കൊച്ചിൻ ഷിപ്പ്‌യാർഡിൽ എൻവയോൺമെന്റ് പ്രൊഫഷണലുകൾക്ക് അവസരം; 1.25 ലക്ഷം ശമ്പളം, പ്രവൃത്തിപരിചയം വേണ്ട !

മാനേജർ (ഡിഫൻസ്–ബിസിനസ് എക്സ്പാൻഷൻസ്), മാനേജർ (എൻവയോൺമെന്റ്), എക്സിക്യൂട്ടീവ് ട്രെയിനി (എൻവയോൺമെന്റ്) എന്നീ തസ്തികകളിലായി ആകെ നാല് ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
Cochin Shipyard Recruitment 2026
Cochin Shipyard Recruitment 2026 forApply for Manager and Executive Trainee Posts Before August 10.UCSL/X
Edited By:
Updated on
1 min read

കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡ് (CSL) വിവിധ തസ്തികകളിൽ നിയമനം നടത്തുന്നു. മാനേജർ (ഡിഫൻസ്–ബിസിനസ് എക്സ്പാൻഷൻസ്), മാനേജർ (എൻവയോൺമെന്റ്), എക്സിക്യൂട്ടീവ് ട്രെയിനി (എൻവയോൺമെന്റ്) എന്നീ തസ്തികകളിലായി ആകെ നാല് ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. എല്ലാ തസ്തികകളിലേക്കും അപേക്ഷിക്കാനുള്ള അവസാന തീയതി 2026 ഓഗസ്റ്റ് 10 ആണ്. വിശദമായി പരിശോധിക്കാം.

Cochin Shipyard Recruitment 2026
2.75 ലക്ഷം ശമ്പളം! ഭാഷ അറിയണ്ട; ഷെഫുമാർക്ക് ജർമനിയിലേക്ക് പറക്കാം, സൗജന്യ റിക്രൂട്ട്മെന്റ്

1. മാനേജർ (ഡിഫൻസ്–ബിസിനസ് എക്സ്പാൻഷൻസ്)

മാനേജർ (ഡിഫൻസ്–ബിസിനസ് എക്സ്പാൻഷൻസ്) തസ്തികയിൽ രണ്ട് ഒഴിവുകളാണുള്ളത് (UR).

മെക്കാനിക്കൽ, മറൈൻ അല്ലെങ്കിൽ നേവൽ ആർക്കിടെക്ചർ എഞ്ചിനീയറിംഗിൽ കുറഞ്ഞത് 60 ശതമാനം മാർക്കോടെ ബിരുദവും ഇന്ത്യൻ നേവിയിൽ ലെഫ്റ്റനന്റ് കമാൻഡർ റാങ്കിലോ ഇന്ത്യൻ കോസ്റ്റ് ഗാർഡിൽ ഡെപ്യൂട്ടി കമാൻഡന്റ് റാങ്കിലോ സേവനപരിചയവും ബന്ധപ്പെട്ട മേഖലയിൽ കുറഞ്ഞത് ആറു വർഷത്തെ പ്രവൃത്തിപരിചയവും ഉണ്ടായിരിക്കണം.

തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ₹60,000–₹1,80,000 ശമ്പള സ്കെയിലും നിലവിൽ ഏകദേശം ₹1.25 ലക്ഷം പ്രതിമാസ മൊത്തം ശമ്പളവും ലഭിക്കും. അപേക്ഷകരുടെ പരമാവധി പ്രായം 40 വയസ്സ് ആണ്.

Cochin Shipyard Recruitment 2026
എട്ടാം ക്ലാസ് മതി! നാഷണൽ ഹെൽത്ത് മിഷനിൽ ഹോസ്പിറ്റൽ അറ്റൻഡർ ആകാം

മാനേജർ (എൻവയോൺമെന്റ്)

ഒരു ഒഴിവാണ് (UR) ഉള്ളത്. എൻവയോൺമെന്റൽ എഞ്ചിനീയറിംഗ്, എൻവയോൺമെന്റൽ സയൻസ് ആൻഡ് ടെക്നോളജി, എൻവയോൺമെന്റൽ എഞ്ചിനീയറിംഗ് ആൻഡ് മാനേജ്മെന്റ്, ക്ലൈമറ്റ് സയൻസ് എന്നിവയിൽ B.Tech/M.Tech/M.Sc യോഗ്യതയും ESG, Sustainability, Environmental Management മേഖലകളിൽ കുറഞ്ഞത് ഏഴ് വർഷത്തെ പ്രവൃത്തിപരിചയവും വേണം.

₹60,000–₹1,80,000 ശമ്പള സ്കെയിലും നിലവിൽ ഏകദേശം ₹1.25 ലക്ഷം പ്രതിമാസ മൊത്തം ശമ്പളവും ലഭിക്കും. അപേക്ഷകരുടെ പരമാവധി പ്രായം 40 വയസ്സ്.

Cochin Shipyard Recruitment 2026
കൊച്ചി ഭാരത് പെട്രോളിയത്തിൽ അവസരം; ഡിപ്ലോമ യോഗ്യത,154 ഒഴിവുകൾ

എക്സിക്യൂട്ടീവ് ട്രെയിനി (എൻവയോൺമെന്റ്)

ഒരു ഒഴിവാണ് (UR) ഉള്ളത്. ബന്ധപ്പെട്ട വിഷയങ്ങളിൽ B.Tech/M.Tech/M.Sc യോഗ്യതയുള്ള യുവ പ്രൊഫഷണലുകൾക്ക് അപേക്ഷിക്കാം.

തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ഒരു വർഷം പ്രതിമാസം ₹50,000 സ്റ്റൈപ്പൻഡോടെ പരിശീലനം ലഭിക്കും. തുടർന്ന് അസിസ്റ്റന്റ് മാനേജർ (E1) തസ്തികയിൽ ₹40,000–₹1,40,000 ശമ്പള സ്കെയിലിൽ നിയമനം ലഭിക്കും.

നിലവിലെ പ്രതിമാസ മൊത്തം ശമ്പളം ഏകദേശം ₹83,640, വാർഷിക CTC ഏകദേശം ₹15 ലക്ഷം. അപേക്ഷകരുടെ പരമാവധി പ്രായം 27 വയസ്സ്.

Cochin Shipyard Recruitment 2026
ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സിൽ കരിയർ തുടങ്ങാം; എഞ്ചിനീയർമാർക്ക് അവസരം,120 ഒഴിവുകൾ

കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.

https://cochinshipyard.in/Careers

Cochin Shipyard Recruitment 2026
ONGC: എൻജിനീയർ, ജിയോളജിസ്റ്റ് തസ്തിക; 52 ഒഴിവുകൾ, ₹1.80 ലക്ഷം വരെ ശമ്പളം
Cochin Shipyard Recruitment 2026
കേന്ദ്ര പൊതുമേഖലാ സ്ഥാപനത്തിൽ മാനേജർ ആകാം; ബിരുദം മുതൽ യോഗ്യത, ചവറയിലും ആലുവയിലും അവസരം
Cochin Shipyard Recruitment 2026
സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യയിൽ 1,110 ഒഴിവുകൾ; പ്രവൃത്തിപരിചയം വേണ്ട!
Summary

Cochin Shipyard Recruitment 2026 forApply for Manager and Executive Trainee Posts Before August 10.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com