IDBI Bank announces 1,300 vacancies for Assistant Manager and Junior Assistant Manager posts; online applications begin March 8. IDBI BANK
Career

ഐഡിബിഐ ബാങ്കിൽ 1300 ഒഴിവുകൾ, അസിസ്റ്റന്റ് മാനേജർ, ജൂനിയർ അസിസ്റ്റന്റ് മാനേജർ തസ്തികകളിലേക്ക് ബിരുദധാരികൾക്ക് അവസരം; മാർച്ച് എട്ട് മുതൽ അപേക്ഷിക്കാം

മാർച്ച് 19 ആണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി

സമകാലിക മലയാളം ഡെസ്ക്

ഇൻഡസ്ട്രിയൽ ഡെവലപ്‌മെന്റ് ബാങ്ക് ഓഫ് ഇന്ത്യ (ഐഡിബിഐ-IDBI Bank)അസിസ്റ്റന്റ് മാനേജർ, ജൂനിയർ അസിസ്റ്റന്റ് മാനേജർ തസ്തികകളിലേക്കുള്ള നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഏതെങ്കിലും വിഷയത്തിൽ ബിരുദമുള്ള ഉദ്യോഗാർത്ഥികൾക്ക് ഓൺലൈനായി അപേക്ഷിക്കാം.

ഹ്രസ്വ വിജ്ഞാപന പ്രകാരം നിലവിൽ 1300 ഒഴിവുകളാണ് രണ്ട് തസ്തികകളിലുമായി ഉള്ളത്. ഇതിൽ 200 ഒഴിവുകൾ അസിസ്റ്റന്റ് മാനേജർ തസ്തികയിലും, 1100 ഒഴിവുകൾ ജൂനിയർ അസിസ്റ്റന്റ് മാനേജർ തസ്തികയിലും ആണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

വിശദ വിജ്ഞാപനം മാർച്ച് എട്ടിന് പ്രസിദ്ധീകരിക്കുമെന്ന് ഐഡിബിഐ ബാങ്ക് വെബ്സൈറ്റിൽ അറിയിച്ചിട്ടുണ്ട്. ഹ്രസ്വവിജ്ഞാനപ്രകാരം മാർച്ച് എട്ട് മുതൽ അപേക്ഷകൾ സ്വീകരിച്ചു തുടങ്ങും. മാർച്ച് 19 ആണ് ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി.

താൽപ്പര്യമുള്ളവരും യോഗ്യതയുള്ളവരുമായ ഉദ്യോഗാർത്ഥികൾക്ക് ഐഡിബിഐ ബാങ്കിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം.

തെരഞ്ഞെടുക്കപ്പെടുന്നവർക്ക് മികച്ച ശമ്പളവും വിവിധ അലവൻസുകളും അടങ്ങുന്ന പാക്കേജ് ആണ് ഐഡിബിഐ ബാങ്കിലുള്ളത്. നിലവിൽ ശമ്പള സ്കെയിൽ അനുസരിച്ച്, ജൂനിയർ അസിസ്റ്റന്റ് മാനേജർ തസ്തികയിൽ പ്രതിവർഷം സിടിസി 6.50 ലക്ഷം രൂപയും ആനുകൂല്യങ്ങളും ലഭിക്കും. അസിസ്റ്റന്റ് മാനേജർ എ ഗ്രേഡ് തസ്തികയിൽ ഇത് 36,000-63,840 രൂപയിൽ പ്രതിമാസ ശമ്പള സ്കെയിലും മറ്റ് ആനുകൂല്യങ്ങളും ആണ്. എന്നാൽ നിലവിൽ അപേക്ഷ ക്ഷണിച്ചിട്ടുള്ള തസ്തികയിലെ ശമ്പള വിവരം പ്രഖ്യാപിച്ചിട്ടില്ല. പൂർണ്ണ വിജ്ഞാപനത്തിന് ഒപ്പം മാത്രമേ അത് പ്രസിദ്ധീകരിക്കുകയുള്ളൂ.

തസ്തിക, ഒഴിവുകളുടെ എണ്ണം, യോഗ്യത, പ്രായപരിധി

തസ്തിക : അസിസ്റ്റന്റ് മാനേജർ ഗ്രേഡ് എ

ഒഴിവുകളുടെ എണ്ണം: 200

തസ്തിക : ജൂനിയർ അസിസ്റ്റന്റ് മാനേജർ ഗ്രേഡ് ഒ (റീജിയണൽ)

ഒഴിവുകളുടെ എണ്ണം: 1100

യോഗ്യത

സർക്കാർ അംഗീകൃത സ്ഥാപനങ്ങൾ/അംഗീകൃത സർവകലാശാലകൾ /എഐസിടിഇ, യുജിസി അംഗീകൃത സ്ഥാപനങ്ങളിൽ നിന്ന് ഏതെങ്കിലും വിഷയത്തിൽ ബിരുദം.

അഗ്രികൾച്ചർ, ഹോർട്ടികൾച്ചർ, അഗ്രികൾച്ചർ എൻജിനീയറിങ്, ഫിഷറി സയൻസ്/എൻജിനീയറിങ്, ആനിമൽ ഹസ്ബൻഡറി, വെറ്ററിനറി സയൻസ്, ഫോറസ്ട്രി, ഡയറി സയൻസ്/ടെക്നോളജി, ഫുഡ് സയൻസ്/ടെക്നോളജി, പിസികൾച്ചർ, അഗ്രോ ഫോറസ്ട്രി, സെറികൾച്ചർ എന്നിവയിൽ സർക്കാർ അംഗീകൃത/അംഗീകൃത സർവകലാശാലയിൽ നിന്നോ/എ ഐസിടിഇ, യുജിസി അംഗീകൃത സ്ഥാപനങ്ങളിൽ നിന്നോയുള്ള നാല് വർഷത്തെ ബിരുദം (ബി എസ്‌സി/ബി ടെക്/ബി ഇ) എന്നിവ ഉള്ളവർക്കും അപേക്ഷിക്കാം

പ്രായപരിധി: 20- 25 വയസ്സ്

നിയമങ്ങൾ പ്രകാരം പ്രായപരിധിയിൽ ഇളവ് ബാധകമാണ്.

അപേക്ഷാ ഫീസ്

SC/ST/PwD ഉദ്യോഗാർത്ഥികൾക്ക് : 250 രൂപ (ഇൻറിമേഷൻ ചാർജ് മാത്രം)

മറ്റെല്ലാ ഉദ്യോഗാർത്ഥികൾക്കും : 1050 രൂപ (അപേക്ഷാ ഫീസും ഇൻറിമേഷൻ ചാർജും ഉൾപ്പടെ )

ഐഡിബിഐ പരസ്യം

പൊതുവിവരങ്ങൾ

പ്രധാന തീയതികൾ

ഓൺലൈനായി അപേക്ഷ സ്വീകരിച്ചു തുടങ്ങുന്ന തീയതി: മാർച്ച് എട്ട് ( 08-03-2026)

ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി: മാർച്ച് 19 (19-03-2026)

തെരഞ്ഞെടുപ്പ് രീതി

ഓൺലൈൻ ടെസ്റ്റ് (OT)

ഡോക്യുമെന്റ് വെരിഫിക്കേഷൻ (DV)

വ്യക്തിഗത അഭിമുഖം (PI)

പ്രീ-റിക്രൂട്ട്മെന്റ് മെഡിക്കൽ ടെസ്റ്റ് (PRMT)

ഐഡിബിഐ കരിയർ വിഭാഗത്തിൽ അപേക്ഷിക്കാൻ ഇവിടെ കാണുക

Job Alert: IDBI Bank has announced 1,300 vacancies for Assistant Manager and Junior Assistant Manager posts. Graduates can apply online from March 8. Check eligibility, application process, and key details.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇറാൻ യുദ്ധക്കപ്പൽ കൊച്ചിയിൽ; അഭയം നൽകി ഇന്ത്യ

'ക്രിസ്റ്റ്യാനോ റൊണാൾഡോ... ജറ്റ് അയച്ച് എന്നെ ഒന്ന് രക്ഷിക്കു!'; ഇന്ത്യയിൽ കുടുങ്ങിയ വിൻഡീസ് താരത്തിന്റെ അപേക്ഷ

പിങ്ക് ബോള്‍ ടെസ്റ്റ്; ഇന്ത്യന്‍ വനിതകള്‍ക്കെതിരെ ഒന്നാം ദിനം വരുതിയില്‍ നിര്‍ത്തി ഓസീസ്

പ്രണയം നിരസിച്ചു; സ്‌കൂള്‍ വിദ്യാര്‍ഥിനിയെ വലിച്ചിഴച്ച് കെട്ടിടത്തിനുള്ളിലെത്തിച്ച് പീഡിപ്പിച്ച 20 കാരന്‍ അറസ്റ്റില്‍

'നിരുപാധികമായി കീഴടങ്ങല്‍ മാത്രമാണ് ഏക പോംവഴി'; ഇറാന് അന്ത്യശാസനവുമായി ട്രംപ്

SCROLL FOR NEXT