2.75 ലക്ഷം ശമ്പളം! ഭാഷ അറിയണ്ട; ഷെഫുമാർക്ക് ജർമനിയിലേക്ക് പറക്കാം, സൗജന്യ റിക്രൂട്ട്മെന്റ്

കുറഞ്ഞത് €2,500 ആണ് പ്രതിമാസ ശമ്പളം (ഏകദേശം 2,70,000 രൂപ). മുന്‍പ് സമാന തസ്തികയിലേയ്ക്ക് അപേക്ഷ നല്‍കിയവര്‍ ഇനി അപേക്ഷിക്കേണ്ടതില്ല
NORKA Roots Recruitment 2026
NORKA Roots Recruitment 2026 for 20 Chef Jobs Available in Germany.
Edited By:
Updated on
2 min read

ജര്‍മനിയില്‍ ഷെഫ് തസ്തികയിൽ നിയമനം നടത്താനുള്ള വിജ്ഞാപനം സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക റൂട്ട്സ് പുറത്തിറക്കി. അകെ 20 ഒഴിവുകളാണ് ഉള്ളത്. ഹോട്ടൽ മാനേജ്മെന്റ്, ഹോട്ടൽ മാനേജ്മെന്റ് & കാറ്ററിംഗ് ടെക്നോളജി എന്നിവയില്‍ നാലു വര്‍ഷത്തേയോ മൂന്നു വര്‍ഷത്തേയോ ബിരുദം നേടിയവർക്കാണ് അവസരം. ടൂറിസം ബിരുദങ്ങൾ പരിഗണിക്കുന്നതല്ല.

NORKA Roots Recruitment 2026
റബ്ബര്‍ കർഷകർക്ക് 75,000 രൂപ ധനസഹായം! കൃഷി വകുപ്പിന്റെ 'കേര' പദ്ധതി

അളഗപ്പ യൂണിവേഴ്‌സിറ്റി, ഭാരതിയാർ യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിൽ നിന്നുള്ള ബിരുദങ്ങൾ പരിഗണിക്കുന്നതല്ല. നിലവില്‍ ഇന്ത്യയില്‍ താമസിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്കു മാത്രമേ അപേക്ഷിക്കാനാകൂ. വിശദമായ CV യും വിദ്യാഭ്യാസം, പ്രവൃത്തി പരിചയം, പാസ്സ്പോര്‍ട്ട്, ഭാഷായോഗ്യത എന്നിവയുടെ പകര്‍പ്പുകള്‍ സഹിതം നോര്‍ക്ക റൂട്ട്സ് www.norkaroots.kerala.gov.in വെബ്ബ്സൈറ്റ് സന്ദര്‍ശിച്ച് അപേക്ഷ നല്‍കാവുന്നതാണ്.

NORKA Roots Recruitment 2026
ടൂറിസം വകുപ്പിൽ അവസരം; കുക്ക് മുതൽ വെയിറ്റർ വരെ ഒഴിവുകൾ, പത്താം ക്ലാസും പ്രവൃത്തി പരിചയവും മതി!

കുറഞ്ഞത് €2,500 ആണ് പ്രതിമാസ ശമ്പളം (ഏകദേശം 2,70,000 രൂപ). മുന്‍പ് സമാന തസ്തികയിലേയ്ക്ക് അപേക്ഷ നല്‍കിയവര്‍ ഇനി അപേക്ഷിക്കേണ്ടതില്ല. നിലവില്‍ വിദേശ രാജ്യങ്ങളിലോ ക്രൂയിസ് കപ്പലുകളിലോ ജോലി ചെയ്യുന്നവരെയും പരിഗണിക്കുന്നതല്ല. ​ഉദ്യോഗാർത്ഥികൾക്ക് ഷെഫ് (Chef) തസ്തികയില്‍ നിലവിൽ കുറഞ്ഞത് രണ്ടു വർഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം. അപേക്ഷിക്കുന്നതിന് ജര്‍മന്‍ ഭാഷാ യോഗ്യത അനിവാര്യമല്ല. പ്രായപരിധി 35 വയസ്സ്.

NORKA Roots Recruitment 2026
ബിരുദം മതി,പ്രവൃത്തി പരിചയം വേണ്ട ! ഐഎസ്ആർഒയിൽ 242 ഒഴിവുകൾ; ക്ലർക്ക്, അസിസ്റ്റന്റ്, സ്റ്റെനോഗ്രാഫർ തസ്തികകൾ

നിലവില്‍ ജര്‍മന്‍ ഭാഷാ യോഗ്യതയുളളവര്‍ക്ക് (A1,A2,B1,B2) മുന്‍ഗണന ലഭിക്കുന്നതാണ്. എന്നാല്‍ തിരഞ്ഞെടുക്കപ്പെട്ടാല്‍ 12 മാസത്തോളം നീളുന്ന ബി-വണ്‍ (B1) വരെയുളള ജര്‍മന്‍ ഭാഷാപഠനത്തിന് തയ്യാറാകുന്നവരാകണം അപേക്ഷകര്‍. ​ബി-വണ്‍ വരെയുളള ജര്‍മന്‍ ഭാഷാപരിശീലനം, യോഗ്യതകളുടെ അംഗീകാരത്തിനുളള നടപടിക്രമങ്ങള്‍, വിസ പ്രോസസ്സിംഗ്, ജോബ് മാച്ചിങ്ങ്, അഭിമുഖങ്ങള്‍, ജർമനിയിലേക്കെത്തിയശേഷമുളള ഇന്റഗ്രേഷൻ, താമസ സൗകര്യം, കുടുംബാംഗങ്ങളെ കൊണ്ടുപോകുന്നതിനുളള സഹായം എന്നിവയെല്ലാം പദ്ധതിവഴി ഉദ്യോഗാര്‍ത്ഥികള്‍ക്ക് ലഭിക്കുന്നു.

NORKA Roots Recruitment 2026
കളിയും കരിയറും ഒന്നിച്ച് കൊണ്ട് പോകാം!റെയിൽവേയിൽ സ്പോർട്സ് ക്വാട്ട നിയമനം; അവസാന തീയതി ഓഗസ്റ്റ് 24

കൂടുതല്‍ വിവരങ്ങള്‍ക്ക് നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റ് വിഭാഗത്തിന്റെ 0471-2770536, 539, 540, 577 എന്നീ നമ്പറുകളിലോ (ഓഫീസ് സമയത്ത്, പ്രവൃത്തിദിനങ്ങളില്‍) 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്) ബന്ധപ്പെടാവുന്നതാണ്.

NORKA Roots Recruitment 2026
ഹിന്ദുസ്ഥാൻ എയറോനോട്ടിക്സിൽ അവസരം; എഞ്ചിനീയർ മുതൽ സിഎ വരെ യോഗ്യത, രണ്ട് ലക്ഷം രൂപ വരെ ശമ്പളം

ജർമൻ സര്‍ക്കാറിന്റെ ഹാൻഡ് ഇൻ ഹാൻഡ് ഫോർ ഇന്റർനാഷണൽ ടാലന്റ്സ് (HiH) പ്രോഗ്രമിന്റെ ഭാഗമായി ഇൻഡോ-ജർമൻ ചേംബർ ഓഫ് കൊമേഴ്‌സുമായി സഹകരിച്ചാണ് റിക്രൂട്ട്മെന്റ്.

NORKA Roots Recruitment 2026
എൻ.സി.സി 'C' സർട്ടിഫിക്കറ്റ് ഉണ്ടോ?, ഇന്ത്യൻ ആർമിയിൽ ഓഫീസറാകാം; പെൺകുട്ടികൾക്ക് അവസരം
NORKA Roots Recruitment 2026
എഞ്ചിനീയറിങ് പഠിച്ച വനിതകളാണോ? ഇന്ത്യൻ ആർമിയിൽ ഓഫീസറാകാൻ ഇതാ അവസരം
NORKA Roots Recruitment 2026
ഇന്ത്യൻ ആർമിയിൽ അഡ്വക്കേറ്റ് ആയാലോ? നിയമ ബിരുദധാരികൾക്ക് അവസരം, മികച്ച ശമ്പളം
Summary

NORKA Roots Recruitment 2026 for 20 Chef Jobs Available in Germany.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com