ഇന്ത്യൻ പ്രതിരോധ മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന കപ്പൽ നിർമ്മാണശാലയായ ഗാർഡൻ റീച്ച് ഷിപ്പ് ബിൽഡേഴ്‌സ് & എഞ്ചിനീയേഴ്‌സ് ലിമിറ്റഡിൽ അവസരം. അപ്രന്റീസ് വിഭാഗത്തിൽ 226 ഒഴിവുകളാണ് ഉള്ളത്. ഐടിഐ,ഡിപ്ലോമ,ഡിഗ്രി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി 10 ജനുവരി 2026.
ട്രേഡ് അപ്രന്റിസ് (എക്‌സ്–ഐടിഐ): 80 ഒഴിവുകൾ,
ഓൾ ഇന്ത്യ ട്രേഡ് ടെസ്റ്റ് (AITT) പാസായിരിക്കണം. നാഷണൽ കൗൺസിൽ ഫോർ വൊക്കേഷണൽ ട്രെയിനിംഗ് (NCVT), നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ് (NTC) ഉണ്ടായിരിക്കണം.
ട്രേഡ് അപ്രന്റിസ് : 40 ഒഴിവുകൾ, അംഗീകൃത കേന്ദ്ര / സംസ്ഥാന ബോർഡിൽ നിന്നുള്ള പത്താം ക്ലാസ് അല്ലെങ്കിൽ തുല്യ പരീക്ഷ പാസായിരിക്കണം.
ഗ്രാജുവേറ്റ് അപ്രന്റിസ്: 40 ഒഴിവുകൾ, ബന്ധപ്പെട്ട വിഷയങ്ങളിൽ സർവകലാശാലയിലോ സ്ഥാപനത്തിലോ നിന്ന് എൻജിനീയറിങ് അല്ലെങ്കിൽ ടെക്‌നോളജിയിൽ ബിരുദം നേടിയിരിക്കണം.
ടെക്നീഷ്യൻ അപ്രന്റിസ്: 60 ഒഴിവുകൾ, സംസ്ഥാന സർക്കാർ സ്ഥാപിച്ച സ്റ്റേറ്റ് കൗൺസിലോ ടെക്നിക്കൽ എഡ്യൂക്കേഷൻ ബോർഡോ അല്ലെങ്കിൽ സർവകലാശാലയോ നൽകുന്ന എൻജിനീയറിങ് ഡിപ്ലോമ ഉണ്ടായിരിക്കണം.
എച്ച്ആർ ട്രെയിനി: 06 ഒഴിവുകൾ, ബിരുദത്തിന് പുറമെ ഹ്യൂമൻ റിസോഴ്‌സ് മാനേജ്മെന്റ് / ഹ്യൂമൻ റിസോഴ്‌സ് ഡെവലപ്മെന്റ് / പെഴ്‌സണൽ മാനേജ്മെന്റ് / ഇൻഡസ്ട്രിയൽ റിലേഷൻസ് / സോഷ്യൽ വർക്ക് / ലേബർ വെൽഫെയർ എന്നീ വിഷയങ്ങളിൽ ഫുൾടൈം എംബിഎ / പി.ജി. ഡിഗ്രി / പി.ജി. ഡിപ്ലോമ
14 മുതൽ 26 വയസ് വരെയുള്ളവർക്ക് അപേക്ഷകൾ സമർപ്പിക്കാം. സംവരണ വിഭാഗത്തിൽ ഉൾപ്പെട്ടവർക്ക് ഉയർന്ന പ്രായപരിധിയിൽ ഇളവുകൾ ലഭിക്കും. നിയമനം ലഭിക്കുന്നവർക്ക് 8200-15000 രൂപ മുതൽ സ്റ്റൈപ്പന്റ് ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് https://www.grse.in സന്ദർശിക്കുക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates