കാർ ടെക്നോളജി പഠിക്കാം, മെഴ്‌സിഡസ് -ബെൻസ് സർട്ടിഫിക്കറ്റ് നേടാം; അപേക്ഷ ക്ഷണിച്ചു

ബന്ധപ്പെട്ട എഞ്ചിനീയറിങ് വിഭാഗത്തിൽ ഡിപ്ലോമ, ബിരുദം യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 19.
Mercedes-Benz  Automotive Training
Mercedes-Benz Offers Automotive Training, Engineering Graduates and Diploma Holders Can Apply
Edited By:
Updated on
1 min read

തിരുവനന്തപുരം ഗവൺമെന്റ് എഞ്ചിനീയറിങ് കോളജ് മെഴ്‌സിഡസ് -ബെൻസ് ഇന്ത്യയുടെ സഹകരണത്തോടെ നടത്തുന്ന അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ഓട്ടോമോട്ടീവ് മെക്കാട്രോണിക്‌സ് (ADAM) സർട്ടിഫിക്കേഷൻ പ്രോഗ്രാമിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ബന്ധപ്പെട്ട എഞ്ചിനീയറിങ് വിഭാഗത്തിൽ ഡിപ്ലോമ, ബിരുദം യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 19.

Mercedes-Benz  Automotive Training
സയൻസ്,കോമേഴ്‌സ്, ആർട്സ് വിദ്യാർഥികളുടെ ശ്രദ്ധയ്ക്ക്! ടാറ്റ കൺസൾട്ടൻസിയിൽ കരിയർ തുടങ്ങാം; ഓൺലൈനായി അപേക്ഷിക്കാം

യോഗ്യത

താഴെ പറയുന്ന വിഷയങ്ങളിൽ ഡിഗ്രി അല്ലെങ്കിൽ മൂന്ന് വർഷത്തെ ഡിപ്ലോമ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം:

  • മെക്കാനിക്കൽ എഞ്ചിനീയറിങ്

  • ഓട്ടോമൊബൈൽ എഞ്ചിനീയറിങ്

  • ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ് എഞ്ചിനീയറിങ്

  • ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിങ്

  • മെക്കാട്രോണിക്സ്

  • അപ്ലൈഡ് ഇലക്ട്രോണിക്സ്

  • തത്തുല്യ വിഷയങ്ങൾ

Mercedes-Benz  Automotive Training
കൊച്ചിൻ ഷിപ്പ്‌യാർഡിൽ ഡ്രാഫ്റ്റ്‌സ്മാൻ ട്രെയിനിയാകാം; ഡിപ്ലോമ യോഗ്യത, 60 ഒഴിവുകൾ

കോഴ്‌സ് വിവരങ്ങൾ

  • കോഴ്‌സ്: അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ഓട്ടോമോട്ടീവ് മെക്കാട്രോണിക്‌സ് (ADAM)

  • ദൈർഘ്യം: 1 വർഷം

  • ഇന്റേക്ക്: 24 വിദ്യാർഥികൾ

  • കോഴ്‌സ് ഫീസ്: 85,000 രൂപ

കോഴ്‌സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ക്വാളിഫൈഡ് സിസ്റ്റം ടെക്‌നിഷ്യൻ (QST) സർട്ടിഫിക്കറ്റ് ലഭിക്കും. ഡയറക്ടർ ഓഫ് ടെക്നിക്കൽ എജ്യുക്കേഷൻ, മെഴ്‌സിഡസ് -ബെൻസ് ഇന്ത്യ എന്നിവയുടെ അംഗീകാരമുള്ള സർട്ടിഫിക്കറ്റ് ആണിത്.

Mercedes-Benz  Automotive Training
EPFO: വരുന്നു... അസിസ്റ്റന്റ് പ്രൊവിഡന്റ് ഫണ്ട് കമ്മീഷണർ ഒഴിവുകൾ, മികച്ച ശമ്പളം!

പ്രവേശന പരീക്ഷ

പ്രവേശനം എൻട്രൻസ് പരീക്ഷയുടെ അടിസ്ഥാനത്തിലാണ്. ആകെ 125 മാർക്കിന്റെ പരീക്ഷയാണ് നടത്തുന്നത്.

  • Basic Automotive – 20 മാർക്ക്

  • Basic Physics – 20 മാർക്ക്

  • Analytical Reasoning – 20 മാർക്ക്

  • Numerical Ability – 20 മാർക്ക്

  • Service Aptitude – 20 മാർക്ക്

  • Engineering Drawing – 25 മാർക്ക്

Engineering Drawing വിഭാഗത്തിൽ Orthographic Projection ഉൾപ്പെടും. പരീക്ഷ തിരുവനന്തപുരം ബാർട്ടൺ ഹിൽ ഗവൺമെന്റ് എഞ്ചിനീയറിങ് കോളജിൽ വെച്ചാണ് നടത്തുക.

Mercedes-Benz  Automotive Training
ബാങ്ക് ഓഫ് ബറോഡയിൽ ഓഫീസർ ആകാം; 2482 ഒഴിവുകൾ !

കൂടുതൽ വിവരങ്ങൾക്ക് ഒദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.

https://gecb.etlab.in/uploads/webnews/files/1_2026-08-19_17871323780.pdf

Summary

Mercedes-Benz Offers Automotive Training; Engineering Graduates and Diploma Holders Can Apply

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com