ഹാർബർ എഞ്ചിനീയറിങ് വകുപ്പിൽ ഒരു വർഷത്തെ ഇന്റേൺഷിപ്പ്; അപേക്ഷ ക്ഷണിച്ചു

സിവിൽ, മെക്കാനിക്കൽ, ഐടി/ കംപ്യുട്ടർ സയൻസ് ആൻഡ് ഇലക്ട്രിക്കൽ വിഭാഗത്തിലാണ് ഒഴിവുകൾ ഉള്ളത്.
Kerala Harbour Engineering Department
Kerala Harbour Engineering Department Invites Applications for Graduate Intern Posts.
Edited By:
Updated on
1 min read

ഹാർബർ എഞ്ചിനീയറിങ് വകുപ്പിലെ വിവിധ ഓഫീസുകളിൽ ഗ്രാജ്വേറ്റ് ഇന്റേൺസിനെ നിയമിക്കുന്നു. സിവിൽ, മെക്കാനിക്കൽ, ഐടി/ കംപ്യുട്ടർ സയൻസ് ആൻഡ് ഇലക്ട്രിക്കൽ  വിഭാഗത്തിലാണ് ഒഴിവുകൾ ഉള്ളത്. ഇന്റേൺഷിപ്പ് കാലാവധി ഒരു വർഷമാണ്. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 30.

Kerala Harbour Engineering Department
ശുചിത്വ മിഷനിൽ അവസരം; ബി.ടെക് മുതൽ മാസ്റ്റർ ബിരുദം വരെ യോഗ്യത, നിങ്ങളുടെ ജില്ലയിൽ ജോലി നേടാം!

വിദ്യാഭ്യസ യോഗ്യത

  • എം.ടെക് ഇൻ സ്ട്രക്ചറൽ എഞ്ചിനിയറിങ്

  • ബി.ടെക് ഇൻ സിവിൽ എഞ്ചിനിയറിങ്

  • ബി.ടെക് ഇൻ ഇലക്ട്രിക്കൽ എഞ്ചിനിയറിങ്

  • എംസിഎ അല്ലെങ്കിൽ ബി.ടെക് ഇൻ കംപ്യുട്ടർ സയൻസ്

  • ബി.ടെക് ഇൻ ഐടി/ ബി.ടെക് ഇൻ മെക്കാനിക്കൽ എഞ്ചിനിയറിങ്

Kerala Harbour Engineering Department
റെയിൽടെല്ലിൽ അപ്രന്റീസ് ആകാം; എറണാകുളത്തും നിയമനം, എഞ്ചിനീയറിങ് ഡിപ്ലോമ മുതൽ യോഗ്യത

മറ്റ് നിബന്ധനകൾ

  • ബന്ധപ്പെട്ട കോഴ്സിൽ 70 ശതമാനത്തിൽ കുറയാത്ത മാർക്ക് ആവശ്യമാണ്.

  • കേരളത്തിൽ സ്ഥിരതാമസമാക്കിയവർ ആയിരിക്കണം.

  • കേരളത്തിലെ ഏതെങ്കിലുമൊരു എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്തിരിക്കണം

Kerala Harbour Engineering Department
കൊച്ചിൻ ഷിപ്പ്‌യാർഡിൽ എൻവയോൺമെന്റ് പ്രൊഫഷണലുകൾക്ക് അവസരം; 1.25 ലക്ഷം ശമ്പളം, പ്രവൃത്തിപരിചയം വേണ്ട !

അപേക്ഷകൾ വെള്ളക്കടലാസിൽ തയ്യാറാക്കി പാസ്പോർട്ട് സൈസ് ഫോട്ടോയൊടൊപ്പം എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് രജിസ്റ്റർ നമ്പർ, മേൽവിലാസം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ പകർപ്പ് സഹിതം ആഗസ്റ്റ് 30 ന് മുൻപ് ''ചീഫ് എൻജിനിയറുടെ കാര്യാലയം, ഹാർബർ എൻജിനിയറിങ് വകുപ്പ്, കമലേശ്വരം, മണക്കാട് പി.ഒ, തിരുവനന്തപുരം – 695009'' വിലാസത്തിൽ ലഭ്യമാക്കണം.

Kerala Harbour Engineering Department
കൊച്ചി ഭാരത് പെട്രോളിയത്തിൽ അവസരം; ഡിപ്ലോമ യോഗ്യത,154 ഒഴിവുകൾ

കൂടുതൽ വിവരങ്ങൾക്ക്: www.hed.kerala.gov.in, 0471-2459365/2459159, email: ce.hed@kerala.gov.in.

Kerala Harbour Engineering Department
2.75 ലക്ഷം ശമ്പളം! ഭാഷ അറിയണ്ട; ഷെഫുമാർക്ക് ജർമനിയിലേക്ക് പറക്കാം, സൗജന്യ റിക്രൂട്ട്മെന്റ്
Kerala Harbour Engineering Department
സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യയിൽ 1,110 ഒഴിവുകൾ; പ്രവൃത്തിപരിചയം വേണ്ട!
Kerala Harbour Engineering Department
ടൂറിസം വകുപ്പിൽ അവസരം; കുക്ക് മുതൽ വെയിറ്റർ വരെ ഒഴിവുകൾ, പത്താം ക്ലാസും പ്രവൃത്തി പരിചയവും മതി!
Summary

Kerala Harbour Engineering Department Invites Applications for Graduate Intern Posts.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com