IISER Trivandrum Announces 15 Non-Teaching Vacancies  file
Career

IISER Thiruvananthapuram: നോൺ-ടീച്ചിങ് തസ്തികകളിൽ നിരവധി ഒഴിവുകൾ

ബിരുദം മുതൽ എം എസ് /എം ഡി, ബി എസ് യോഗ്യത വരെയുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി 2026 ജനുവരി 5.

സമകാലിക മലയാളം ഡെസ്ക്

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എഡ്യൂക്കേഷൻ ആൻഡ് റിസർച്ച് (IISER Thiruvananthapuram) നോൺ-ടീച്ചിങ് തസ്തികകളിലേക്ക് നിയമനത്തിനായി ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. അകെ 15 ഒഴിവുകളാണ് ഉള്ളത്. ബിരുദം മുതൽ എം എസ് /എം ഡി, ബി എസ് യോഗ്യത വരെയുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി 2026 ജനുവരി 5.

തസ്തികയും ഒഴിവുകളുടെ എണ്ണവും

  • ഡെപ്യൂട്ടി രജിസ്ട്രാർ – 1

  • അസിസ്റ്റന്റ് രജിസ്ട്രാർ – 1

  • പ്രിൻസിപ്പൽ ടെക്‌നിക്കൽ ഓഫീസർ – 1

  • സീനിയർ ടെക്‌നിക്കൽ ഓഫീസർ – 1

  • ടെക്‌നിക്കൽ ഓഫീസർ – 1

  • വെറ്ററിനേറിയൻ – 1

  • എക്സിക്യൂട്ടീവ് എഞ്ചിനീയർ (സിവിൽ) – 1

    നഴ്‌സ് – 1

  • നഴ്‌സിംഗ് അസിസ്റ്റന്റ് – 1

  • ടെക്‌നിക്കൽ അസിസ്റ്റന്റ് (ടെക്‌നിക്കൽ) – 1

  • സൂപ്രണ്ട് – 2

  • സീനിയർ ടെക്‌നിക്കൽ അസിസ്റ്റന്റ് (ടെക്‌നിക്കൽ) – 1

  • സീനിയർ ടെക്‌നിക്കൽ അസിസ്റ്റന്റ് (സയന്റിഫിക്) – 1

  • സീനിയർ സൂപ്രണ്ട് – 1

ആകെ ഒഴിവുകൾ: 15

33 മുതൽ 50 വയസ്സ് വരെയുള്ളവർക്ക് ആണ് അവസരം. എഴുത്തുപരീക്ഷ / ഇന്റർവ്യൂവിനായി ഷോർട്ട്‌ലിസ്റ്റ് ചെയ്ത ഉദ്യോഗാർത്ഥികളുടെ പട്ടിക ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കും. തെരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാർത്ഥികളെ ഇ- മെയിൽ വഴിയും അറിയിക്കും.

എഴുത്തുപരീക്ഷയിൽ സമാന മാർക്ക് ലഭിക്കുന്ന സാഹചര്യത്തിൽ, പ്രായം കൂടുതലുള്ള ഉദ്യോഗാർത്ഥിയെ മാനദണ്ഡങ്ങൾ അനുസരിച്ച് മെറിറ്റ് ലിസ്റ്റിൽ മുൻപിലേക്ക് പരിഗണിക്കും. കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക

https://www.iisertvm.ac.in/files/read/opening-admin-001-ii-2025-12-14?now

Job alert: IISER Trivandrum Announces 15 Non-Teaching Vacancies.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ഒന്നാം സമ്മാനം 5ലക്ഷം രുപ; വരുന്നു 'സിഎം മെഗാ ക്വിസ്'

താമരശേരി ചുരത്തില്‍ തിങ്കളാഴ്ച മുതല്‍ ഗതാഗത നിയന്ത്രണം

FACT CHECK: കേരളത്തില്‍ ഒരു എംഎല്‍എയ്ക്ക് മാസം എത്ര രൂപ കിട്ടും?; വാടക അലവന്‍സ് ഉണ്ടോ?

ശ്രീജിത്ത് വി നായര്‍ പുതിയ കെസിഎ പ്രസിഡന്റ്; വിനോദ് എസ് കുമാറും ബിനീഷ് കോടിയേരിയും തുടരും

Year Ender 2025|പോയ വര്‍ഷം ക്ലിക്കായത്, സോഷ്യല്‍ മീഡിയ അടക്കിവാണ എഐ ട്രെന്‍ഡുകള്‍

SCROLL FOR NEXT