

നബാർഡിന്റെ (NABARD) പൂർണ ഉടമസ്ഥതയിലുള്ള അനുബന്ധ സ്ഥാപനമായ നബാർഡ് കൺസൾട്ടൻസി സർവീസസ് (NABCONS) വിവിധ തസ്തികകളിൽ നിയമനം നടത്തുന്നു. നാബ്കോൺസ് കേരളത്തിൽ കുടുംബശ്രീ വഴി നടപ്പാക്കുന്ന ദീൻ ദയാൽ ഉപാധ്യായ ഗ്രാമീൺ കൗശൽ യോജന (DDU-GKY) പദ്ധതിയിലേക്ക് ആണ് നിയമനം. ആകെ 7 ഒഴിവുകളാണുള്ളത്. മാസ്റ്റർ ബിരുദം,എം.ബി.എ ഉള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജൂലൈ 12.
ഡിസ്ട്രിക്ട് മാനേജർ (കൊല്ലം & പത്തനംതിട്ട) – 1
മാനേജർ – കോൾ സെന്റർ & കരിയർ കൗൺസിലിംഗ് യൂണിറ്റ് – 1
കരിയർ കൗൺസിലർ – 4
സപ്പോർട്ട് എക്സിക്യൂട്ടീവ് (പ്ലേസ്‌മെന്റ്) – 1
എല്ലാ തസ്തികകൾക്കും എം.ബി.എ/എം എസ് ഡൗബ്ലു/ഏതെങ്കിലും വിഷയത്തിൽ മാസ്റ്റർ ബിരുദം എന്നിവയിൽ ഏതെങ്കിലും ഒന്ന് ആവശ്യമാണ്.
ഡിസ്ട്രിക്ട് മാനേജർ, മാനേജർ - കോൾ സെന്റർ & കരിയർ കൗൺസിലിംഗ് യൂണിറ്റ് എന്നീ തസ്തികകളിലേക്ക് അപേക്ഷിക്കുന്നവർക്ക് കുറഞ്ഞത് മൂന്ന് വർഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം.
വിദ്യാഭ്യാസം, ഉപജീവന വികസനം (Livelihoods), നൈപുണ്യ വികസനം (Skill Development), ശേഷി വികസന (Capacity Building) പദ്ധതികൾ എന്നിവയിൽ പ്രവർത്തിച്ച പരിചയമുള്ളവർക്ക് മുൻഗണന ലഭിക്കും.
കൂടാതെ മോണിറ്ററിംഗ് & ഇവാലുവേഷൻ (Monitoring & Evaluation), കമ്മ്യൂണിറ്റി മൊബിലൈസേഷൻ (Community Mobilisation) എന്നീ മേഖലകളിലെ പ്രവൃത്തിപരിചയവും പരിഗണിക്കുന്നതാണ്.
സപ്പോർട്ട് എക്സിക്യൂട്ടീവ് (പ്ലേസ്‌മെന്റ്) തസ്തികയിൽ പ്രോജക്ട് അടിസ്ഥാനത്തിലുള്ള സ്ഥാപനങ്ങളിലോ പദ്ധതികളിലോ കുറഞ്ഞത് മൂന്ന് വർഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം.
നൈപുണ്യ വികസന (Skill Development) പദ്ധതികളിൽ പ്രവർത്തിച്ച പരിചയമുള്ള ഉദ്യോഗാർഥികൾക്ക് മുൻഗണന നൽകും.
എല്ലാ അപേക്ഷകർക്കും MS Office ഉപയോഗിക്കുന്നതിൽ നല്ല പരിജ്ഞാനവും മലയാളം, ഇംഗ്ലീഷ് ഭാഷകളിൽ ആശയവിനിമയം നടത്താനുള്ള കഴിവും ഉണ്ടായിരിക്കണം.
കൂടാതെ മാനേജർ – കോൾ സെന്റർ & കരിയർ കൗൺസിലിംഗ് യൂണിറ്റ് തസ്തികയിലേക്ക് അപേക്ഷിക്കുന്നവർക്ക് ഡാറ്റ മാനേജ്മെന്റിലും റിപ്പോർട്ടുകൾ തയ്യാറാക്കുന്നതിലുമുള്ള പ്രാവീണ്യവും ആവശ്യമാണ്.
ഓൺലൈൻ അപേക്ഷകളുടെ പരിശോധനയ്ക്ക് ശേഷം ഷോർട്ട്‌ലിസ്റ്റ് ചെയ്യുന്ന ഉദ്യോഗാർഥികളെ അഭിമുഖത്തിന് വിളിക്കും.
അഭിമുഖത്തിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും അന്തിമ തെരഞ്ഞെടുപ്പ്.
നിയമനത്തിന് മുമ്പ് ഉദ്യോഗാർഥിയുടെ രേഖാ പരിശോധനയും മെഡിക്കൽ ഫിറ്റ്നസ് പരിശോധനയും നടത്തും.
തെരഞ്ഞെടുക്കപ്പെട്ടവരുടെയും വെയിറ്റിങ് ലിസ്റ്റിലുള്ളവരുടെയും പട്ടിക തെരഞ്ഞെടുപ്പ് നടപടികൾ പൂർത്തിയായ ശേഷം NABCONS വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും.
കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.
https://nabcons.com/uploads/career/NABCONS1783505377Advertisment.pdf
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates