എട്ടാം ക്ലാസ് മതി! നാഷണൽ ഹെൽത്ത് മിഷനിൽ ഹോസ്പിറ്റൽ അറ്റൻഡർ ആകാം

താൽപര്യമുള്ള യോഗ്യരായ ഉദ്യോഗാർഥികൾ 2026 ഓഗസ്റ്റ് 6 വൈകിട്ട് 5.00 മണിക്കകം ഓൺലൈനായി അപേക്ഷ സമർപ്പിക്കണം.
NHM Kerala
NHM Kerala Invites Applications for General Duty Attendant Posts Daily Wage 450rs.
Edited By:
Updated on
1 min read

നാഷണൽ ഹെൽത്ത് മിഷൻ (NHM) തിരുവനന്തപുരം ജില്ലാ ഓഫീസിന് കീഴിൽ വിവിധ ആരോഗ്യ സ്ഥാപനങ്ങളിലേക്ക് ജനറൽ ഡ്യൂട്ടി അറ്റന്റന്റ്ർ തസ്തികയിൽ നിയമനം നടത്തുന്നു. അകെ 10 ഒഴിവുകളാണ് ഉള്ളത്. എട്ടാം ക്ലാസ് പാസായവർക്ക് ആണ് അവസരം. താൽപര്യമുള്ള യോഗ്യരായ ഉദ്യോഗാർഥികൾ 2026 ഓഗസ്റ്റ് 6 വൈകിട്ട് 5.00 മണിക്കകം ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. അഭിമുഖത്തിലൂടെയാണ് ഉദ്യോഗാർഥികളെ തെരഞ്ഞെടുക്കുക.

NHM Kerala
2.75 ലക്ഷം ശമ്പളം! ഭാഷ അറിയണ്ട; ഷെഫുമാർക്ക് ജർമനിയിലേക്ക് പറക്കാം, സൗജന്യ റിക്രൂട്ട്മെന്റ്

ഒഴിവുകളുടെ വിശദാംശങ്ങൾ

  • തസ്തിക: ജനറൽ ഡ്യൂട്ടി അറ്റൻഡന്റ് / ഹോസ്പിറ്റൽ അറ്റൻഡന്റ് / സാനിറ്ററി അറ്റൻഡന്റ് / മറ്റ് സപ്പോർട്ട് സ്റ്റാഫ്

  • ഒഴിവുകൾ: 10

  • വിദ്യാഭ്യാസ യോഗ്യത: എട്ടാം ക്ലാസ് പാസ്

  • പ്രായപരിധി: 2026 ജൂലൈ 1-ന് 40 വയസ് കവിയരുത്

  • വേതനം: പ്രതിദിനം 450 രൂപ

NHM Kerala
ISRO: എഞ്ചിനീയർമാർക്ക് സയന്റിസ്റ് ആകാം; കേരളത്തിലും അവസരം, ഇപ്പോൾ അപേക്ഷിക്കാം

അപേക്ഷ സമർപ്പിക്കേണ്ട വിധം

അപേക്ഷകർ 2026 ഓഗസ്റ്റ് 6 (വ്യാഴാഴ്ച) വൈകിട്ട് 5.00 മണിക്കകം NHM കേരളത്തിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന Google Form വഴി അപേക്ഷ സമർപ്പിക്കണം.

NHM Kerala
സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യയിൽ 1,110 ഒഴിവുകൾ; പ്രവൃത്തിപരിചയം വേണ്ട!

അഭിമുഖം

  • തീയതി: 2026 ഓഗസ്റ്റ് 10 (തിങ്കളാഴ്ച)

  • സമയം: രാവിലെ 9.00 മണി

  • വേദി: DPM Office, Women & Children Hospital Compound, തൈക്കാട്, തിരുവനന്തപുരം

NHM Kerala
റബ്ബര്‍ കർഷകർക്ക് 75,000 രൂപ ധനസഹായം! കൃഷി വകുപ്പിന്റെ 'കേര' പദ്ധതി

അഭിമുഖത്തിന് ഹാജരാകുമ്പോൾ കൊണ്ടുവരേണ്ട രേഖകൾ

  • ഒരു പാസ്‌പോർട്ട് സൈസ് ഫോട്ടോ

  • പ്രായം തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസലും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും

  • വിദ്യാഭ്യാസ യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ അസലും പകർപ്പും

NHM Kerala
ടൂറിസം വകുപ്പിൽ അവസരം; കുക്ക് മുതൽ വെയിറ്റർ വരെ ഒഴിവുകൾ, പത്താം ക്ലാസും പ്രവൃത്തി പരിചയവും മതി!

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

  • തെരഞ്ഞെടുപ്പ് യോഗ്യതയും അഭിമുഖത്തിലെ പ്രകടനവും അടിസ്ഥാനമാക്കിയായിരിക്കും.

  • തെരഞ്ഞെടുക്കപ്പെടുന്നവർ തിരുവനന്തപുരം ജില്ലയിലെ ഏത് ആരോഗ്യ സ്ഥാപനത്തിലേക്കും നിയമിക്കപ്പെടാം.

  • അഭിമുഖത്തിൽ പങ്കെടുക്കുന്നതിന് TA/DA ലഭിക്കില്ല.

  • നിയമനം താൽക്കാലിക ദിവസവേതന അടിസ്ഥാനത്തിലായിരിക്കും. സ്ഥിരനിയമനത്തിന് അവകാശവാദം ഉന്നയിക്കാനാകില്ല.

NHM Kerala
എഞ്ചിനീയറിങ് മുതൽ എച്ച്ആർ വരെ; കേരളത്തിൽ സ്ഥിരനിയമനം, ഐആർഇഎൽ (ഇന്ത്യ) ലിമിറ്റഡിൽ അവസരം

കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.

https://arogyakeralam.gov.in/wp-content/uploads/2020/04/Notification-5.pdf

അപേക്ഷ സമർപ്പിക്കാനുള്ള ലിങ്ക്

https://docs.google.com/forms/d/e/1FAIpQLSe_I6tKh-C7pDJtnECJTU1wzpxeHL_xpVnhqK4bq07LWBHkHw/viewform

NHM Kerala
കേരള സെൻട്രൽ സർവകലാശാലയിൽ അവസരം; ലബോറട്ടറി അസിസ്റ്റന്റ്, കംപ്യുട്ടർ ഓപ്പറേറ്റർ ഒഴിവ്
NHM Kerala
ബഹിരാകാശ ഗവേഷണ സ്ഥാപനത്തിൽ ജോലി; റിസർച്ച് സയന്റിസ്റ്റ്, ജെ.ആർ.എഫ് ഒഴിവുകൾ, അഭിമുഖത്തിലൂടെ നിയമനം
NHM Kerala
എയർപോർട്ട് അതോറിറ്റിയിൽ വൻ അവസരം! 391 ഒഴിവുകൾ, പ്രവൃത്തി പരിചയം വേണ്ട; ജൂനിയർ മാനേജർ മുതൽ ഒഴിവുകൾ
Summary

NHM Kerala Invites Applications for General Duty Attendant Posts Daily Wage 450rs.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com