

എം. ജി യൂണിവേഴ്സിറ്റിയിൽ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിൽ നിയമനം നടത്തുന്നു. അകെ 24 ഒഴിവുകൾ ആണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. യു.ജി.സി (UGC) ചട്ടങ്ങൾ പ്രകാരമുള്ള യോഗ്യതകൾ ഉള്ളവർക്ക് അപേക്ഷിക്കാം. കോളജുകളിൽ നിന്നോ സർവ്വകലാശാലകളിൽ നിന്നോ വിരമിച്ചവർക്കും അപേക്ഷിക്കാം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 15.
1.സ്കൂൾ ഓഫ് ബയോസയൻസസ് - 2 ഒഴിവുകൾ
ബയോഫിസിക്സ് (Biophysics): 1 ഒഴിവ്
മൈക്രോബയോളജി (Microbiology): 1 ഒഴിവ്
2.സ്കൂൾ ഓഫ് പ്യുവർ ആൻഡ് അപ്ലൈഡ് ഫിസിക്സ് - 1 ഒഴിവ്
ഫിസിക്സ് (Physics): 1 ഒഴിവ്
3. സ്കൂൾ ഓഫ് കംപ്യുട്ടർ സയൻസസ് - 1 ഒഴിവ്
കംപ്യുട്ടർ സയൻസ് (Computer Science): 1 ഒഴിവ്
4. സ്കൂൾ ഓഫ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് റോബോട്ടിക്സ് - 2 ഒഴിവുകൾ
കംപ്യുട്ടർ സയൻസ് / ആർട്ടിഫിഷ്യൽ ഇന്റലിജൻസ്: 2 ഒഴിവുകൾ
5.സ്കൂൾ ഓഫ് എനർജി മെറ്റീരിയൽസ് - 1 ഒഴിവ്
സോളാർ (Solar): 1 ഒഴിവ്
6. സ്കൂൾ ഓഫ് നാനോസയൻസ് ആൻഡ് നാനോടെക്നോളജി - 1 ഒഴിവ്
നാനോ (Nano): 1 ഒഴിവ്
മാത്തമാറ്റിക്സ് & ഡാറ്റാ സയൻസസ്
7. സ്കൂൾ ഓഫ് ഡാറ്റാ അനലിറ്റിക്സ് - 2 ഒഴിവുകൾ
ഡാറ്റാ സയൻസ് (Data Science): 1 ഒഴിവ്
സ്റ്റാറ്റിസ്റ്റിക്സ് (Statistics): 1 ഒഴിവ്
8. സ്കൂൾ ഓഫ് മാത്തമാറ്റിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് - 3 ഒഴിവുകൾ
മാത്തമാറ്റിക്സ് / അപ്ലൈഡ് മാത്തമാറ്റിക്സ്: 1 ഒഴിവ്
സ്റ്റാറ്റിസ്റ്റിക്സ് / അപ്ലൈഡ് സ്റ്റാറ്റിസ്റ്റിക്സ്: 2 ഒഴിവുകൾ
9.സ്കൂൾ ഓഫ് ഫിസിക്കൽ എഡ്യൂക്കേഷൻ ആൻഡ് സ്പോർട്സ് സയൻസസ് - 2 ഒഴിവുകൾ
ഫിസിക്കൽ എഡ്യൂക്കേഷൻ: 2 ഒഴിവുകൾ
10. സ്കൂൾ ഓഫ് എൻവയോൺമെന്റൽ സയൻസസ് - 4 ഒഴിവുകൾ
എൻവയോൺമെന്റൽ സയൻസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ്: 3 ഒഴിവുകൾ
എൻവയോൺമെന്റൽ സയൻസ് ആൻഡ് മാനേജ്മെന്റ്: 1 ഒഴിവ്
11. സ്കൂൾ ഓഫ് ഫുഡ് സയൻസ് ആൻഡ് ടെക്നോളജി - 1 ഒഴിവ്
ഫുഡ് സയൻസ് / ഫുഡ് ടെക്നോളജി: 1 ഒഴിവ്
12. സ്കൂൾ ഓഫ് പോളിമർ സയൻസ് ആൻഡ് ടെക്നോളജി - 1 ഒഴിവ്
പോളിമർ സയൻസ് ആൻഡ് ടെക്നോളജി: 1 ഒഴിവ്
13. സ്കൂൾ ഓഫ് ലെറ്റേഴ്സ് - 1 ഒഴിവ്
ഇംഗ്ലീഷ് (English): 1 ഒഴിവ്
14. ഡിപ്പാർട്ട്മെന്റ് ഓഫ് ലൈഫ്ലോങ് ലേണിംഗ് ആൻഡ് എക്സ്റ്റൻഷൻ - 1 ഒഴിവ്
കൗൺസിലിംഗ് : 1 ഒഴിവ്
15. സ്കൂൾ ഓഫ് മാനേജ്മെന്റ് ആൻഡ് ബിസിനസ് സ്റ്റഡീസ് - 1 ഒഴിവ്
എച്ച്.ആർ.എം (HRM): 1 ഒഴിവ്
യോഗ്യതയും പ്രായപരിധിയും
പ്രായം: യു.ജി.സി (UGC) ചട്ടങ്ങൾ പ്രകാരം. കോളേജുകളിൽ നിന്നോ സർവ്വകലാശാലകളിൽ നിന്നോ വിരമിച്ചവർക്കും അപേക്ഷിക്കാം (01.01.2026-ൽ പരമാവധി 70 വയസ്സ്).
വിദ്യാഭ്യാസ യോഗ്യത: യു.ജി.സി (UGC) മാനദണ്ഡങ്ങൾ പ്രകാരം (NET/PhD).
വിജ്ഞാപനത്തോടൊപ്പമുള്ള അപ്ലിക്കേഷൻ ഫോം പൂരിപ്പിച്ച് ആവശ്യമായ രേഖകളുടെ സ്കാൻ ചെയ്ത പകർപ്പുകൾ സഹിതം ada5@mgu.ac.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയക്കേണ്ടതാണ്. അപേക്ഷയോടൊപ്പം പ്രായം തെളിയിക്കുന്ന രേഖ, പി.ജി (PG), നെറ്റ് (NET), പിഎച്ച്.ഡി (PhD) എന്നിവയുടെ സർട്ടിഫിക്കറ്റുകളും അധ്യാപന പരിചയ സർട്ടിഫിക്കറ്റ് , യു.ജി.സി അംഗീകൃത അല്ലെങ്കിൽ പിയർ-റിവ്യൂഡ് ജേർണലുകളുടെയും പ്രബന്ധങ്ങളുടെയും വിവരങ്ങൾ, കേരളത്തിന് പുറത്തുള്ള സർവ്വകലാശാലകളിൽ നിന്നാണ് ബിരുദം നേടിയതെങ്കിൽ ഈ സർവ്വകലാശാലയിൽ നിന്നുള്ള ഇക്വിവലൻസി അല്ലെങ്കിൽ എലിജിബിലിറ്റി സർട്ടിഫിക്കറ്റ് എന്നിവയും ഇ- മെയിൽ വഴി സമർപ്പിക്കണം.
കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക
https://www.mgu.ac.in/uploads/2026/08/Renotification-2026-2027.pdf?x50074
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates