പി.എച്ച്.ഡി ഉള്ളവർക്ക് സയന്റിസ്റ്റ് ആകാം; ഐ.എസ്.ആർ.ഒയിൽ അവസരം

ബന്ധപ്പെട്ട വിഷയത്തിൽ പി എച്ച് ഡി ഉള്ളവർക്കാണ് അവസരം. അപേക്ഷകൾ ഓഗസ്റ്റ് മുതൽ ഓഗസ്റ്റ് 30വരെ സമർപ്പിക്കാം.
ISRO HSFC Recruitment 2026
ISRO HSFC Recruitment 2026 FOR 6 Scientist/Engineer Vacancies for PhD Holders
Edited By:
Updated on
2 min read

ഐ എസ് ആർ ഒയുടെ കീഴിലുള്ള ഹ്യൂമൻ സ്പേസ് ഫ്ലൈറ്റ് സെന്റർ (HSFC), ബംഗളൂരു സയന്റിസ്റ്റ്/എഞ്ചിനീയർ തസ്തികകളിൽ നിയമനം നടത്തുന്നു. അകെ 6 ഒഴിവുകളാണ് ഉള്ളത്. ബന്ധപ്പെട്ട വിഷയത്തിൽ പി എച്ച് ഡി ഉള്ളവർക്കാണ് അവസരം. അപേക്ഷകൾ ഓഗസ്റ്റ് മുതൽ ഓഗസ്റ്റ് 30വരെ സമർപ്പിക്കാം.

ISRO HSFC Recruitment 2026
പത്താം ക്ലാസ് കഴിഞ്ഞോ? സൈന്യത്തെ സഹായിക്കാൻ അവസരം; 2615 ഒഴിവുകൾ, ഓഗസ്റ്റ് 24 മുതൽ അപേക്ഷിക്കാം

ഒഴിവുകൾ ഉള്ള പ്രധാന വിഭാഗങ്ങൾ

  1. ബയോഇൻസ്ട്രുമെന്റേഷൻ / ബയോഫിസിക്സ് / മെഡിക്കൽ ഫിസിക്സ് - 1 ഒഴിവ്

  2. ഡെവലപ്മെന്റൽ ബയോളജി / ബയോടെക്നോളജി - 1 ഒഴിവ്

  3. സെല്ലുലാർ & മോളിക്യുലാർ ബയോളജി / സെൽ ബയോളജി - 1 ഒഴിവ്

  4. കംപ്യുട്ടേഷണൽ ബയോളജി / സിസ്റ്റംസ് ബയോളജി / ബയോഇൻഫോർമാറ്റിക്സ് - 1 ഒഴിവ്

  5. ബയോമെഡിക്കൽ എഞ്ചിനീയറിങ് / ബയോമെഡിക്കൽ സയൻസസ് (ബയോമെക്കാനിക്സ് തീസിസ്) - 1 ഒഴിവ്

  6. ബയോമെഡിക്കൽ എഞ്ചിനീയറിങ് / ബയോമെഡിക്കൽ സയൻസസ് (ബയോ-ഇമേജിങ് തീസിസ്) - 1 ഒഴിവ്

ISRO HSFC Recruitment 2026
ഇന്ത്യൻ കോഫി ഹൗസിൽ ജോലി നേടാം; 600 ഒഴിവുകൾ

യോഗ്യതകൾ

  • ബന്ധപ്പെട്ട വിഷയങ്ങളിൽ പി.എച്ച്.ഡി (Ph.D.) നിർബന്ധമാണ്.

  • ബിരുദ (BE/B.Tech/B.Sc) ബിരുദാനന്തര (ME/M.Tech/MS/M.Sc) തലങ്ങളിൽ കുറഞ്ഞത് 60% മാർക്ക് അല്ലെങ്കിൽ 6.5 CGPA ഉണ്ടായിരിക്കണം.

  • വിദൂരവിദ്യാഭ്യാസം വഴി പ്രൊഫഷണൽ കോഴ്സുകൾ പഠിച്ചവർ അപേക്ഷിക്കാൻ യോഗ്യരല്ല.

ISRO HSFC Recruitment 2026
കൊച്ചി മെട്രോയിൽ അവസരം! എച്ച് ആർ, മാനേജർ തസ്തിക; നിയമബിരുദം ഉള്ളവർക്കും അപേക്ഷിക്കാം

ശമ്പളം

നിയമനം ലഭിക്കുന്നവർക്ക് പേ മാട്രിക്സ് ലെവൽ-11 പ്രകാരമുള്ള ശമ്പളമാണ് ലഭിക്കുക. 67,700 - 2,08,700 എന്ന ശമ്പള സ്കെയിലാണ് നിയമനം. പ്രതിമാസ അടിസ്ഥാന ശമ്പളം 67,700 രൂപ ലഭിക്കും. ഒപ്പം കേന്ദ്ര സർക്കാർ നിയമപ്രകാരമുള്ള മറ്റ് അലവൻസുകളും ലഭിക്കും.

ISRO HSFC Recruitment 2026
എറണാകുളത്ത് നിയമനം നേടാം, ബിരുദം മുതൽ യോഗ്യത; ഹിന്ദുസ്ഥാൻ ഓർഗാനിക് കെമിക്കൽസിൽ വൻ അവസരം!

പ്രായപരിധിയും അപേക്ഷാ ഫീസും

  • പ്രായം: പരമാവധി 35 വയസ്സ് (30.08.2026 തീയതി പ്രകാരം). കേന്ദ്ര സർക്കാർ ജീവനക്കാർ, ഭിന്നശേഷിക്കാർ, മുൻ സൈനികർ എന്നിവർക്ക് ചട്ടപ്രകാരമുള്ള പ്രായ ഇളവ് ലഭിക്കും.

  • ഈ തസ്തികകളിലേക്ക് അപേക്ഷിക്കുന്നതിന് യാതൊരുവിധ അപേക്ഷാ ഫീസും ഇല്ല.

ISRO HSFC Recruitment 2026
ബിരുദം മതി,പ്രവൃത്തി പരിചയം വേണ്ട ! ഐഎസ്ആർഒയിൽ 242 ഒഴിവുകൾ; ക്ലർക്ക്, അസിസ്റ്റന്റ്, സ്റ്റെനോഗ്രാഫർ തസ്തികകൾ

തെരഞ്ഞെടുപ്പ് രീതി

  • ഓൺലൈൻ അപേക്ഷകളുടെ പ്രാഥമിക പരിശോധനയ്ക്ക് (Screening) ശേഷം യോഗ്യരായവരെ അഭിമുഖത്തിന് ക്ഷണിക്കും.

  • അന്തിമ തെരഞ്ഞെടുപ്പ് പൂർണ്ണമായും ഇന്റർവ്യൂവിലെ പ്രകടനത്തിന്റെ മാത്രം അടിസ്ഥാനത്തിലായിരിക്കും.

  • ഉദ്യോഗാർത്ഥികൾ isro.gov.in എന്ന ഇസ്രോ വെബ്‌സൈറ്റിലെ കരിയർ (Career) ടാബ് വഴി ഓൺലൈനായി മാത്രം അപേക്ഷ സമർപ്പിക്കുക.

ISRO HSFC Recruitment 2026
ഐ.എസ്.ആർ.ഒയിൽ ഗവേഷകരാകാം; ബിരുദം മുതൽ യോഗ്യത, റിസർച്ച് മേഖലയിൽ അവസരം!

കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.

https://www.isro.gov.in/media_isro/pdf/recruitmentNotice/2026/August/PhDLive_Register_Adv_10.08.2026.pdf

ISRO HSFC Recruitment 2026
ബഹിരാകാശ ഗവേഷണ സ്ഥാപനത്തിൽ ജോലി; റിസർച്ച് സയന്റിസ്റ്റ്, ജെ.ആർ.എഫ് ഒഴിവുകൾ, അഭിമുഖത്തിലൂടെ നിയമനം
ISRO HSFC Recruitment 2026
നാഷണൽ എയറോസ്പേസ് ലബോറട്ടറീസിൽ അവസരം; ഐടിഐ മുതൽ യോഗ്യത, അഭിമുഖത്തിലൂടെ നിയമനം
ISRO HSFC Recruitment 2026
എയർപോർട്ട് അതോറിറ്റിയിൽ വൻ അവസരം! 391 ഒഴിവുകൾ, പ്രവൃത്തി പരിചയം വേണ്ട; ജൂനിയർ മാനേജർ മുതൽ ഒഴിവുകൾ
Summary

ISRO HSFC Recruitment 2026 FOR 6 Scientist/Engineer Vacancies for PhD Holders.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com