GIFT Invites Applications for PG Diploma in GST Course Until June 15 FILE
Career

ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട്: ജി.എസ്.ടി കോഴ്‌സിന് ജൂൺ 15 വരെ അപേക്ഷിക്കാം

അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദമാണ് കോഴ്‌സിന്റെ അടിസ്ഥാന യോഗ്യത.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : JOICE MON D L

കേരള സർക്കാരിന്റെ സ്വയംഭരണ സ്ഥാപനമായ ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്സേഷൻ (GIFT) സംഘടിപ്പിക്കുന്ന പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ ജി.എസ്.ടി (PG-DGST) കോഴ്‌സിലേക്ക് ജൂൺ 15 വരെ അപേക്ഷിക്കാം.

അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദമാണ് കോഴ്‌സിന്റെ അടിസ്ഥാന യോഗ്യത. ഒരു വർഷ ദൈർഘ്യമുള്ള ഈ കോഴ്‌സിൽ 180 മണിക്കൂർ പരിശീലനമാണ് (ക്ലാസ് റൂം ഓൺലൈൻ / ഓഫ്‌ലൈൻ ഹൈബ്രിഡ്) ഉൾപ്പെടുത്തിയിട്ടുള്ളത്.

നികുതി പ്രാക്ടീഷണർമാർ, അക്കൗണ്ടന്റുമാർ, നിയമവിദഗ്ധർ, വിദ്യാർഥികൾ അധ്യാപകർ, ഉദ്യോഗസ്ഥർ എന്നിവരെ ഉദ്ദേശിച്ചാണ് കോഴ്‌സ് ആരംഭിച്ചിരിക്കുന്നത്. ജി.എസ്.ടി നിയമം, ടാക്സേഷൻ, അക്കൗണ്ടിംഗ് എന്നിവയിൽ നൈപുണ്യം നേടുന്നതിനും ടാക്സ് പ്രൊഫഷണലാകുന്നതിനും സഹായകരമായ രീതിയിലാണ് കോഴ്‌സ് വിഭാവനം ചെയ്തിരിക്കുന്നത്.

വിദ്യാർഥികൾ, സർക്കാർ-അർധസർക്കാർ-പൊതുമേഖല ജീവനക്കാർ, പ്രവാസികൾ, റിട്ടയർ ചെയ്തവർ, മുതിർന്ന പൗരന്മാർ എന്നിവർ ഉൾപ്പെടെ വിവിധ വിഭാഗങ്ങൾക്ക് ഫീസിൽ ആകർഷകമായ ഇളവുകളും ലഭ്യമാണ്. കോഴ്‌സിന്റെ സിലബസ്, ഫീസ് തുടങ്ങിയ വിവരങ്ങൾ GIFT വെബ്സൈറ്റായ www.gift.res.in ൽ ലഭ്യമാണ്.

ഹെൽപ്പ് ലൈൻ നമ്പറുകൾ:
0471-2596970
9746972011
9349727106
9995446032

GIFT Invites Applications for PG Diploma in GST Course Until June 15.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നിയമസഭാ സ്പീക്കറെ ഇന്നറിയാം; മത്സരിക്കാൻ തിരുവഞ്ചൂരും എസി മൊയ്തീനും ​ഗോപകുമാറും

പരോളിൽ ഇറങ്ങി മുങ്ങി; 'എമ്പുരാനിൽ' അഭിനയിച്ചു; ആമിറിനും രൺവീറിനുമൊപ്പം ബോളിവുഡിലും എത്തി; സിനിമാ താരമായി വിലസിയ ഹേമന്ത് മോദി വലയിൽ

പിണറായിയുടെ Z+ സുരക്ഷ ഒഴിവാക്കി; ഇനി എസ്കോര്‍ട്ട് ഇല്ല, ഗണ്‍മാനും ഉണ്ടാവില്ല

മധുര പ്രതികാരം! പിണറായിക്ക് കൈ കൊടുത്ത് എ ഡി തോമസ്

സ്പീക്കര്‍ സാറേ... 'കെ മുരളീധരനും വി മുരളീധരനും' ഉണ്ടേ; 'വി ജോയി മാത്രമല്ല വിഎസ് ജോയിയുമുണ്ട്'... മാറിപ്പോകല്ലേ!

SCROLL FOR NEXT