IIT Bhubaneswar Announces Recruitment for 101 Non-Teaching Posts @iitbbs
Career

ഭുവനേശ്വർ ഐ ഐ ടി: അനധ്യാപക തസ്തികകളിൽ 101 ഒഴിവുകൾ

ജൂനിയർ അസിസ്റ്റന്റ്, ജൂനിയർ ടെക്നീഷ്യൻ, അസിസ്റ്റന്റ് രജിസ്ട്രാർ, സ്റ്റാഫ് നഴ്സ് തുടങ്ങിയ തസ്തികകളിലേക്ക് ആകെ 101 ഒഴിവുകൾ ആണ് ഉള്ളത്.

സമകാലിക മലയാളം ഡെസ്ക്

ഭുവനേശ്വറിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐഐടി) വിവിധ അനധ്യാപക തസ്തികകളിലേക്കുള്ള നിയമനത്തിനായി വിജ്ഞാപനം പുറത്തിറക്കി. ദേശീയ പ്രാധാന്യമുള്ള ഒരു പ്രമുഖ സ്ഥാപനത്തിൽ ജോലി നേടാനായുള്ള മികച്ച അവസരമാണ്. ജൂനിയർ അസിസ്റ്റന്റ്, ജൂനിയർ ടെക്നീഷ്യൻ, അസിസ്റ്റന്റ് രജിസ്ട്രാർ, സ്റ്റാഫ് നഴ്സ് തുടങ്ങിയ തസ്തികകളിലേക്ക് ആകെ 101 ഒഴിവുകൾ ആണ് ഉള്ളത്. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി 2026 ജനുവരി 8.

ടെക്നിക്കൽ തസ്തികകൾ

ലൈബ്രേറിയൻ: 01

മെഡിക്കൽ ഓഫീസർ: 01

സ്റ്റുഡന്റ് കൗൺസിലർ: 02

സോഫ്റ്റ്‌വെയർ എഞ്ചിനീയർ: 01

അസിസ്റ്റന്റ് ടെക്‌നിക്കൽ ഓഫീസർ: 06

അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ (സിവിൽ): 01

ജൂനിയർ ടെക്‌നിക്കൽ സൂപ്രണ്ട്: 04

ഫിസിക്കൽ ട്രെയിനിംഗ് ഇൻസ്ട്രക്ടർ: 01

സ്റ്റാഫ് നഴ്‌സ്: 01

ജൂനിയർ എഞ്ചിനീയർ (സിവിൽ/ഇലക്ട്രിക്കൽ): 03

ജൂനിയർ ഇലക്ട്രോണിക്‌സ് & മീഡിയ എഞ്ചിനീയർ: 01

ജൂനിയർ ടെക്‌നീഷ്യൻ: 32

ജൂനിയർ ലാബ് അസിസ്റ്റന്റ്: 06

ജൂനിയർ ടെക്‌നീഷ്യൻ (സിസ്റ്റം/നെറ്റ്‌വർക്ക്): 02

അഡ്മിനിസ്ട്രേറ്റീവ് തസ്തികകൾ

അസിസ്റ്റന്റ് രജിസ്ട്രാർ: 02

അസിസ്റ്റന്റ് രജിസ്ട്രാർ (എഫ് & എ): 01

പ്രൈവറ്റ് സെക്രട്ടറി: 01

അസിസ്റ്റന്റ് കരിയർ ഡെവലപ്‌മെന്റ് എക്‌സിക്യൂട്ടീവ്: 01

ജൂനിയർ സൂപ്രണ്ട്: 08

ജൂനിയർ അക്കൗണ്ട്‌സ് സൂപ്രണ്ട്: 01

ജൂനിയർ അസിസ്റ്റന്റ്: 02

ജൂനിയർ അക്കൗണ്ടന്റ്: 13

മൾട്ടി ടാസ്‌കിംഗ് സ്റ്റാഫ് (എംടിഎസ്): 07

എഴുത്തു പരീക്ഷ,സ്കിൽ ടെസ്റ്റ്/ട്രേഡ് ടെസ്റ്റ്,അഭിമുഖം,രേഖ പരിശോധന എന്നിവയുടെ അടിസ്ഥാനത്തിലാണ് അന്തിമ ലിസ്റ്റ് പ്രഖ്യാപിക്കുക. കൂടുതൽ വിവരങ്ങൾക്ക് https://www.iitbbs.ac.in/ സന്ദർശിക്കുക.

Job alert: IIT Bhubaneswar Announces Recruitment for 101 Non-Teaching Posts.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ദുബായിലെ യുഎസ് കോണ്‍സുലേറ്റിന് നേര്‍ക്ക് ഇറാന്റെ ഡ്രോണ്‍ ആക്രമണം, പിന്നാലെ തീപിടിത്തം

മണിയറയിലെ ബാത്‌റൂമില്‍ എംഡിഎംഎ ഒളിപ്പിച്ചു; നവവരന്‍ അറസ്റ്റില്‍

സൗദി സര്‍വീസുകള്‍ ഇന്ന് രാത്രി വരെ റദ്ദാക്കി എയര്‍ ഇന്ത്യ; മസ്‌കത്തിലേക്കുള്ള സര്‍വീസുകള്‍ പുനരാരംഭിച്ചു

അച്ഛനെ വെട്ടിക്കൊന്ന് വാട്ടര്‍ ടാങ്കിലിട്ടു, ബിരിയാണി കഴിച്ച് കിടന്നുറങ്ങി; മകന്‍ അറസ്റ്റില്‍

ശ്വാസംമുട്ടലിന് ചികിത്സക്കെത്തിയ പെണ്‍കുട്ടിക്ക് പേ വിഷബാധ വാക്‌സിന്‍ എടുത്തു; അന്വേഷണം ആരംഭിച്ച് ആരോഗ്യവകുപ്പ്, നഴ്‌സിനെതിരെ നടപടി

SCROLL FOR NEXT