റെയിൽവേ മന്ത്രാലയത്തിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ റൈറ്റ്സ് ലിമിറ്റഡ് (RITES ltd) കേരളത്തിലെ വിവിധ പദ്ധതികളിലേക്ക് എഞ്ചിനീയർ തസ്തികയിൽ നിയമനം നടത്തുന്നു. റെസിഡന്റ് എഞ്ചിനീയർ, ക്വാളിറ്റി എഞ്ചിനീയർ , ഫീൽഡ് എഞ്ചിനീയർ (സിവിൽ ) തസ്തികളിൽ ആണ് നിയമനം നടത്തുന്നത്. യോഗ്യതയും പ്രവൃത്തിപരിചയവും ഉള്ളവർക്ക് അപേക്ഷിക്കാം. താൽപര്യമുള്ള ഉദ്യോഗാർഥികൾക്ക് 2026 ജൂലൈ 30 വരെ അപേക്ഷിക്കാം.
റെസിഡന്റ് എഞ്ചിനീയർ (സിവിൽ) – 3 ഒഴിവുകൾ
പ്രായപരിധി: 55 വയസ്
യോഗ്യത: അംഗീകൃത സ്ഥാപനത്തിൽ നിന്ന് സിവിൽ എഞ്ചിനീയറിങിൽ ഫുൾടൈം ബിരുദം നേടിയിരിക്കണം.
പ്രവൃത്തിപരിചയം: റോഡ്, പാലം, കെട്ടിട നിർമാണ മേഖലയിൽ കുറഞ്ഞത് എട്ട് വർഷത്തെ പ്രവൃത്തിപരിചയം വേണം.
ശമ്പളം: വാർഷിക സി.ടി.സി – ₹6,08,658
ക്വാളിറ്റി എഞ്ചിനീയർ (സിവിൽ) – 2 ഒഴിവുകൾ
പ്രായപരിധി: 55 വയസ്
യോഗ്യത: അംഗീകൃത സ്ഥാപനത്തിൽ നിന്ന് സിവിൽ എഞ്ചിനീയറിങിൽ ഫുൾടൈം ബിരുദം നേടിയിരിക്കണം.
പ്രവൃത്തിപരിചയം: റോഡ്, പാലം, കെട്ടിട നിർമാണ മേഖലയിൽ കുറഞ്ഞത് അഞ്ച് വർഷത്തെ പ്രവൃത്തിപരിചയം വേണം.
ശമ്പളം: വാർഷിക സി.ടി.സി – ₹4,84,442
ഫീൽഡ് എഞ്ചിനീയർ (സിവിൽ) – 11 ഒഴിവുകൾ
പ്രായപരിധി: 55 വയസ്
യോഗ്യത: അംഗീകൃത സ്ഥാപനത്തിൽ നിന്ന് സിവിൽ എഞ്ചിനീയറിങിൽ ഫുൾടൈം ബിരുദം നേടിയിരിക്കണം.
പ്രവൃത്തിപരിചയം: റോഡ്, പാലം, കെട്ടിട നിർമാണ മേഖലയിൽ കുറഞ്ഞത് രണ്ട് വർഷത്തെ പ്രവൃത്തിപരിചയം വേണം.
ശമ്പളം: വാർഷിക സി.ടി.സി – ₹3,87,415
അഭിമുഖത്തിനായി ഉദ്യോഗാർഥികൾക്ക് താഴെപ്പറയുന്ന ഏതെങ്കിലും ഒരു കേന്ദ്രത്തിൽ നേരിട്ട് ഹാജരാകാം.
1. ഗുരുഗ്രാം, ഹരിയാന
RITES Ltd., Shikhar, Plot No. 1, Sector-29, IFFCO Chowk മെട്രോ സ്റ്റേഷന് സമീപം, ഗുരുഗ്രാം – 122001.
2. തിരുവനന്തപുരം, കേരളം
RITES Ltd., ഗ്രൗണ്ട് ഫ്ലോർ, Calsar Heather, പുന്നൻ റോഡ്, ഹിൽട്ടൺ ഹോട്ടലിന് എതിർവശം, സ്റ്റാച്യു, തിരുവനന്തപുരം – 695001.
ഉദ്യോഗാർഥികൾ അഭിമുഖ കേന്ദ്രത്തിൽ രാവിലെ 9.30 മുതൽ 11.30 വരെ റിപ്പോർട്ട് ചെയ്യണം. അഭിമുഖത്തിന്റെ കൃത്യമായ തീയതി പിന്നീട് RITES ഔദ്യോഗികമായി പ്രഖ്യാപിക്കും.
കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.
https://www.rites.com/Upload/Career/CL_04_26_to_CL_06_26_pdf-2026-Jul-10-08-27-18.pdf
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates