

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (NIT Calicut) കാലിക്കറ്റ് വിവിധ വകുപ്പുകളിലേക്ക് ഫാക്കൽറ്റി തസ്തികകളിൽ നിയമനം നടത്തുന്നു. നിയമനം 2026-27 അധ്യയന വർഷത്തെ മൺസൂൺ സെമസ്റ്ററിലേക്ക് ഒരു സെമസ്റ്റർ കാലയളവിലായിരിക്കും. ഓൺലൈൻ വഴി ജൂലൈ 10 വരെ അപേക്ഷ സമർപ്പിക്കാം.
സെന്റർ ഫോർ ഇന്നോവേഷൻ, എന്റർപ്രണർഷിപ്പ് ആൻഡ് ഇൻക്യുബേഷൻ (CIEI): 4 ഒഴിവുകൾ
എന്റർപ്രണർഷിപ്പ്, മാനേജ്മെന്റ്, ഇൻഡസ്ട്രിയൽ എഞ്ചിനീയറിങ്
അല്ലെങ്കിൽ അനുബന്ധ വിഷയത്തിൽ പി.എച്ച്.ഡി,
കൂടാതെ കുറഞ്ഞത് രണ്ട് വർഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം.
ഹ്യൂമാനിറ്റീസ്, ആർട്സ് ആൻഡ് സോഷ്യൽ സയൻസസ് – ജർമൻ: 1 ഒഴിവ്.
ജർമൻ ഭാഷയിൽ ബിരുദവും ബിരുദാനന്തര ബിരുദവും, ജർമൻ ഭാഷയിൽ സംസാരിക്കാനും എഴുതാനും പ്രാവീണ്യവും നിർബന്ധമാണ്.
അല്ലെങ്കിൽ DALF/DSH-B2 യോഗ്യതയും ഏതെങ്കിലും വിഷയത്തിൽ മാസ്റ്റർ ബിരുദവും ഉള്ളവർക്കും അപേക്ഷിക്കാം.
ഹ്യൂമാനിറ്റീസ് – ഇംഗ്ലീഷ്: 3 ഒഴിവുകൾ.
ഇംഗ്ലീഷ് അല്ലെങ്കിൽ ഇംഗ്ലീഷ് ലാംഗ്വേജ് ടീച്ചിങ് വിഷയത്തിൽ പി.എച്ച്.ഡി
ഇംഗ്ലീഷ്, ഇംഗ്ലീഷ് ലാംഗ്വേജ് എജുക്കേഷൻ, ഇംഗ്ലീഷ് ലിറ്ററേച്ചർ അല്ലെങ്കിൽ ഇംഗ്ലീഷ് ആൻഡ് കമ്പാരറ്റീവ് ലിറ്ററേച്ചർ വിഷയത്തിൽ മാസ്റ്റർ ബിരുദവും ഉണ്ടായിരിക്കണം.
ഹ്യൂമാനിറ്റീസ് – ഇക്കണോമിക്സ്: 1 ഒഴിവ്.
ഇക്കണോമിക്സിൽ പി.എച്ച്.ഡിയും ഇക്കണോമിക്സ്, ഫിനാൻസ് അല്ലെങ്കിൽ കൊമേഴ്‌സ് വിഷയത്തിൽ മാസ്റ്റർ ബിരുദവും വേണം.
ഫിനാൻസിൽ എം.ബി.എ നേടിയ വ്യവസായ വിദഗ്ധർക്കും അപേക്ഷിക്കാം.
ഡിപ്പാർട്ട്മെന്റ് ഓഫ് മാനേജ്മെന്റ് സ്റ്റഡീസ്: 4 ഒഴിവുകൾ.
ഫിനാൻസ്, ഓപ്പറേഷൻസ്, അനലിറ്റിക്സ്, മാനേജ്മെന്റ് അല്ലെങ്കിൽ അനുബന്ധ വിഷയത്തിൽ പി.എച്ച്.ഡി ഉണ്ടായിരിക്കണം.
അല്ലെങ്കിൽ ഫിനാൻസ്, അനലിറ്റിക്സ്, ഓപ്പറേഷൻസ്, മാനേജ്മെന്റ് എന്നിവയിൽ എം.ബി.എ/മാസ്റ്റർ ബിരുദമോ ഇൻഡസ്ട്രിയൽ എഞ്ചിനീയറിങ്ങിൽ എം.ടെക്കോ നേടിയ വ്യവസായ വിദഗ്ധർക്കും അപേക്ഷിക്കാം.
മാത്തമാറ്റിക്സ് വിഭാഗം: 3 ഒഴിവുകൾ.
മാത്തമാറ്റിക്സ് അല്ലെങ്കിൽ സ്റ്റാറ്റിസ്റ്റിക്സ് വിഷയത്തിൽ പി.എച്ച്.ഡി.
കെമിക്കൽ എൻജിനീയറിങ്: 1 ഒഴിവ്.
ഇലക്ട്രിക്കൽ സയൻസസ് അല്ലെങ്കിൽ ഇലക്ട്രിക്കൽ എനർജി സിസ്റ്റംസ് വിഷയത്തിൽ പി.എച്ച്.ഡി.
സെന്റർ ഫോർ ഇന്ത്യൻ നോളജ് സിസ്റ്റംസ് (CIKS): 1 ഒഴിവ്.
ഇന്ത്യൻ നോളജ് സിസ്റ്റംസ്, സംസ്കൃതം, ഇന്ത്യൻ ഫിലോസഫി, ഇന്ത്യൻ ശാസ്ത്ര-ഗണിത ചരിത്രം, വേദപഠനം, ആയുർവേദം, യോഗ, ഇന്ത്യൻ സാഹിത്യം
അല്ലെങ്കിൽ അനുബന്ധ ഇന്റർഡിസിപ്പ്ലിനറി വിഷയങ്ങളിൽ പി.എച്ച്.ഡി ഉണ്ടായിരിക്കണം.
സംസ്കൃതം വായിക്കാനും എഴുതാനും സംസാരിക്കാനുമുള്ള പ്രാവീണ്യം നിർബന്ധമാണ്.
കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates