Kerala PSC: ചലച്ചിത്ര വികസന കോർപ്പറേഷനിൽ ഇലക്ട്രീഷ്യൻ ഒഴിവ്

ഇലക്ട്രിക്കൽ എഞ്ചിനീയറിങിൽ ഡിപ്ലോമ അല്ലെങ്കിൽ ഇലക്ട്രീഷ്യൻ ട്രേഡിൽ ഐടിഐയും അപ്രന്റിസ്ഷിപ്പും പൂർത്തിയാക്കിയവർക്കും, ഫിലിം സ്റ്റുഡിയോയിൽ രണ്ട് വർഷത്തെ പ്രവൃത്തിപരിചയമുള്ളവർക്കും അപേക്ഷിക്കാം.
Kerala PSC Recruitment 2026
Kerala PSC Recruitment 2026 Apply for Electrician Posts at KSFDC.
Edited By:
Updated on
1 min read

കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ ലിമിറ്റഡിൽ (KSFDC) ഇലക്ട്രീഷ്യൻ തസ്തികയിലേക്ക് നിയമനത്തിനായി കേരള പബ്ലിക് സർവീസ് കമ്മീഷൻ (Kerala PSC) അപേക്ഷ ക്ഷണിച്ചു. മൂന്ന് ഒഴിവുകളിലേക്കാണ് നേരിട്ടുള്ള നിയമനം. ഇലക്ട്രിക്കൽ എഞ്ചിനീയറിങിൽ ഡിപ്ലോമ അല്ലെങ്കിൽ ഇലക്ട്രീഷ്യൻ ട്രേഡിൽ ഐടിഐയും അപ്രന്റിസ്ഷിപ്പും പൂർത്തിയാക്കിയവർക്കും, ഫിലിം സ്റ്റുഡിയോയിൽ രണ്ട് വർഷത്തെ പ്രവൃത്തിപരിചയമുള്ളവർക്കും അപേക്ഷിക്കാം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 2.

Kerala PSC Recruitment 2026
ശ്രീ നാരായണ ഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയിൽ പ്രവേശനം തുടങ്ങി; ഓഗസ്റ്റ് 10 വരെ അപേക്ഷിക്കാം

തസ്തിക: ഇലക്ട്രീഷ്യൻ

സ്ഥാപനം: കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ ലിമിറ്റഡ് (KSFDC)

ശമ്പളം: ₹19,000 – ₹43,600

ഒഴിവുകൾ: 3

പ്രായപരിധി:18 മുതൽ 40 വയസ്സ് വരെ.

1986 ജനുവരി 2-നും 2008 ജനുവരി 1-നും ഇടയിൽ ജനിച്ചവർക്ക് അപേക്ഷിക്കാം.

ഒ.ബി.സി., എസ്.സി./എസ്.ടി. വിഭാഗങ്ങൾക്ക് നിയമാനുസൃത വയസ്സിളവ് ലഭിക്കും.

Kerala PSC Recruitment 2026
Kerala PSC: പൊതുവിദ്യാഭ്യാസ വകുപ്പിൽ ഒഴിവ്; ബ്രെയിലിസ്റ്റ് തസ്തിക, അവസാന തീയതി സെപ്റ്റംബർ 2

വിദ്യാഭ്യാസ യോഗ്യത

  • ഇലക്ട്രിക്കൽ എഞ്ചിനീയറിങിൽ ഡിപ്ലോമ.

അല്ലെങ്കിൽ

  • ഇലക്ട്രീഷ്യൻ ട്രേഡിൽ 18 മാസത്തെ ഐടിഐ കോഴ്സ് വിജയകരമായി പൂർത്തിയാക്കി അപ്രന്റിസ്ഷിപ്പും പൂർത്തിയാക്കിയിരിക്കണം.

  • പ്രശസ്തമായ ഒരു ഫിലിം സ്റ്റുഡിയോയിൽ രണ്ട് വർഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം. എസ്.സി./എസ്.ടി. വിഭാഗത്തിൽ ആവശ്യമായ പരിചയമുള്ളവർ ഇല്ലെങ്കിൽ പരിചയമില്ലാത്തവരെയും പരിഗണിക്കും.

Kerala PSC Recruitment 2026
kerala PSC: വാട്ടർ അതോറിറ്റിയിൽ സബ് എഞ്ചിനീയർ ആകാം, ഡിപ്ലോമ മതി!

അപേക്ഷ സമർപ്പിക്കേണ്ട വിധം

കേരള പി.എസ്.സി.യുടെ One Time Registration (OTR) പ്രൊഫൈൽ വഴി ഓൺലൈനായി മാത്രം അപേക്ഷിക്കാം. അപേക്ഷാ ഫീസ് ഇല്ല. എഴുത്ത്/ഒ.എം.ആർ./ഓൺലൈൻ പരീക്ഷ ഉണ്ടെങ്കിൽ Confirmation നൽകുന്നവർക്ക് മാത്രമേ അഡ്മിറ്റ് കാർഡ് ലഭിക്കൂ.

അവസാന തീയതി

2026 സെപ്റ്റംബർ 2 (ബുധനാഴ്ച) രാത്രി 12 മണി വരെ.

Kerala PSC Recruitment 2026
2.75 ലക്ഷം ശമ്പളം! ഭാഷ അറിയണ്ട; ഷെഫുമാർക്ക് ജർമനിയിലേക്ക് പറക്കാം, സൗജന്യ റിക്രൂട്ട്മെന്റ്

കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.

https://www.keralapsc.gov.in/sites/default/files/2026-07/noti-89-26.pdf

Kerala PSC Recruitment 2026
ശുചിത്വ മിഷനിൽ അവസരം; ബി.ടെക് മുതൽ മാസ്റ്റർ ബിരുദം വരെ യോഗ്യത, നിങ്ങളുടെ ജില്ലയിൽ ജോലി നേടാം!
Kerala PSC Recruitment 2026
റവന്യൂ വകുപ്പിന് കീഴിൽ യങ് പ്രൊഫഷണൽ നിയമനം; 30,000 രൂപ ശമ്പളം
Kerala PSC Recruitment 2026
പത്താം ക്ലാസ് യോഗ്യത മതി; കേരള സർവകലാശാലകളിൽ കംപ്യുട്ടർ അസിസ്റ്റന്റ്, ഓഗസ്റ്റ് 5 വരെ അവസരം
Summary

Kerala PSC Recruitment 2026 Apply for Electrician Posts at KSFDC.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com