

വിദേശ തൊഴിലവസരങ്ങൾ തേടുന്ന നഴ്‌സുമാർക്ക് സന്തോഷവാർത്ത. കേരള സർക്കാരിന്റെ ഔദ്യോഗിക റിക്രൂട്ട്മെന്റ് ഏജൻസിയായ ഒഡേപക് (ODEPC) ഓസ്ട്രിയയിലേക്ക് നഴ്‌സുമാരെ സൗജന്യമായി റിക്രൂട്ട് ചെയ്യുന്നു. ‘Care Wave – 2026’ പദ്ധതിയുടെ രണ്ടാം ബാച്ചിലേക്ക് ആണ് നഴ്‌സുമാരിൽ നിന്ന് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. അപേക്ഷികൾ സമർപ്പിക്കാനുള്ള അവസാന തീയതി 2025 നവംബർ 22.
സാൾസ്ബർഗ് (Salzburg) സംസ്ഥാനത്തിലെ വിവിധ നഴ്‌സിങ് ഹോമുകളിലേക്കാണ് നിയമനം ലഭിക്കുക. BSc നഴ്‌സിങ് യോഗ്യതയുള്ളവർക്ക് അപേക്ഷ സമർപ്പിക്കാം. മുൻ പരിചയം ആവശ്യമാണെങ്കിലും ഫ്രഷേഴ്സിനെയും പരിഗണിക്കും. ഉദ്യോഗാർത്ഥിയുടെ പ്രായപരിധി 35 വയസ്. കഴിഞ്ഞ 3 വർഷത്തിനിടെ IELTS/OET എഴുതിയവരും 6.0/C ഗ്രേഡ് നേടിയവരുമായ ഉദ്യോഗാർത്ഥികൾക്ക് മുൻഗണന ലഭിക്കും.
ODEPC സൗജന്യ ഓഫ്‌ലൈൻ ജർമൻ ഭാഷാ പരിശീലനം നൽകും.
പരിശീലനം ആരംഭിക്കുന്നതിന് മുമ്പ് ₹30,000 സെക്യൂരിറ്റി ഡിപ്പോസിറ്റ് ഈടാക്കും (ഓസ്ട്രിയയിലേക്ക് യാത്രയ്ക്ക് മുമ്പ് തിരിച്ചുനൽകും).
പരിശീലന കാലയളവിലെ താമസം, ഭക്ഷണം തുടങ്ങിയ ചെലവുകൾ അപേക്ഷകർ വഹിക്കണം.
വിസയും എയർ ടിക്കറ്റും സൗജന്യം.
അറ്റസ്റ്റേഷൻ ചിലവുകൾ അപേക്ഷകർ തന്നെ വഹിക്കണം.
രജിസ്ട്രേഷൻ മുമ്പ്: € 2,794.50 – € 3,210.60 (3.20 ലക്ഷം വരെ)
രജിസ്ട്രേഷൻ കഴിഞ്ഞാൽ: € 2,996.90 – € 3,449.20 ( 3.50 ലക്ഷം വരെ)
താമസ സൗകര്യം
കുറഞ്ഞ നിരക്കിൽ ഭക്ഷണം
വർക്കിംഗ് യൂണിഫോം
ആരോഗ്യ, സാമൂഹിക, പെൻഷൻ ഇൻഷുറൻസ്
ആഴ്ചയിൽ ശരാശരി 37 മണിക്കൂർ ജോലി
അപേക്ഷകരെ അവരുടെ CV, IELTS/OET സ്കോർഷീറ്റ് (ഉണ്ടെങ്കിൽ), പാസ്പോർട്ട് കോപ്പി എന്നിവ austria@odepc.in എന്ന വിലാസത്തിൽ “Austria-2026” എന്ന് സബ്ജെക്റ്റിൽ ടൈപ്പ് ചെയ്തു അയയ്ക്കണം. B1/B2 ലെവൽ ജർമൻ സർട്ടിഫിക്കറ്റ് ഉള്ളവർ അത് കൂടി അയയ്ക്കണം. ഓർക്കുക, ഒഡേപക്കിന് (ODEPC) സബ് ഏജന്റുമാർ ഇല്ല. കൂടുതൽ വിവരങ്ങൾക്ക് .https://odepc.kerala.gov.in/ സന്ദർശിക്കുക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates