

എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ (AAI) മാനേജർ, ജൂനിയർ എക്സിക്യൂട്ടീവ് തസ്തികകളിൽ ആയി 391 ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. സിവിൽ, ഇലക്ട്രിക്കൽ, ഫിനാൻസ്, ഐ.ടി, ആർക്കിടെക്ചർ, ലോ, ഫയർ സർവീസസ്, ഓപ്പറേഷൻസ്, കൊമേഴ്സ്യൽ, കോർപ്പറേറ്റ് കമ്മ്യൂണിക്കേഷൻസ് തുടങ്ങി വിവിധ മേഖലകളിലേക്കാണ് നിയമനം. ബിരുദം, എംബിഎ തുടങ്ങിയ വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 07.
മാനേജർ തസ്തികകൾ: സിവിൽ, ഇലക്ട്രിക്കൽ, ഫിനാൻസ്, ഐ.ടി, ആർക്കിടെക്ചർ, നിയമം (Law), ഫയർ സർവീസസ്, ഓപ്പറേഷൻസ്, കൊമേഴ്സ്യൽ, കോർപ്പറേറ്റ് പ്ലാനിംഗ്, കോർപ്പറേറ്റ് കമ്മ്യൂണിക്കേഷൻസ്.
ജൂനിയർ എക്സിക്യൂട്ടീവ് തസ്തികകൾ: ഫിനാൻസ്, നിയമം (Law), ഓപ്പറേഷൻസ്, സർവേ & കാർട്ടോഗ്രഫി.
മാനേജർ: പരമാവധി 32 വയസ്സ് (07.09.2026 തീയതി അടിസ്ഥാനമാക്കി).
ജൂനിയർ എക്സിക്യൂട്ടീവ്: പരമാവധി 27 വയസ്സ് (07.09.2026 തീയതി അടിസ്ഥാനമാക്കി).
SC/ST വിഭാഗക്കാർക്ക് 5 വർഷവും, OBC (NCL) വിഭാഗക്കാർക്ക് 3 വർഷവും ഇളവ് ലഭിക്കും.
ഭിന്നശേഷി വിഭാഗക്കാർക്ക് (PwBD) ഉയർന്ന പ്രായപരിധിയിൽ 10 വർഷത്തെ ഇളവ് ലഭിക്കുന്നതാണ്.
മാനേജർ ശമ്പളം: 60,000 - 1,80,000 രൂപ (വാർഷിക CTC ഏകദേശം 21 ലക്ഷം രൂപ ).
ജൂനിയർ എക്സിക്യൂട്ടീവ് ശമ്പളം: 40,000 - 1,40,000 രൂപ (വാർഷിക CTC ഏകദേശം 14 ലക്ഷം രൂപ).
മറ്റ് ആനുകൂല്യങ്ങൾ: അടിസ്ഥാന ശമ്പളത്തിന് പുറമെ ഡിയർനസ് അലവൻസ് (DA), പെർക്സ് (35%), എച്ച്.ആർ.എ (HRA), ഗ്രാറ്റുവിറ്റി, മെഡിക്കൽ ആനുകൂല്യങ്ങൾ എന്നിവ ലഭിക്കും.
കംപ്യുട്ടർ അധിഷ്ഠിത പരീക്ഷയുടെയും (CBT) പ്രാഥമിക തെരഞ്ഞെടുപ്പ്. നെഗറ്റീവ് മാർക്കിംഗ് ഉണ്ടായിരിക്കില്ല. തസ്തിക അനുസരിച്ച് ഫിസിക്കൽ ടെസ്റ്റ്, അഭിമുഖം എന്നിവ ഉണ്ടാകും. അപേക്ഷാ ഫീസ് 1,000 രൂപ ആണ്. SC, ST, PwBD, വനിതകൾ, AAIയിൽ അപ്രന്റീസ്ഷിപ്പ് പൂർത്തിയാക്കിയവർ എന്നിവർക്ക് ഫീസ് നൽകേണ്ടതില്ല.
കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates