കേന്ദ്ര പൊതുമേഖലാ സ്ഥാപനത്തിൽ മാനേജർ ആകാം; ബിരുദം മുതൽ യോഗ്യത, ചവറയിലും ആലുവയിലും അവസരം

കേരളത്തിൽ ചവറയിലും ആലുവയിലും ആണ് ഒഴിവുകൾ ആണ് ഉള്ളത്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 2026 ഓഗസ്റ്റ് 10.
IREL India Limited
IREL India Limited Invites Applications for 33 Manager-Level Posts
Edited By:
Updated on
2 min read

കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഐആർഇഎൽ (ഇന്ത്യ) ലിമിറ്റഡ് (IREL India Limited) വിവിധ ടെക്നിക്കൽ, നോൺ-ടെക്നിക്കൽ തസ്തികകളിലേക്ക് നിയമനം നടത്തുന്നു. ജനറൽ മാനേജർ മുതൽ അസിസ്റ്റന്റ് മാനേജർ വരെയുള്ള തസ്തികകളിലായി 33 ഒഴിവുകളാണ് ഉള്ളത്. കേരളത്തിൽ ചവറയിലും ആലുവയിലും ആണ് ഒഴിവുകൾ ആണ് ഉള്ളത്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 2026 ഓഗസ്റ്റ് 10.

IREL India Limited
റെയിൽവേയിൽ 6,557 ടെക്നീഷ്യൻ ഒഴിവുകൾ; ഐടിഐ, ഡിപ്ലോമ, എൻജിനീയറിങ് യോഗ്യത

ഒഴിവുകളുള്ള തസ്തികകൾ

  • സീനിയർ മാനേജർ (ലീഗൽ)

  • മാനേജർ (ലീഗൽ)

  • സീനിയർ മാനേജർ (സെക്യൂരിറ്റി)

  • മാനേജർ (സെക്യൂരിറ്റി)

  • സീനിയർ മാനേജർ (മെഡിക്കൽ)

  • ജനറൽ മാനേജർ (ഫിനാൻസ്)

  • ചീഫ് മാനേജർ (ഫിനാൻസ്)

  • സീനിയർ മാനേജർ (ഫിനാൻസ്)

IREL India Limited
ഹിന്ദുസ്ഥാൻ എയറോനോട്ടിക്സിൽ അവസരം; എഞ്ചിനീയർ മുതൽ സിഎ വരെ യോഗ്യത, രണ്ട് ലക്ഷം രൂപ വരെ ശമ്പളം
  • ഡെപ്യൂട്ടി മാനേജർ (ഫിനാൻസ്)

  • അസിസ്റ്റന്റ് മാനേജർ (ഫിനാൻസ്)

  • ഡെപ്യൂട്ടി ജനറൽ മാനേജർ (മാർക്കറ്റിംഗ്)

  • ഡെപ്യൂട്ടി മാനേജർ (സെയിൽസ്)

  • ഡെപ്യൂട്ടി മാനേജർ (ലീഗൽ & എച്ച്ആർഎം)

  • ഡെപ്യൂട്ടി മാനേജർ (എച്ച്ആർഎം–അഡ്മിനിസ്ട്രേഷൻ)

  • അസിസ്റ്റന്റ് മാനേജർ (എച്ച്ആർഎം)

  • അസിസ്റ്റന്റ് മാനേജർ (രാജ്ഭാഷ)

  • അസിസ്റ്റന്റ് മാനേജർ (കമ്പനി സെക്രട്ടറി)

IREL India Limited
ടൂറിസം വകുപ്പിൽ അവസരം; കുക്ക് മുതൽ വെയിറ്റർ വരെ ഒഴിവുകൾ, പത്താം ക്ലാസും പ്രവൃത്തി പരിചയവും മതി!

വിദ്യാഭ്യാസ യോഗ്യത

തസ്തികയ്ക്ക് അനുസരിച്ച് വിദ്യാഭ്യാസ യോഗ്യതയിൽ മാറ്റം വരും. എൽഎൽബി, എംബിബിഎസ്, സിഎ/സിഎംഎ, ബി.കോം + എംബിഎ (ഫിനാൻസ്), ബി.ഇ./ബി.ടെക്, ബിരുദം, എംബിഎ/എംഎ/എംഎസ്‌ഡബ്ല്യു (എച്ച്ആർ), ഹിന്ദി/ഇംഗ്ലീഷിൽ മാസ്റ്റർ ബിരുദം, ഐ.സി.എസ്.ഐ അംഗത്വം തുടങ്ങിയ യോഗ്യതകൾ ആവശ്യമാണ്. ബന്ധപ്പെട്ട മേഖലയിൽ 2 മുതൽ 20 വർഷം വരെ പ്രവൃത്തി പരിചയവും നിർബന്ധമാണ്.

IREL India Limited
ബിരുദം മതി,പ്രവൃത്തി പരിചയം വേണ്ട ! ഐഎസ്ആർഒയിൽ 242 ഒഴിവുകൾ; ക്ലർക്ക്, അസിസ്റ്റന്റ്, സ്റ്റെനോഗ്രാഫർ തസ്തികകൾ

പ്രായപരിധി

തസ്തിക അനുസരിച്ച് 28 മുതൽ 50 വയസ്സ് വരെയാണ് ഉയർന്ന പ്രായപരിധി. സംവരണ വിഭാഗങ്ങൾക്ക് കേന്ദ്ര സർക്കാർ ചട്ടപ്രകാരമുള്ള വയസിളവ് ലഭിക്കും.

ശമ്പളം

തെരഞ്ഞെടുക്കപ്പെടുന്നവർക്ക് 40,000–2,60,000 രൂപ വരെ ശമ്പളം ലാഭിക്കാം. വാർഷിക സി.ടി.സി 13.35 ലക്ഷം മുതൽ 33.38 ലക്ഷം രൂപ വരെയാണ്. മറ്റ് അലവൻസുകളും ആനുകൂല്യങ്ങളും കമ്പനി ചട്ടപ്രകാരം ലഭിക്കും.

IREL India Limited
ഇനി ദിവസങ്ങൾ മാത്രം! ആയുഷ് മന്ത്രാലയത്തിന് കീഴിൽ ജോലി നേടാം; 180 ഒഴിവുകൾ

തെരഞ്ഞെടുപ്പ്

ഉദ്യോഗാർഥികൾ വിജ്ഞാപനം പൂർണ്ണമായി വായിച്ച ശേഷം മാത്രം അപേക്ഷകൾ സമർപ്പിക്കുക. അപേക്ഷകൾ ഷോർട്ട്‌ലിസ്റ്റ് ചെയ്ത ശേഷം ഉദ്യോഗാർഥികൾക്ക് അഭിമുഖം, സൈക്കോമെട്രിക് ടെസ്റ്റ്, ഗ്രൂപ്പ് എക്സർസൈസ്, ആവശ്യമായാൽ എഴുത്തുപരീക്ഷ എന്നിവ ഉണ്ടായിരിക്കും. അപേക്ഷകൾ ഓൺലൈൻ വഴി സമർപ്പിക്കണം. അവസാന തീയതി 2026 ഓഗസ്റ്റ് 10 ആണ്.

IREL India Limited
കേരള മാരിടൈം ബോർഡിൽ സർവേയർ നിയമനം; പ്രതിമാസം ₹75,000 ശമ്പളം

കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.

https://www.irel.co.in/documents.PDF

IREL India Limited
പാലക്കാട് ഫ്ലൂയിഡ് കൺട്രോൾ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ അവസരം; റിസർച്ച് എഞ്ചിനീയർ തസ്തിക, അവസാന തീയതി ഓഗസ്റ്റ് 24
IREL India Limited
മെക്കാനിക്കൽ എൻജിനീയർ ആണോ? റൈറ്റ്സ് ലിമിറ്റഡിൽ അവസരം, 1.40 ലക്ഷം ശമ്പളം!
IREL India Limited
കേന്ദ്ര സർക്കാർ സ്ഥാപനത്തിൽ ജോലി നേടാം; കോട്ടൺ കോർപ്പറേഷനിൽ 148 ഒഴിവുകൾ, ബിരുദം മുതൽ യോഗ്യത
Summary

IREL India Limited Invites Applications for 33 Manager-Level Posts

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com