ചെങ്ങന്നൂർ സർക്കാർ വനിത ഐ.ടി.ഐയിൽ ഇന്റർനാഷണൽ ഡിപ്ലോമ ഇൻ ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ കോഴ്സിലേക്ക് അഡ്മിഷൻ ആരംഭിച്ചു. പ്ലസ്ടു യോഗ്യതയുള്ളവർക്ക് അപേക്ഷകൾ സമർപ്പിക്കാം. ആരോഗ്യരംഗത്ത് തൊഴിൽ അവസരങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ ആറുമാസ ദൈർഘ്യമുള്ള ഈ ഡിപ്ലോമയ്ക്ക് വലിയ പ്രാധാന്യമാണ് ഉള്ളത്.
തൊഴിൽമേഖലയോട് നേരിട്ട് ബന്ധമുള്ള സിലബസും പ്ലേസ്മെന്റ് സപ്പോർട്ടും കോഴ്‌സിന്റെ പ്രധാന പ്രത്യേകതകളാണ്. ആശുപത്രി മാനേജ്മെന്റ്, രേഖാ പരിപാലനം, മെഡിക്കൽ ഓഫീസ് അഡ്മിനിസ്ട്രേഷൻ, രോഗി പരിചരണ കോർഡിനേഷൻ എന്നിവയിൽ പരിശീലനം നൽകുന്ന കോഴ്സായതിനാൽ ആരോഗ്യരംഗത്ത് കരിയർ ആഗ്രഹിക്കുന്നവർക്ക് ഇത് മികച്ച അവസരമാണ്.
കോഴ്‌സ് സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കും അഡ്മിഷൻ നടപടികൾക്കുമായി 0479 2457498 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates