

റവന്യൂ വകുപ്പിന്റെ പരിശീലന സ്ഥാപനമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റിലെ (ഐ.എൽ.ഡി.എം.) ഡി.എം. സെന്ററിൽ ദുരന്തനിവാരണ പരിശീലന – ഗവേഷണ പ്രവർത്തനങ്ങൾക്കും ഐ.ഇ.സി. (Information, Education and Communication) പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുമായി ഒരു വർഷക്കാലത്തേക്ക് യങ് പ്രൊഫഷണലിന്റെ ഒഴിവിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു.
യോഗ്യത: എം.ബി.എ., എം.എസ്.സി, എം.എ., എം.എസ്.ഡബ്ല്യു. വിഭാഗങ്ങളിൽ ദുരന്തനിവാരണ വിഷയത്തിൽ ബിരുദാനന്തര ബിരുദം നേടിയവർക്ക് അപേക്ഷിക്കാം. ഉദ്യോഗാർഥികൾ ബയോഡാറ്റ സഹിതം ഓൺലൈനായി അപേക്ഷ സമർപ്പിക്കണം.
ശമ്പളം: നിയമനം ലഭിക്കുന്നവർക്ക് പ്രതിമാസം 30,000 രൂപ ശമ്പളം ലഭിക്കും.
നിയമന കാലാവധി: യങ് പ്രൊഫഷണൽ തസ്തികയിൽ ഒരു വർഷത്തേക്ക് ആണ് നിയമനം നടത്തുന്നത്.
പ്രായപരിധി: അപേക്ഷകന്റെ പരമാവധി പ്രായം 30 വയസ്സ് ആണ്.
തെരഞ്ഞെടുപ്പ് പ്രക്രിയ
പരീക്ഷ, ഗ്രൂപ്പ് ഡിസ്കഷൻ, ഇന്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും ഉദ്യോഗാർഥികളെ തെരഞ്ഞെടുക്കുക. തെരഞ്ഞെടുപ്പ് പ്രക്രിയ ഓഗസ്റ്റ് 4-ന് രാവിലെ 10 മണിക്ക് തിരുവനന്തപുരം ഐ.എൽ.ഡി.എം. (ILDM) ക്യാമ്പസിൽ നടക്കും.
കൂടുതൽ വിവരങ്ങൾക്ക്
ഫോൺ: 0471-2365559, 8547610005
ഇ-മെയിൽ: ildm.revenue@gmail.com
ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിനു ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates