ഹിന്ദുസ്ഥാൻ ഉർവരക് & രസായൻ ലിമിറ്റഡിൽ വൻ അവസരം; 78 ഒഴിവുകൾ, മികച്ച ശമ്പളം !

എക്സിക്യൂട്ടീവ്, ഫിക്സഡ് ടേം കോൺട്രാക്ട്, നോൺ-എക്സിക്യൂട്ടീവ് വിഭാഗങ്ങളിലായി ആകെ 78 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
HURL Recruitment 2026
HURL Recruitment 2026 78 Vacancies Across Executive, FTC and Non-Executive Posts
Edited By:
Updated on
2 min read

പൊതുമേഖലാ സ്ഥാപനങ്ങളുടെ സംയുക്ത സംരംഭമായ ഹിന്ദുസ്ഥാൻ ഉർവരക് & രസായൻ ലിമിറ്റഡ് (HURL) വിവിധ തസ്തികകളിലേക്ക് നിയമനം നടത്തുന്നു. എക്സിക്യൂട്ടീവ്, ഫിക്സഡ് ടേം കോൺട്രാക്ട്, നോൺ-എക്സിക്യൂട്ടീവ് വിഭാഗങ്ങളിലായി ആകെ 78 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ബിരുദം മുതൽ എം.ബി.ബി.എസ് വരെ യോഗ്യതയുള്ളവർക്കാണ് അവസരം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 26.

HURL Recruitment 2026
സയൻസ്,കോമേഴ്‌സ്, ആർട്സ് വിദ്യാർഥികളുടെ ശ്രദ്ധയ്ക്ക്! ടാറ്റ കൺസൾട്ടൻസിയിൽ കരിയർ തുടങ്ങാം; ഓൺലൈനായി അപേക്ഷിക്കാം

എക്സിക്യൂട്ടീവ് വിഭാഗം – 33 ഒഴിവുകൾ

  • പ്രോസസ് എഞ്ചിനീയറിങ് — 5 ഒഴിവ്

  • O&U (ഓഫ്‌സൈറ്റ് & യൂട്ടിലിറ്റീസ് ) — 5 ഒഴിവ്

  • അമോണിയ — 3 ഒഴിവ്

  • യൂറിയ — 5 ഒഴിവ്

  • ഇലക്ട്രിക്കൽ — 2 ഒഴിവ്

  • മെക്കാനിക്കൽ — 2 ഒഴിവ്

  • ഐ.ടി. – SAP FICO — 1 ഒഴിവ്

  • ഐ.ടി. – SAP MM — 1 ഒഴിവ്

  • ഐ.ടി. – SAP SD — 1 ഒഴിവ്

  • ഹ്യൂമൻ റിസോഴ്‌സ് — 5 ഒഴിവ്

  • മാർക്കറ്റിങ് — 3 ഒഴിവ്

യോഗ്യത: തസ്തികയ്ക്ക് അനുസരിച്ച് കെമിക്കൽ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ, കംപ്യുട്ടർ സയൻസ്/ഐ.ടി, HR, അഗ്രിക്കൾച്ചർ തുടങ്ങിയ മേഖലകളിലെ ബിരുദം/ബിരുദാനന്തര യോഗ്യത ആവശ്യമാണ്. പല തസ്തികകൾക്കും കുറഞ്ഞത് 60 ശതമാനം മാർക്കും 2 മുതൽ 7 വർഷം വരെ പ്രവൃത്തിപരിചയവും വേണം.

HURL Recruitment 2026
ഇൻഡിഗോയിൽ നിരവധി ഒഴിവുകൾ; കൊച്ചിയിൽ നിയമനം നേടാം, പ്രവൃത്തി പരിചയം വേണ്ട!

മെഡിക്കൽ വിഭാഗം – 2 ഒഴിവുകൾ

തസ്തിക: ഡെപ്യൂട്ടി മാനേജർ / അസിസ്റ്റന്റ് മാനേജർ / ഓഫീസർ

യോഗ്യത: MBBS ബിരുദം ഉണ്ടായിരിക്കണം. കൂടാതെ ഇൻഡസ്ട്രിയൽ ഹെൽത്ത് മേഖലയിൽ കുറഞ്ഞത് 3 മാസത്തെ അംഗീകൃത പരിശീലന സർട്ടിഫിക്കറ്റ് അല്ലെങ്കിൽ ഇൻഡസ്ട്രിയൽ ഹെൽത്തിൽ ഡിപ്ലോമ ആവശ്യമാണ്.

HURL Recruitment 2026
BEML Limited: പ്രതിരോധ മന്ത്രാലയത്തിൽ അവസരം; 1,346 ഒഴിവുകൾ, പാലക്കാടും അവസരം!

നോൺ-എക്സിക്യൂട്ടീവ് വിഭാഗം – 43 ഒഴിവുകൾ

ജൂനിയർ എഞ്ചിനീയർ അസിസ്റ്റന്റ്

  • O&U (ഓഫ്‌സൈറ്റ് & യൂട്ടിലിറ്റീസ് ) - 6 ഒഴിവ്

  • അമോണിയ - 7 ഒഴിവ്

  • യൂറിയ - 3 ഒഴിവ്

  • ഇൻസ്ട്രുമെന്റേഷൻ - 12 ഒഴിവ്

  • UPH ഓപ്പറേഷൻസ് - 8 ഒഴിവ്

  • ക്വാളിറ്റി അഷ്വറൻസ് & ഇൻസ്പെക്ഷൻ - 7 ഒഴിവ്

യോഗ്യത: നോൺ-എക്സിക്യൂട്ടീവ് തസ്തികകൾക്ക് 3 വർഷത്തെ ഡിപ്ലോമ അല്ലെങ്കിൽ ബി.എസ്‌സി. യോഗ്യത വേണം. കെമിക്കൽ, മെക്കാനിക്കൽ, ഇൻസ്ട്രുമെന്റേഷൻ, ഇലക്ട്രോണിക്സ് തുടങ്ങിയ വിഷയങ്ങളിലാണ് യോഗ്യത വേണ്ടത്. യോഗ്യത പരീക്ഷയിൽ കുറഞ്ഞത് 50% മാർക്ക് നിർബന്ധമാണ്.

HURL Recruitment 2026
എഞ്ചിനീയറിങ് വിദ്യാർഥികൾക്ക് സൗജന്യമായി കാനഡയിലേക്ക് പറക്കാം, റിസർച്ച് ഇന്റേൺഷിപ്പിന് അവസരം

കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.

https://jobse4.hurl.net.in/others/E-04-2026.pdf

HURL Recruitment 2026
എയർപോർട്ട് അതോറിറ്റിയിൽ വൻ അവസരം! 391 ഒഴിവുകൾ, പ്രവൃത്തി പരിചയം വേണ്ട; ജൂനിയർ മാനേജർ മുതൽ ഒഴിവുകൾ
HURL Recruitment 2026
ഇന്ത്യൻ ഓയിലിൽ വൻ അവസരം: 470 ഒഴിവുകൾ, ഡിപ്ലോമ മുതൽ യോഗ്യത; മികച്ച ശമ്പളം
HURL Recruitment 2026
കൊച്ചി ഭാരത് പെട്രോളിയത്തിൽ അവസരം; ഡിപ്ലോമ യോഗ്യത,154 ഒഴിവുകൾ
Summary

HURL Recruitment 2026 78 Vacancies Across Executive, FTC and Non-Executive Posts

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com