കൊച്ചി ഭാരത് പെട്രോളിയത്തിൽ അവസരം; ഡിപ്ലോമ യോഗ്യത,154 ഒഴിവുകൾ

എഞ്ചിനീയറിങ് ഡിപ്ലോമ യോഗ്യതയുള്ളവർക്ക് ആണ് അവസരം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 13.
BPCL Recruitment 2026
BPCL Recruitment 2026: 154 Non-Management Vacancies at Kochi and Mumbai Refineries
Edited By:
Updated on
2 min read

ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (BPCL) നോൺ -മാനേജ്‌മന്റ് തസ്തികയിൽ നിയമനം നടത്തുന്നു. കൊച്ചി,മുംബൈ റിഫൈനറികളിൽ ആണ് ഒഴിവുകൾ ഉള്ളത്. ആകെ 154 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഓൺലൈനായി അപേക്ഷിക്കാം. എഞ്ചിനീയറിങ് ഡിപ്ലോമ യോഗ്യതയുള്ളവർക്ക് ആണ് അവസരം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 13.

BPCL Recruitment 2026
2.75 ലക്ഷം ശമ്പളം! ഭാഷ അറിയണ്ട; ഷെഫുമാർക്ക് ജർമനിയിലേക്ക് പറക്കാം, സൗജന്യ റിക്രൂട്ട്മെന്റ്

റിഫൈനറി അടിസ്ഥാനത്തിലുള്ള ഒഴിവുകൾ

  • പ്രോസസ് ടെക്‌നീഷ്യൻ- മുംബൈ : 60 ഒഴിവുകൾ

  • പ്രോസസ് ഓപ്പറേറ്റർ- കൊച്ചി : 64 ഒഴിവുകൾ

  • ടെക്‌നീഷ്യൻ/ഓപ്പറേറ്റർ- കൊച്ചി : 13 ഒഴിവുകൾ

  • ടെക്‌നീഷ്യൻ- കൊച്ചി : 17 ഒഴിവുകൾ

ആകെ ഒഴിവുകൾ: 154

BPCL Recruitment 2026
ടൂറിസം വകുപ്പിൽ അവസരം; കുക്ക് മുതൽ വെയിറ്റർ വരെ ഒഴിവുകൾ, പത്താം ക്ലാസും പ്രവൃത്തി പരിചയവും മതി!

വിദ്യാഭ്യാസ യോഗ്യത

  • AICTE അംഗീകൃത സ്ഥാപനത്തിൽ നിന്ന് ഫുൾടൈം റെഗുലർ കോഴ്‌സായി ബന്ധപ്പെട്ട വിഷയത്തിൽ ഡിപ്ലോമ നേടിയിരിക്കണം.

  • ജനറൽ, ഇഡബ്ല്യുഎസ്, ഒബിസി (എൻസിഎൽ) വിഭാഗക്കാർക്ക് 60% മാർക്കും, എസ്‌സി, എസ്‌ടി, ഭിന്നശേഷിക്കാർക്ക് (PwBD) 50% മാർക്കും നിർബന്ധമാണ്.

BPCL Recruitment 2026
ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സിൽ കരിയർ തുടങ്ങാം; എഞ്ചിനീയർമാർക്ക് അവസരം,120 ഒഴിവുകൾ

തസ്തിക തിരിച്ചുള്ള യോഗ്യത

പ്രോസസ് ടെക്‌നീഷ്യൻ / പ്രോസസ് ഓപ്പറേറ്റർ

  • കെമിക്കൽ എഞ്ചിനീയറിങ് അല്ലെങ്കിൽ കെമിക്കൽ ടെക്‌നോളജിയിൽ ഡിപ്ലോമ.

  • ഡിപ്ലോമ നേടിയ ശേഷം റിഫൈനിങ്, പെട്രോളിയം, പവർ, ലൂബ്, പെട്രോകെമിക്കൽ, ഫെർട്ടിലൈസർ മേഖലകളിൽ ഒരു വർഷത്തെ പ്രവൃത്തിപരിചയം അല്ലെങ്കിൽ ഒരു വർഷത്തെ അംഗീകൃത അപ്രന്റിസ് പരിശീലനം ഉണ്ടായിരിക്കണം.

BPCL Recruitment 2026
ISRO: എഞ്ചിനീയർമാർക്ക് സയന്റിസ്റ് ആകാം; കേരളത്തിലും അവസരം, ഇപ്പോൾ അപേക്ഷിക്കാം

ടെക്‌നീഷ്യൻ/ഓപ്പറേറ്റർ (മെക്കാനിക്കൽ)

  • മെക്കാനിക്കൽ എഞ്ചിനീയറിങ്ങിൽ ഡിപ്ലോമ.

  • ബന്ധപ്പെട്ട മേഖലയിൽ ഒരു വർഷത്തെ പ്രവൃത്തിപരിചയം അല്ലെങ്കിൽ അപ്രന്റിസ് പരിശീലനം.

ടെക്‌നീഷ്യൻ (ഇലക്ട്രിക്കൽ)

  • ഇലക്ട്രിക്കൽ എഞ്ചിനീയറിങ് / ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എഞ്ചിനീയറിങ് / ഇലക്ട്രിക്കൽ പവർ സിസ്റ്റം / ഇലക്ട്രിക്കൽ എഞ്ചിനീയറിങ് (ഇൻഡസ്ട്രിയൽ കൺട്രോൾ) എന്നിവയിൽ ഡിപ്ലോമ.

  • ബന്ധപ്പെട്ട മേഖലയിൽ ഒരു വർഷത്തെ പ്രവൃത്തിപരിചയം അല്ലെങ്കിൽ അപ്രന്റിസ് പരിശീലനം.

BPCL Recruitment 2026
ഹിന്ദുസ്ഥാൻ എയറോനോട്ടിക്സിൽ അവസരം; എഞ്ചിനീയർ മുതൽ സിഎ വരെ യോഗ്യത, രണ്ട് ലക്ഷം രൂപ വരെ ശമ്പളം

പ്രധാന നിബന്ധനകൾ

  • വിജ്ഞാപനത്തിൽ വ്യക്തമാക്കിയ ബ്രാഞ്ചുകളിലെ ഡിപ്ലോമ മാത്രമേ അംഗീകരിക്കൂ. മറ്റ് സമാന കോഴ്‌സുകൾക്ക് അർഹതയില്ല.

  • പാർട്ട് ടൈം, കറസ്‌പോണ്ടൻസ്, ഡിസ്റ്റൻസ് എജുക്കേഷൻ വഴി നേടിയ ഡിപ്ലോമകൾ പരിഗണിക്കില്ല.

  • സാൻഡ്‌വിച്ച് ഡിപ്ലോമയും ലാറ്ററൽ എൻട്രി ഡിപ്ലോമയും നിബന്ധനകൾ പാലിച്ചാൽ അർഹമാണ്.

  • എ.എം.ഐ.ഇ., ബി.ഇ., ബി.ടെക്. അല്ലെങ്കിൽ അതിന് സമാനമായ ഉയർന്ന എഞ്ചിനീയറിങ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാൻ അർഹതയില്ല. ഡിപ്ലോമയ്ക്ക് ശേഷം ഇത്തരം യോഗ്യത നേടിയവർക്കും അർഹതയുണ്ടാകില്ല.

BPCL Recruitment 2026
നഴ്സിങ് കഴിഞ്ഞോ? 2,218 ഒഴിവുകൾ; കേന്ദ്ര സർക്കാർ ജോലി നേടാം

ശമ്പളവും ആനുകൂല്യങ്ങളും

  • തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർഥികളെ എൻജി-2 (NG-2) ഗ്രേഡിൽ നിയമിക്കും.

  • അടിസ്ഥാന ശമ്പളം 26,500 – 34,000 രൂപ ശമ്പള സ്‌കെയിലായിരിക്കും.

  • അടിസ്ഥാന ശമ്പളത്തിന് പുറമെ ഇൻഡസ്ട്രിയൽ ഡിയർനെസ് അലവൻസ് (DA), മറ്റ് അലവൻസുകൾ, കോർപ്പറേഷൻ ചട്ടങ്ങൾ പ്രകാരമുള്ള വിവിധ ആനുകൂല്യങ്ങൾ എന്നിവ ലഭിക്കും.

BPCL Recruitment 2026
എൻ.സി.സി 'C' സർട്ടിഫിക്കറ്റ് ഉണ്ടോ?, ഇന്ത്യൻ ആർമിയിൽ ഓഫീസറാകാം; പെൺകുട്ടികൾക്ക് അവസരം

അപേക്ഷകൾ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും വിജ്ഞാപനം സന്ദർശിക്കുക.

https://www.bharatpetroleum.in/images/files/bpcl-kr-and-mr-non-mgmt-rect-notification-july-26.pdf

BPCL Recruitment 2026
പത്താം ക്ലാസ് യോഗ്യത മതി; കേരള സർവകലാശാലകളിൽ കംപ്യുട്ടർ അസിസ്റ്റന്റ്, ഓഗസ്റ്റ് 5 വരെ അവസരം
BPCL Recruitment 2026
എയർപോർട്ട് അതോറിറ്റിയിൽ വൻ അവസരം! 391 ഒഴിവുകൾ, പ്രവൃത്തി പരിചയം വേണ്ട; ജൂനിയർ മാനേജർ മുതൽ ഒഴിവുകൾ
BPCL Recruitment 2026
ബഹിരാകാശ ഗവേഷണ സ്ഥാപനത്തിൽ ജോലി; റിസർച്ച് സയന്റിസ്റ്റ്, ജെ.ആർ.എഫ് ഒഴിവുകൾ, അഭിമുഖത്തിലൂടെ നിയമനം
Summary

BPCL Recruitment 2026: 154 Non-Management Vacancies at Kochi and Mumbai Refineries

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com