Former CEO Vineet Nayar viral tweet about board exams and life success debate during exam season X @vineetnayar
Career

'ബോർഡ് പരീക്ഷകളാണ് ജീവിതം തീരുമാനിക്കുന്നതെങ്കിൽ പകുതി സിഇഒമാരും തൊഴിൽരഹിതരായേനെ' വൈറലായി മുൻ സിഇഒയുടെ ട്വീറ്റ്

എച്ച്‌സി‌എൽ ടെക്‌നോളജീസിന്റെ മുൻ സിഇഒ യുടെതാണ് ബോർഡ് പരീക്ഷകളെ കുറിച്ചുള്ള ട്വീറ്റ്

സമകാലിക മലയാളം ഡെസ്ക്

സിബിഎസ്ഇ പരീക്ഷകളും മറ്റ് പല ബോർഡ് പരീക്ഷകളും ആരംഭിക്കാറായി. വിദ്യാർത്ഥികൾ പരീക്ഷയ്ക്കായി തയ്യാറെടുക്കുമ്പോൾ അവർക്ക് ആത്മവിശ്വാസവും ധൈര്യവും പകർന്ന് നൽകിയ ട്വീറ്റ് വൈറലായത്. എച്ച്‌സി‌എൽ ടെക്‌നോളജീസിന്റെ മുൻ സിഇഒ വിനീത് നായരുടെ ട്വീറ്റ് സോഷ്യൽ മീഡിയ ഏറ്റെടുക്കുകയായിരുന്നു.

ബോർഡ് പരീക്ഷകളാണ് ജീവിതം തീരുമാനിച്ചിരുന്നതെങ്കിൽ പകുതി സിഇഒ മാരും തൊഴിൽരഹിതരായിരിക്കുമായിരുന്നു എന്ന് സ്വന്തം അനുഭവത്തെ അടിസ്ഥാനമാക്കി അദ്ദേഹം എഴുതി.

ട്വീറ്റിനൊപ്പം സ്വന്തം മാർക്ക് ലിസ്റ്റും അദ്ദേഹം ഉൾപ്പെടുത്തിയിട്ടുണ്ട്.

എക്സിലെ ട്വീറ്റിൽ അദ്ദേഹം ഇങ്ങനെ എഴുതുന്നു.

ബോർഡ് പരീക്ഷകളാണ് ജീവിതം തീരുമാനിക്കുന്നതെങ്കിൽ പകുതി സിഇഒ മാരും തൊഴിൽരഹിതരായേനെ.

ബോർഡ് പരീക്ഷകൾ പ്രധാനമാണ്. പക്ഷേ അവ നിങ്ങളുടെ വിധിയല്ല.

17 വയസ്സുള്ളപ്പോൾ, ഞാൻ എന്റെ കെമിസ്ട്രി പരീക്ഷ എനിക്ക് നന്നായി എഴുതാൻ കഴിഞ്ഞില്ല എന്ന തിരിച്ചറിവോടെയാണ് പരീക്ഷാ ഹാളിൽ നിന്ന് ഇറങ്ങിയത്. പരിഭ്രാന്തിയിലായിരുന്നു ഞാൻ.

ഒരു കസിൻ എന്നെ നോക്കി ചോദിച്ചു,

“പരാജയപ്പെട്ടാൽ നീ മരിക്കുമോ?”

ഇല്ല എന്ന് ഞാൻ പറഞ്ഞു.

“പിന്നെ എന്തിനാണ് നീ ഇതിനെ ഒരു ജീവന്മരണ പോരാട്ടമായി കണക്കാക്കുന്നത്?”

രണ്ടു ദിവസം കഴിഞ്ഞപ്പോൾ എനിക്ക് കണക്ക് പരീക്ഷ ഉണ്ടായിരുന്നു.

ഞാൻ ശാന്തമായി പഠിച്ചു. ഉറച്ച മനസ്സോടെ ഞാൻ പരീക്ഷാ ഹാളിൽ ചെന്നു,ഗംഭീരമായി ആ പരീക്ഷ എഴുതി.

സത്യം ഇതാണ്:

പരീക്ഷകൾ ഓർമ്മശക്തിയെ പരീക്ഷിക്കുന്നു.

ജീവിതം ധൈര്യത്തെ പരീക്ഷിക്കുന്നു.

ബോർഡുകൾ കളിയിലെ ഒരു ലെവലാണ്.

മുഴുവൻ കളിയുമല്ല.

അതുകൊണ്ട് ഉറങ്ങൂ.

നന്നായി പഠിക്കൂ.

കഴിവിന്റെ പരമാവധി ശ്രമിക്കൂ.

പിന്നെ ഫലം സ്വീകരിക്കൂ.

ജീവിതം ഒരു പരീക്ഷയേക്കാൾ വലുതാണ്.

Career News: Former HCL Technologies CEO Vineet Nayar’s tweet on board exams and success goes viral, sparking debate among students and parents.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സര്‍ക്കാര്‍ വിശ്വാസികള്‍ക്കൊപ്പം; നിലപാട് അറിയിക്കാന്‍ സമയുണ്ട്, യെസ് ഓര്‍ നോ പറയേണ്ട സാഹചര്യമല്ല'

പൂരത്തിലെ പത്തുക്ഷേത്രങ്ങള്‍ തോളോടുതോള്‍ ചേര്‍ന്ന് അണിനിരന്നു, വടക്കുന്നാഥന് മുന്നില്‍ ശിവരാത്രി പൂരം; അപൂര്‍വ്വ കാഴ്ച- വിഡിയോ

നല്ല ഉറക്കത്തിന് 5 സ്റ്റെപ്പുകൾ

ആരോഗ്യത്തിന് ഈ 'ഓൾ ഇൻ വൺ' ഡ്രിങ്ക് കുടിക്കാം

ഹംപി കൂട്ടബലാത്സംഗം: പ്രതികള്‍ക്ക് വധശിക്ഷ

SCROLL FOR NEXT