ഗവേഷണ രേഖകൾ, ശാസ്ത്രീയ പ്രസിദ്ധീകരണങ്ങൾ എന്നിവ തയ്യാറാക്കാൻ ഉപയോഗിക്കുന്ന ലാടെക്ക് (LaTeX) സോഫ്റ്റ്‌വെയറിന് വലിയ പ്രാധാന്യമാണ് ഇപ്പോഴുള്ളത്. ഈ സാഹചര്യത്തിലാണ് സംസ്ഥാന സർക്കാരിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഐസിഫോസ് (ICFOSS) 16 മണിക്കൂർ ദൈർഘ്യമുള്ള ലാടെക്ക് പരിശീലന പരിപാടി സംഘടിപ്പിക്കുന്നു.
കമ്പ്യൂട്ടറിലൂടെ ഉയർന്ന നിലവാരത്തിലുള്ള ടൈപ്പ് സെറ്റിങ് ചെയ്യാൻ സഹായിക്കുന്ന ശക്തമായ സോഫ്റ്റ്‌വെയറാണ് ലാടെക്ക്. പ്രത്യേകിച്ച് ഗവേഷകർ, അധ്യാപകർ, വിദ്യാർത്ഥികൾ, പ്രബന്ധങ്ങൾ തയ്യാറാക്കുന്നവർ എന്നിവർക്ക് ഇത് ഒരു നിർണായക ഉപകരണമായി മാറിയിരിക്കുകയാണ്.
ഐസിഫോസിന്റെ പരിശീലന പദ്ധതി ഡിസംബർ 15 മുതൽ 23 വരെ ഓൺലൈനായി നടക്കും. എട്ട് പ്രവൃത്തി ദിവസങ്ങളിലായി വൈകുന്നേരം 6 മുതൽ 8 വരെ രണ്ട് മണിക്കൂർ വീതമുള്ള ക്ലാസുകളാണ് സംഘടിപ്പിക്കുന്നത്.
ഏറ്റവും ആദ്യം രജിസ്റ്റർ ചെയ്യുന്ന 50 പേർക്കാണ് പങ്കെടുക്കാനുള്ള അവസരം. 1200 രൂപയാണ് രജിസ്‌ട്രേഷൻ ഫീസ്. icfoss.in വെബ്സൈറ്റിലൂടെ പ്രവേശനം നേടാം. അപേക്ഷിക്കാനുള്ള അവസാന തീയതി ഡിസംബർ 11. കൂടുതൽ വിവരങ്ങൾക്ക് ഐസിഫോസ് നൽകിയിരിക്കുന്ന ഫോൺ നമ്പറുകളിൽ ബന്ധപ്പെടാം: +91 7356610110, +91 2700012 / 13, +91 471 2413013, +91 9400225962.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates