RCF Recruitment: പ്രതിമാസം ₹60,000 സ്റ്റൈപ്പൻഡോടെ ജോലി; ആർ.സി.എഫിൽ 94 ട്രെയിനി ഒഴിവുകൾ

കെമിക്കൽ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഇൻസ്ട്രുമെന്റേഷൻ, സിവിൽ, ഇൻഫർമേഷൻ ടെക്നോളജി, ഫിനാൻസ്, മാർക്കറ്റിംഗ്, രാജ്ഭാഷ തുടങ്ങി 14 വിഭാഗങ്ങളിലായാണ് നിയമനം.
RCF Recruitment 2026
RCF Recruitment 2026 for 94 Management Trainee Vacancies. Online Applications Open from August 8
Edited By:
Updated on
2 min read

പൊതുമേഖലാ സ്ഥാപനമായ രാഷ്ട്രീയ കെമിക്കൽസ് ആൻഡ് ഫെർട്ടിലൈസേഴ്സ് ലിമിറ്റഡ് (RCF) വിവിധ വിഭാഗങ്ങളിലായി 94 മാനേജ്മെന്റ് ട്രെയിനി തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കെമിക്കൽ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഇൻസ്ട്രുമെന്റേഷൻ, സിവിൽ, ഇൻഫർമേഷൻ ടെക്നോളജി, ഫിനാൻസ്, മാർക്കറ്റിംഗ്, രാജ്ഭാഷ തുടങ്ങി 14 വിഭാഗങ്ങളിലായാണ് നിയമനം. യോഗ്യതയുള്ള ഉദ്യോഗാർഥികൾക്ക് ഓഗസ്റ്റ് 8 മുതൽ 24 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.

RCF Recruitment 2026
ഐ.എസ്.ആർ.ഒയിൽ ഗവേഷകരാകാം; ബിരുദം മുതൽ യോഗ്യത, റിസർച്ച് മേഖലയിൽ അവസരം!

ഒഴിവുകളും വിദ്യാഭ്യാസ യോഗ്യതയും

  • കെമിക്കൽ – 32 ഒഴിവുകൾ: കെമിക്കൽ എഞ്ചിനീയറിങ്ങിൽ ബി.ഇ./ബി.ടെക്.

  • ബോയിലർ – 6 ഒഴിവുകൾ: കെമിക്കൽ/പെട്രോകെമിക്കൽ/മെക്കാനിക്കൽ/ഇലക്ട്രിക്കൽ/ഇൻസ്ട്രുമെന്റേഷൻ എഞ്ചിനീയറിങ്ങിൽ ബി.ഇ./ബി.ടെക്, കൂടാതെ ബോയിലർ ഓപ്പറേഷൻ എഞ്ചിനീയർ സർട്ടിഫിക്കറ്റ്.

  • മെക്കാനിക്കൽ – 4 ഒഴിവുകൾ: മെക്കാനിക്കൽ എഞ്ചിനീയറിങ്ങിൽ ബി.ഇ./ബി.ടെക്.

  • ഇലക്ട്രിക്കൽ – 10 ഒഴിവുകൾ: ഇലക്ട്രിക്കൽ എഞ്ചിനീയറിങ്ങിൽ ബി.ഇ./ബി.ടെക്.

  • ഇൻസ്ട്രുമെന്റേഷൻ – 9 ഒഴിവുകൾ: ഇൻസ്ട്രുമെന്റേഷൻ എഞ്ചിനീയറിങ്ങിൽ ബി.ഇ./ബി.ടെക്.

RCF Recruitment 2026
ഡിഗ്രി കഴിഞ്ഞവർക്ക് ബാങ്ക് ജോലി! 11,403 ഒഴിവുകൾ, കേരളത്തിലും അവസരം; അവസാന തീയതി ഓഗസ്റ്റ് 21
  • മെറ്റീരിയൽസ് – 1 ഒഴിവ്: ബന്ധപ്പെട്ട എഞ്ചിനീയറിങ് വിഷയത്തിൽ ബി.ഇ./ബി.ടെക്.

  • സിവിൽ – 1 ഒഴിവ്: സിവിൽ എഞ്ചിനീയറിങ്ങിൽ ബി.ഇ./ബി.ടെക്.

  • ഫയർ – 1 ഒഴിവ്: ഫയർ/ഫയർ ആൻഡ് സേഫ്റ്റി എഞ്ചിനീയറിങ്ങിൽ ബി.ഇ./ബി.ടെക്.

  • സി.സി. ലാബ് – 1 ഒഴിവ്: കെമിസ്ട്രിയിൽ പി.എച്ച്.ഡി. അല്ലെങ്കിൽ കെമിക്കൽ എഞ്ചിനീയറിങ്ങിൽ ബി.ഇ./ബി.ടെക്.

  • ഇൻഡസ്ട്രിയൽ എഞ്ചിനീയറിങ് – 2 ഒഴിവുകൾ: ഇൻഡസ്ട്രിയൽ എഞ്ചിനീയറിങ്ങിൽ ബി.ഇ./ബി.ടെക് അല്ലെങ്കിൽ ബന്ധപ്പെട്ട പി.ജി. യോഗ്യത.

RCF Recruitment 2026
ശ്രീ നാരായണ ഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയിൽ പ്രവേശനം തുടങ്ങി; ഓഗസ്റ്റ് 10 വരെ അപേക്ഷിക്കാം
  • ഇൻഫർമേഷൻ ടെക്നോളജി – 5 ഒഴിവുകൾ: കംപ്യുട്ടർ സയൻസ്/ഇൻഫർമേഷൻ ടെക്നോളജിയിൽ ബി.ഇ./ബി.ടെക്.

  • രാജ്ഭാഷ – 2 ഒഴിവുകൾ: ഹിന്ദി അല്ലെങ്കിൽ ഇംഗ്ലീഷിൽ ബിരുദാനന്തര ബിരുദം.

  • ഫിനാൻസ് – 10 ഒഴിവുകൾ: സി.എ./സി.എം.എ. അല്ലെങ്കിൽ കൊമേഴ്സ് ബിരുദവും എം.ബി.എ (ഫിനാൻസ്) യോഗ്യതയും.

  • മാർക്കറ്റിംഗ് – 10 ഒഴിവുകൾ: സയൻസ്/എഞ്ചിനീയറിങ്/അഗ്രികൾച്ചർ ബിരുദവും എം.ബി.എ (മാർക്കറ്റിംഗ്/അഗ്രി ബിസിനസ് മാനേജ്മെന്റ്) യോഗ്യതയും.

RCF Recruitment 2026
ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സിൽ കരിയർ തുടങ്ങാം; എഞ്ചിനീയർമാർക്ക് അവസരം,120 ഒഴിവുകൾ

ശമ്പളവും ആനുകൂല്യങ്ങളും

തെരഞ്ഞെടുക്കപ്പെടുന്ന മാനേജ്മെന്റ് ട്രെയിനികൾക്ക് പരിശീലന കാലയളവിൽ പ്രതിമാസം 60,000 രൂപ സ്റ്റൈപ്പൻഡ് ലഭിക്കും. പരിശീലനം വിജയകരമായി പൂർത്തിയാക്കിയാൽ 40,000–1,40,000 രൂപ ശമ്പള സ്കെയിലിൽ നിയമനം ലഭിക്കും. അലവൻസുകൾ ഉൾപ്പെടെ പ്രതിമാസം ഏകദേശം 86,320 വരെ ശമ്പളം ലഭിക്കും. കൂടാതെ സൗജന്യ താമസം, മെഡിക്കൽ സൗകര്യം, പി.എഫ്, ഗ്രാറ്റുവിറ്റി, പെൻഷൻ, ഇൻഷുറൻസ് തുടങ്ങിയ ആനുകൂല്യങ്ങളും ലഭിക്കും.

RCF Recruitment 2026
2.75 ലക്ഷം ശമ്പളം! ഭാഷ അറിയണ്ട; ഷെഫുമാർക്ക് ജർമനിയിലേക്ക് പറക്കാം, സൗജന്യ റിക്രൂട്ട്മെന്റ്

കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.

https://www.rcfltd.com/files/MT%202026.pdf

RCF Recruitment 2026
സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യയിൽ 1,110 ഒഴിവുകൾ; പ്രവൃത്തിപരിചയം വേണ്ട!
RCF Recruitment 2026
റെയിൽടെല്ലിൽ അപ്രന്റീസ് ആകാം; എറണാകുളത്തും നിയമനം, എഞ്ചിനീയറിങ് ഡിപ്ലോമ മുതൽ യോഗ്യത
RCF Recruitment 2026
എൻജിനീയറിങ് കഴിഞ്ഞോ?; ഹിന്ദുസ്ഥാൻ പെട്രോളിയത്തിൽ കരിയർ തുടങ്ങാം, കേരളത്തിലും ഒഴിവ്
Summary

RCF Recruitment 2026 for 94 Management Trainee Vacancies. apply Online Applications Open from August 8

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com