

കൊച്ചി മെട്രോയിൽ ജോലി നേടാൻ മികച്ച അവസരം. മാനേജർ (ഫിനാൻസ്), എക്സിക്യൂട്ടീവ് (എച്ച്ആർ), അസിസ്റ്റന്റ് എക്സിക്യൂട്ടീവ് (എച്ച്ആർ) തസ്തികകളിലേക്കാണ് നിയമനം. നിയമബിരുദം ഉള്ളവർക്കും ചില തസ്തികകളിൽ അപേക്ഷ സമർപ്പിക്കാം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 2026 ഓഗസ്റ്റ് 27.
ഒഴിവ്: 1
ശമ്പള സ്കെയിൽ: 60,000 – 1,80,000 (IDA)
യോഗ്യത
സി.എ./സി.എം.എ (ICWAI) അല്ലെങ്കിൽ
ഫുൾടൈം എം.ബി.എ (ഫിനാൻസ് സ്പെഷ്യലൈസേഷനോടെ), കുറഞ്ഞത് 60% മാർക്ക്.
പ്രവൃത്തിപരിചയം
യോഗ്യത നേടിയ ശേഷം കുറഞ്ഞത് 7 വർഷത്തെ പ്രവൃത്തിപരിചയം.
IND AS ഫിനാൻഷ്യൽ സ്റ്റേറ്റ്മെന്റുകൾ, GST, ഇൻകം ടാക്സ് കോംപ്ലയൻസുകൾ എന്നിവ കൈകാര്യം ചെയ്ത പരിചയം വേണം.
SAP പരിജ്ഞാനമുള്ളവർക്കും ലിസ്റ്റഡ് കമ്പനികളിൽ പ്രവർത്തിക്കുന്നവർക്കും മുൻഗണന.
പ്രായപരിധി: 2026 ഓഗസ്റ്റ് 1-ന് 40 വയസ് കവിയരുത്.
സംവരണ വിഭാഗങ്ങൾക്ക് സർക്കാർ ചട്ടപ്രകാരമുള്ള ഇളവ് ലഭിക്കും.
അസിസ്റ്റന്റ് എക്സിക്യൂട്ടീവ് (HR)
ഒഴിവുകൾ: 2 (എക്സിക്യൂട്ടീവ് (HR) / അസിസ്റ്റന്റ് എക്സിക്യൂട്ടീവ് (HR) തസ്തികകൾ ചേർന്നാണ് രണ്ട് ഒഴിവുകൾ)
ശമ്പളം: 30,000 – 1,20,000 രൂപ വരെ
വിദ്യാഭ്യാസ യോഗ്യത
അംഗീകൃത സർവകലാശാലയിൽ നിന്ന് ഫുൾടൈം റെഗുലർ എംബിഎ അല്ലെങ്കിൽ തത്തുല്യ യോഗ്യത.
HR സ്പെഷ്യലൈസേഷൻ ഉണ്ടായിരിക്കണം.
കുറഞ്ഞത് 60% മാർക്ക് നിർബന്ധം.
നിയമബിരുദം (LLB) ഉള്ളവർക്ക് മുൻഗണന.
യോഗ്യത നേടിയ ശേഷം കുറഞ്ഞത് 2 വർഷത്തെ HR / Personnel Management / Industrial Relations മേഖലയിലെ പ്രവൃത്തിപരിചയം.
പൊതുമേഖലാ സ്ഥാപനങ്ങളിലോ വാർഷിക വിറ്റുവരവ് 200 കോടി രൂപയിലധികമുള്ള സ്വകാര്യ സ്ഥാപനങ്ങളിലോ പ്രവർത്തിച്ചിരിക്കണം.
സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർ നിലവിൽ കുറഞ്ഞത് 5.50 ലക്ഷം രൂപ വാർഷിക CTC ലഭിക്കുന്നവരായിരിക്കണം.
2026 ഓഗസ്റ്റ് 1-ന് 30 വയസ് കവിയരുത്. സംവരണ വിഭാഗങ്ങൾക്ക് സർക്കാർ ചട്ടപ്രകാരമുള്ള പ്രായ ഇളവ് ലഭിക്കും.
എഴുത്തുപരീക്ഷ/കംപ്യുട്ടർ അധിഷ്ഠിത പരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്. കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.
https://kochimetro.org/careers/site_media/notifications/213.pdf
https://kochimetro.org/careers/site_media/notifications/212.pdf
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates