

കേരള പൊതുവിദ്യാഭ്യാസ വകുപ്പിൽ ബ്രെയിലിസ്റ്റ് തസ്തികയിലേക്ക് നേരിട്ടുള്ള നിയമനത്തിനായി കേരള പബ്ലിക് സർവീസ് കമ്മീഷൻ (Kerala PSC) അപേക്ഷ ക്ഷണിച്ചു. ആകെ 3 ഒഴിവുകളിലേക്കാണ് നിയമനം. പത്താം ക്ലാസും ഇംഗ്ലീഷ്, മലയാളം, ഹിന്ദി ഭാഷകളിൽ ബ്രെയിൽ എഴുത്തിൽ പ്രാവീണ്യവും ഉള്ളവർക്ക് അപേക്ഷിക്കാം. താൽപര്യമുള്ള ഉദ്യോഗാർഥികൾ 2026 സെപ്റ്റംബർ 2 അർധരാത്രി 12 മണിവരെ കേരള പി.എസ്.സി.യുടെ വൺ ടൈം രജിസ്ട്രേഷൻ (OTR) പ്രൊഫൈൽ വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കണം.
തസ്തിക: ബ്രെയിലിസ്റ്റ്
വകുപ്പ്: പൊതുവിദ്യാഭ്യാസ വകുപ്പ്
ശമ്പളം: ₹35,600 – ₹75,400
ഒഴിവുകൾ: 3
പ്രായപരിധി: 18 മുതൽ 48 വയസ്സ് വരെ
1978 ജനുവരി 2-നും 2008 ജനുവരി 1-നും ഇടയിൽ ജനിച്ചവർക്ക് അപേക്ഷിക്കാം.
എസ്.സി./എസ്.ടി., ഒ.ബി.സി. വിഭാഗങ്ങൾക്ക് നിയമാനുസൃത വയസ്സിളവ് ലഭിക്കും.
ഉയർന്ന പ്രായപരിധി ഒരു കാരണവശാലും 50 വയസ് കവിയാൻ പാടില്ല.
എസ്.എസ്.എൽ.സി. വിജയിച്ചിരിക്കണം.
ഇംഗ്ലീഷ്, മലയാളം, ഹിന്ദി ഭാഷകളിൽ ബ്രെയിൽ എഴുത്തിൽ പ്രാവീണ്യം ഉണ്ടായിരിക്കണം.
ഈ മൂന്ന് ഭാഷകളിലും ബ്രെയിൽ എഴുത്തിൽ പ്രത്യേക പരീക്ഷയ്ക്ക് ഹാജരാകാൻ തയ്യാറായിരിക്കണം.
കേരള പി.എസ്.സി.യുടെ One Time Registration (OTR) പ്രൊഫൈൽ വഴി ഓൺലൈനായി മാത്രം അപേക്ഷിക്കാം. അപേക്ഷാ ഫീസ് ഇല്ല.
2026 സെപ്റ്റംബർ 2 (ബുധനാഴ്ച), രാത്രി 12 മണി വരെ.
എഴുത്തുപരീക്ഷ/ഒ.എം.ആർ./ഓൺലൈൻ പരീക്ഷ നടത്തുന്ന സാഹചര്യത്തിൽ പരീക്ഷ എഴുതുന്നതിനുള്ള Confirmation നിശ്ചിത സമയത്തിനകം പി.എസ്.സി. പ്രൊഫൈൽ വഴി നൽകണം. സ്ഥിരീകരണം നൽകിയ ഉദ്യോഗാർഥികൾക്ക് മാത്രമേ അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാൻ കഴിയൂ.
കേരള പി.എസ്.സി. പുറത്തിറക്കിയ ഔദ്യോഗിക വിജ്ഞാപനം പരിശോധിക്കുക.
https://www.keralapsc.gov.in/sites/default/files/2026-07/noti-81-26.pdf
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates