കേന്ദ്ര വൈദ്യുതി മന്ത്രാലയത്തിന് കീഴിൽ അപ്രന്റീസ്ഷിപ്പ്; 270 ഒഴിവുകൾ, കേരളത്തിലും അവസരം

രാജ്യത്തെ വിവിധ റീജിയണുകളിലായി ആകെ 270 ഒഴിവുകളാണുള്ളത്. കേരളം ഉൾപ്പെടുന്ന സതേൺ റീജിയനിൽ ആകെ 32 ഒഴിവുകളുണ്ട്.
POWERGRID Apprentice Jobs
POWERGRID Apprentice Jobs ITI, Diploma and Engineering Candidates Can Applyfile
Edited By:
Updated on
1 min read

കേന്ദ്ര വൈദ്യുതി മന്ത്രാലയത്തിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ പവർ ഗ്രിഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് (POWERGRID) അപ്രന്റീസ് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. രാജ്യത്തെ വിവിധ റീജിയണുകളിലായി ആകെ 270 ഒഴിവുകളാണുള്ളത്. കേരളം ഉൾപ്പെടുന്ന സതേൺ റീജിയനിൽ ആകെ 32 ഒഴിവുകളുണ്ട്. അപേക്ഷകൾ ഓഗസ്റ്റ് 25 മുതൽ സെപ്റ്റംബർ 10 വരെ സമർപ്പിക്കാം.

POWERGRID Apprentice Jobs
ഇന്ത്യൻ ഓയിലിൽ അപ്രന്റിസ്ഷിപ്പ് അവസരം; ഐടിഐ, ഡിപ്ലോമ, ബിരുദധാരികൾക്ക് അപേക്ഷിക്കാം

വിദ്യാഭ്യാസ യോഗ്യതയും ഒഴിവുകളും

  • ഐ.ടി.ഐ ഇലക്ട്രീഷ്യൻ, ഡിപ്ലോമ ഇലക്ട്രിക്കൽ, ഡിപ്ലോമ സിവിൽ, ഗ്രാജുവേറ്റ് ഇലക്ട്രിക്കൽ, ഗ്രാജുവേറ്റ് സിവിൽ വിഭാഗങ്ങളിലാണ് ഒഴിവുകൾ ഉള്ളത്.

  • ബന്ധപ്പെട്ട ട്രേഡിൽ ഫുൾടൈം ഐ.ടി.ഐ, ഡിപ്ലോമ, ബി.ഇ./ബി.ടെക്./ബി.എസ്.സി എഞ്ചിനീയറിങ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.

  • അപേക്ഷകരുടെ യോഗ്യത പരീക്ഷാഫലം 2024 സെപ്റ്റംബർ 11 മുതൽ 2026 സെപ്റ്റംബർ 10 വരെയുള്ള കാലയളവിൽ പ്രസിദ്ധീകരിച്ചിരിക്കണം.

  • അപേക്ഷകർക്ക് 18 വയസ് പൂർത്തിയായിരിക്കണം.

POWERGRID Apprentice Jobs
മിൽമയിൽ അവസരം; ജില്ലകളിൽ ഒഴിവുകൾ, ശമ്പളം 47,000 രൂപ !

സ്റ്റൈപൻഡ്

  • ഐ.ടി.ഐ വിഭാഗങ്ങളിൽ പ്രതിമാസം 13,500 രൂപ

  • ഡിപ്ലോമ വിഭാഗങ്ങളിൽ 15,000 രൂപ

  • ഗ്രാജുവേറ്റ് വിഭാഗങ്ങളിൽ 17,500 രൂപ

കമ്പനി താമസസൗകര്യം നൽകുകയോ ഉദ്യോഗാർത്ഥി താമസസൗകര്യം ഉപയോഗപ്പെടുത്തുകയോ ചെയ്യാത്തവർക്ക് പ്രതിമാസം അധികമായി 2,500 രൂപ ലഭിക്കും.

POWERGRID Apprentice Jobs
കൊച്ചിൻ ഷിപ്പ്‌യാർഡിൽ ഡ്രാഫ്റ്റ്‌സ്മാൻ ട്രെയിനിയാകാം; ഡിപ്ലോമ യോഗ്യത, 60 ഒഴിവുകൾ

കേരളത്തിലെ ഒഴിവുകൾ

  • ഐ ടി ഐ (Electrician): 02

  • ഡിപ്ലോമ (Civil): 01

  • ഡിപ്ലോമ (Electrical): 05

  • എഞ്ചിനീയറിങ് ബിരുദം (Electrical): 02

കൊച്ചി,കോഴിക്കോട്,പാലക്കാട്, തൃശൂർ,തൃശൂർ HVDC,തിരുവനന്തപുരം എന്നി സ്ഥലങ്ങളിൽ ആകും നിയമനം ലഭിക്കുക.

POWERGRID Apprentice Jobs
ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സിൽ അപ്രന്റീസ്ഷിപ്പിന് അവസരം!

കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.

https://www.powergrid.in/sites/default/files/apprentices_document/SR-II%20Detailed%20Advertisemen-.pdf

വെബ്സൈറ്റ്: https://www.powergrid.in/en/rolling-advertisement-for-enagagement-of-apprentices

POWERGRID Apprentice Jobs
റെയിൽടെല്ലിൽ അപ്രന്റീസ് ആകാം; എറണാകുളത്തും നിയമനം, എഞ്ചിനീയറിങ് ഡിപ്ലോമ മുതൽ യോഗ്യത
POWERGRID Apprentice Jobs
പ്രതിരോധ മന്ത്രാലയത്തിന് കീഴിൽ അപ്രന്റിസ്ഷിപ്പിന് അവസരം; 50 ഒഴിവുകൾ, ഓഗസ്റ്റ് 28 വരെ അപേക്ഷിക്കാം
POWERGRID Apprentice Jobs
ഐടിഐ യോഗ്യതയുണ്ടോ? കേന്ദ്ര ഗവേഷണ സ്ഥാപനത്തിൽ അവസരം, അവസാന തീയതി സെപ്റ്റംബർ 09
Summary

POWERGRID Apprentice Jobs ITI, Diploma and Engineering Candidates Can Apply

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com