CWC: സെൻട്രൽ വെയർഹൗസിംഗ് കോർപ്പറേഷനിൽ അവസരം; യങ് പ്രൊഫഷണൽ തസ്തിക, പ്രവൃത്തിപരിചയം വേണ്ട!

ആദ്യഘട്ടത്തിൽ രണ്ട് വർഷത്തേക്കായിരിക്കും നിയമനം . ഉദ്യോഗാർഥിയുടെ പ്രവർത്തന മികവും കോർപ്പറേഷന്റെ ആവശ്യവും പരിഗണിച്ച് ഒരു വർഷം കൂടി കരാർ ദീർഘിപ്പിക്കാം.
Central Warehousing Corporation
Central Warehousing Corporation Invites Applications for 6 Young Professional Posts
Edited By:
Updated on
2 min read

കേന്ദ്ര സർക്കാരിന് കീഴിലുള്ള നവരത്ന പൊതുമേഖലാ സ്ഥാപനമായ സെൻട്രൽ വെയർഹൗസിംഗ് കോർപ്പറേഷൻ (CWC) യങ് പ്രൊഫഷണൽ തസ്തികകളിലേക്ക് നിയമനം നടത്തുന്നു. വിവിധ വിഭാഗങ്ങളിലായി ആകെ 6 ഒഴിവുകളാണുള്ളത്.

ആദ്യഘട്ടത്തിൽ രണ്ട് വർഷത്തേക്കായിരിക്കും നിയമനം . ഉദ്യോഗാർഥിയുടെ പ്രവർത്തന മികവും കോർപ്പറേഷന്റെ ആവശ്യവും പരിഗണിച്ച് ഒരു വർഷം കൂടി കരാർ ദീർഘിപ്പിക്കാം. ബിരുദം മുതൽ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. താൽപര്യമുള്ളവർക്ക് ജൂലൈ 22 നകം അപേക്ഷ സമർപ്പിക്കണം.

Central Warehousing Corporation
ഗുരുവായൂർ ദേവസ്വത്തിൽ അവസരം; ടൈപ്പിസ്റ്റ്, കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് തസ്തിക, അഭിമുഖത്തിലൂടെ നിയമനം

ഒഴിവുകളുടെ വിശദാംശങ്ങൾ

1. യങ് പ്രൊഫഷണൽ (ലേർണിംഗ് & ഡെവലപ്മെന്റ്)

  • ഒഴിവ്: 1

  • ജോലിസ്ഥലം: CWC കോർപ്പറേറ്റ് ഓഫീസ്, ന്യൂഡൽഹി, കൂടാതെ CWC ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടായ IGMRI, ഹാപൂർ.

  • വിദ്യാഭ്യാസ യോഗ്യത: ഹ്യൂമൻ റിസോഴ്‌സിൽ സ്പെഷ്യലൈസേഷനോടുകൂടിയ ഫുൾടൈം MBA/PGDM.

  • പ്രവൃത്തിപരിചയം: ലേർണിംഗ് & ഡെവലപ്മെന്റ്/ട്രെയിനിംഗ് മേഖലയിൽ 0 മുതൽ 3 വർഷം വരെ അല്ലെങ്കിൽ അതിൽ കൂടുതലുള്ള പ്രവൃത്തിപരിചയം.

Central Warehousing Corporation
RITES: റെയിൽവേയിൽ എഞ്ചിനീയർമാർക്ക് അവസരം; കേരളത്തിൽ നിയമനം, അഭിമുഖത്തിലൂടെ ജോലി നേടാം

2. യങ് പ്രൊഫഷണൽ (PCS മാർക്കറ്റിംഗ്)

ഒഴിവ്: 1

ജോലിസ്ഥലം: CWC റീജിയണൽ ഓഫീസ്, പട്‌ന.

വിദ്യാഭ്യാസ യോഗ്യത: അംഗീകൃത സർവകലാശാലയിൽ നിന്ന് എന്റമോളജി ഉൾപ്പെടുന്ന ബി.എസ്.സി അഗ്രികൾച്ചർ.

മുൻഗണന: എം.ബി.എ (മാർക്കറ്റിംഗ്) യോഗ്യതയോ പെസ്റ്റ് കൺട്രോൾ/സർവീസ് മേഖലയിലെ പ്രവൃത്തിപരിചയമോ ഉള്ളവർക്ക് മുൻഗണന ലഭിക്കും.

പ്രവൃത്തിപരിചയം: പെസ്റ്റ് കൺട്രോൾ/സർവീസ് മേഖലയിലെ 0 മുതൽ 3 വർഷം വരെ അല്ലെങ്കിൽ അതിൽ കൂടുതലുള്ള പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം.

Central Warehousing Corporation
PDIL: പൊതുമേഖലാ സ്ഥാപനത്തിൽ അവസരം, എഞ്ചിനീയർ മുതൽ എച്ച്.ആർ വരെ 153 ഒഴിവുകൾ

3. യങ് പ്രൊഫഷണൽ (മാർക്കറ്റിംഗ് & ബിസിനസ് ഡെവലപ്മെന്റ്)

ഒഴിവ്: 2

ജോലിസ്ഥലം: CWC റീജിയണൽ ഓഫീസ്, ഹൈദരാബാദ്.

വിദ്യാഭ്യാസ യോഗ്യത: ജനറൽ മാനേജ്മെന്റ്, മാർക്കറ്റിംഗ്, ലോജിസ്റ്റിക്സ്, സപ്ലൈ ചെയിൻ മാനേജ്മെന്റ്, സെയിൽസ് & മാർക്കറ്റിംഗ് മാനേജ്മെന്റ് എന്നിവയിൽ ഏതെങ്കിലും വിഷയത്തിൽ രണ്ടുവർഷത്തെ ഫുൾടൈം പി.ജി ഡിഗ്രി/പി.ജി ഡിപ്ലോമ.

പ്രവൃത്തിപരിചയം: വെയർഹൗസിംഗ് അല്ലെങ്കിൽ ലോജിസ്റ്റിക്സ് മേഖലയിൽ 0 മുതൽ 3 വർഷം വരെ അല്ലെങ്കിൽ അതിൽ കൂടുതലുള്ള പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം.

Central Warehousing Corporation
കേന്ദ്ര സർക്കാർ സ്ഥാപനത്തിൽ ജോലി നേടാം; കോട്ടൺ കോർപ്പറേഷനിൽ 148 ഒഴിവുകൾ, ബിരുദം മുതൽ യോഗ്യത

4. യങ് പ്രൊഫഷണൽ (മാർക്കറ്റിംഗ് & ബിസിനസ് ഡെവലപ്മെന്റ് )

ഒഴിവ്: 2

ജോലിസ്ഥലം: CWC റീജിയണൽ ഓഫീസ്, ജയ്പൂർ.

വിദ്യാഭ്യാസ യോഗ്യത: ജനറൽ മാനേജ്മെന്റ്, മാർക്കറ്റിംഗ്, ലോജിസ്റ്റിക്സ്, സപ്ലൈ ചെയിൻ മാനേജ്മെന്റ്, സെയിൽസ് & മാർക്കറ്റിംഗ് മാനേജ്മെന്റ് എന്നിവയിൽ ഏതെങ്കിലും വിഷയത്തിൽ രണ്ടുവർഷത്തെ ഫുൾടൈം പി.ജി ഡിഗ്രി/പി.ജി ഡിപ്ലോമ.

പ്രവൃത്തിപരിചയം: വെയർഹൗസിംഗ് അല്ലെങ്കിൽ ലോജിസ്റ്റിക്സ് മേഖലയിലെ 0 മുതൽ 3 വർഷം വരെ അല്ലെങ്കിൽ അതിൽ കൂടുതലുള്ള പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം.

Central Warehousing Corporation
കുടുംബശ്രീ വനിതകൾക്ക് ബ്രോയിലർ ഫാം തുടങ്ങാം; അപേക്ഷ ക്ഷണിച്ചു

പ്രായപരിധി

എല്ലാ തസ്തികകൾക്കും പരമാവധി 35 വയസാണ്. പ്രായവും വിദ്യാഭ്യാസ യോഗ്യതയും പ്രവൃത്തിപരിചയവും 2026 ജൂലൈ 22 അടിസ്ഥാനമാക്കിയാണ് കണക്കാക്കുക.

Central Warehousing Corporation
കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിൽ ജോലി നേടാം; പി ജി യോഗ്യത, യംഗ് പ്രൊഫഷണൽ നിയമനം

പ്രധാന ചുമതലകൾ

  • Learning & Development: പരിശീലന പരിപാടികൾ ആസൂത്രണം ചെയ്യുക, പരിശീലന ആവശ്യങ്ങൾ വിലയിരുത്തുക, ട്രെയിനിംഗ് കലണ്ടർ തയ്യാറാക്കുക, Learning Management System, iGOT Karmayogi Portal എന്നിവയുടെ പ്രവർത്തനങ്ങളെ സഹായിക്കുക.

  • PCS Marketing: പെസ്റ്റ് കൺട്രോൾ സേവനങ്ങൾക്ക് പുതിയ ഉപഭോക്താക്കളെ കണ്ടെത്തുക, ടെൻഡറുകൾ തയ്യാറാക്കുക, മാർക്കറ്റിംഗ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുക, വിപണി പഠനം നടത്തുക.

  • Marketing & Business Development: വെയർഹൗസിംഗ്, ലോജിസ്റ്റിക്സ് മേഖലകളിൽ പുതിയ ബിസിനസ് അവസരങ്ങൾ കണ്ടെത്തുക, കർഷകർ, FPO, ബാങ്കുകൾ, ഇ-കൊമേഴ്‌സ് സ്ഥാപനങ്ങൾ, ലോജിസ്റ്റിക്സ് കമ്പനികൾ തുടങ്ങിയവരുമായി സഹകരണം ഉറപ്പാക്കുക, വിപണന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുക.

Central Warehousing Corporation
കുടുംബശ്രീ പദ്ധതിയിൽ ജോലി നേടാം; നാബ്കോൺസ് വഴി നിയമനം, മികച്ച ശമ്പളം

തെരഞ്ഞെടുപ്പ് രീതി

യോഗ്യത, പ്രവൃത്തിപരിചയം, അപേക്ഷയിലെ വിവരങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിൽ ഉദ്യോഗാർഥികളെ ഷോർട്ട്‌ലിസ്റ്റ് ചെയ്യും. തുടർന്ന് കോർപ്പറേഷൻ നിശ്ചയിക്കുന്ന തിരഞ്ഞെടുപ്പ് നടപടികൾ പൂർത്തിയാക്കിയ ശേഷമായിരിക്കും അന്തിമ നിയമനം.

Central Warehousing Corporation
പി.എച്ച്.ഡി ഉണ്ടോ?, എൻഐടി കാലിക്കറ്റിൽ അധ്യാപകരാകാം; നിരവധി ഒഴിവുകൾ

കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.

https://cwceportal.com/YPcareers/Guidelines.pdf

Central Warehousing Corporation
കൊച്ചിൻ ഷിപ്പ്‌യാർഡിൽ സേഫ്റ്റി ഓഫിസറാകാം; 5 വർഷത്തെ നിയമനം, നിരവധി ഒഴിവുകൾ
Central Warehousing Corporation
എഴുത്തുപരീക്ഷയില്ല; കൊച്ചിൻ ഷിപ്പ്‌യാർഡിൽ സ്കഫോൾഡർ ട്രെയിനി, 60 ഒഴിവുകൾ
Central Warehousing Corporation
ഏഴാം ക്ലാസ് പാസായവർക്ക് കൊച്ചിൻ ഷിപ്പ്‌യാർഡിൽ അവസരം; സ്രാങ്ക്,എഞ്ചിൻ ഡ്രൈവർ തസ്തിക
Summary

Central Warehousing Corporation Invites Applications for 6 Young Professional Posts

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com