലാസ് പാസായവർക്ക് മുതൽ അപേക്ഷിക്കാം. ഓഗസ്റ്റ് 24 മുതൽ സെപ്റ്റംബർ 23 വരെ അപേക്ഷകൾ സമർപ്പിക്കാം. പൂർണമായ വിജ്ഞാപനം ഉടൻ പുറത്തിറങ്ങും.

AOC Recruitment 2026
ഇന്ത്യൻ കോഫി ഹൗസിൽ ജോലി നേടാം; 600 ഒഴിവുകൾ

ഒഴിവുകളുടെ വിവരങ്ങൾ

1.ട്രേഡ്‌സ്മാൻ മേറ്റ്

  • ആകെ ഒഴിവുകൾ: 1799

  • ശമ്പളം: 18,000 - 56,900 രൂപ (Level-1)

  • പത്താം ക്ലാസ് വിജയമാണ് അടിസ്ഥാന യോഗ്യത

  • പ്രായപരിധി: 18 മുതൽ 25 വയസ്സ് വരെ

2. ഫയർമാൻ (Fireman)

  • ആകെ ഒഴിവുകൾ: 520

  • ശമ്പളം: 19,900 - 63,200 രൂപ (Level-2)

  • പത്താം ക്ലാസ് വിജയമാണ് അടിസ്ഥാന യോഗ്യത

  • പ്രായപരിധി: 18 മുതൽ 25 വയസ്സ് വരെ

AOC Recruitment 2026
എറണാകുളത്ത് നിയമനം നേടാം, ബിരുദം മുതൽ യോഗ്യത; ഹിന്ദുസ്ഥാൻ ഓർഗാനിക് കെമിക്കൽസിൽ വൻ അവസരം!

3. ജൂനിയർ ഓഫീസ് അസിസ്റ്റന്റ് - JOA

  • ആകെ ഒഴിവുകൾ: 104

  • ശമ്പളം: 19,900 - 63,200 രൂപ(Level-2)

  • പ്ലസ് ടു വിജയം + ഇംഗ്ലീഷ് ടൈപ്പിംഗ് (35 w.p.m) അല്ലെങ്കിൽ ഹിന്ദി ടൈപ്പിംഗ് (30 w.p.m).

  • പ്രായപരിധി: 18 മുതൽ 25 വയസ്സ് വരെ

4. മൾട്ടി-ടാസ്കിങ് സ്റ്റാഫ് - MTS

  • ആകെ ഒഴിവുകൾ: 142

  • ശമ്പളം: 18,000 - 56,900 രൂപ (Level-1)

  • പത്താം ക്ലാസ് വിജയമാണ് അടിസ്ഥാന യോഗ്യത

  • പ്രായപരിധി: 18 മുതൽ 25 വയസ്സ് വരെ

AOC Recruitment 2026
ബിരുദം മതി,പ്രവൃത്തി പരിചയം വേണ്ട ! ഐഎസ്ആർഒയിൽ 242 ഒഴിവുകൾ; ക്ലർക്ക്, അസിസ്റ്റന്റ്, സ്റ്റെനോഗ്രാഫർ തസ്തികകൾ

5. മെറ്റീരിയൽ അസിസ്റ്റന്റ് (Material Assistant)

  • ആകെ ഒഴിവുകൾ: 50

  • ശമ്പളം: 29,200 - 92,300 രൂപ (Level-5)

  • അംഗീകൃത സർവ്വകലാശാലയിൽ നിന്നുള്ള ഏതെങ്കിലും വിഷയത്തിലെ ബിരുദം (Bachelor's Degree).

  • പ്രായപരിധി: 18 മുതൽ 27 വയസ്സ് വരെ

AOC Recruitment 2026
ഡിഗ്രി മതി! എയർപോർട്ട് അതോറിറ്റിയിൽ 391 ഒഴിവുകൾ; മികച്ച ശമ്പളം

തെരഞ്ഞെടുപ്പ് പ്രക്രിയ

  • എഴുത്തുപരീക്ഷ, ഫിസിക്കൽ എഫിഷ്യൻസി ടെസ്റ്റ്, രേഖാ പരിശോധന, മെഡിക്കൽ പരിശോധ എന്നിവയിലൂടെയാണ് ഉദ്യോഗാർഥികളെ തെരഞ്ഞെടുക്കുന്നത്.

  • 2 മണിക്കൂർ ദൈർഘ്യമുള്ള എഴുത്തുപരീക്ഷയിൽ 100 ചോദ്യങ്ങൾക്ക് 100 മാർക്കാണ്. ജനറൽ ഇന്റലിജൻസ് & റീസണിംഗ്, ജനറൽ അവയർനസ്, ന്യൂമറിക്കൽ ആപ്റ്റിറ്റ്യൂഡ്, ഇംഗ്ലീഷ് ലാംഗ്വേജ് എന്നീ വിഭാഗങ്ങളിൽ 25 ചോദ്യങ്ങൾ വീതം ഉണ്ടാകും.

  • ഓരോ തെറ്റായ ഉത്തരത്തിനും 0.25 മാർക്ക് നെഗറ്റീവ് മാർക്കിംഗുണ്ടാകും.

  • ഫയർമാൻ, ട്രേഡ്‌സ്മാൻ തസ്തികകൾക്ക് ഫിസിക്കൽ എഫിഷ്യൻസി ടെസ്റ്റും JOA തസ്തികയ്ക്ക് ടൈപ്പിംഗ് ടെസ്റ്റും ഉണ്ടായിരിക്കും.

  • തുടർന്ന് രേഖകളുടെ പരിശോധനയും മെഡിക്കൽ പരിശോധനയും നടത്തും. ഇതിന് ശേഷമാകും അന്തിമ ലിസ്റ്റ് പുറത്തിറക്കുക.

AOC Recruitment 2026
എം.ജി സർവകലാശാലയിൽ 24 അസിസ്റ്റന്റ് പ്രൊഫസർ ഒഴിവുകൾ; PG, NET, PhD യോഗ്യതയുള്ളവർക്ക് അവസരം

കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.

https://www.aocrecruitment.gov.in/Home.html

AOC Recruitment 2026
സമയമായി... റെയിൽവേയിലെ 6,777 അപ്രന്റിസ് ഒഴിവിലേക്ക് അപേക്ഷിക്കാം
AOC Recruitment 2026
നഴ്സിങ് കഴിഞ്ഞോ? 2,218 ഒഴിവുകൾ; കേന്ദ്ര സർക്കാർ ജോലി നേടാം
AOC Recruitment 2026
RCF Recruitment: പ്രതിമാസം ₹60,000 സ്റ്റൈപ്പൻഡോടെ ജോലി; ആർ.സി.എഫിൽ 94 ട്രെയിനി ഒഴിവുകൾ
Summary

AOC Recruitment 2026 Army Ordnance Corps Invites Applications for 2,615 Civilian Posts

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com