പ്ലസ് ടു പാസായോ?, സൈന്യത്തിന്റെ ഭാഗമാകാൻ അവസരം; സ്റ്റൈപ്പൻഡ് 56,100 രൂപ

10+2 പാറ്റേണിന്റെ 12-ാം ക്ലാസ് പാസോ അല്ലെങ്കിൽ സംസ്ഥാന വിദ്യാഭ്യാസ ബോർഡോ സർവകലാശാലയോ നടത്തുന്ന തത്തുല്യ പരീക്ഷയോ പാസായിരിക്കണം. പന്ത്രണ്ടാം ക്ലാസ് പരീക്ഷ എഴുതുന്നവർക്കും അപേക്ഷിക്കാം.
UPSC NDA NA
UPSC NDA NA I Notification Out for 394 Posts@HQ_IDS_India
Updated on
1 min read

യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (UPSC) എൻഡിഎ എൻഎ I (NDA NA I) തസ്തികകളിലേക്കുള്ള നിയമനത്തിനുള്ള ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. അകെ 394 (പുരുഷന്മാർ: 370, സ്ത്രീകൾ: 24) ഒഴിവുകളാണ് ഉള്ളത്. പ്ലസ് ടു കഴിഞ്ഞവർക്കും പഠിക്കുന്നവർക്കും ആണ് അവസരം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാനതീയതി 30-12-2025.

UPSC NDA NA
UPSC CDS 1: ഡിഗ്രിയുണ്ടോ? സേനകളിൽ ഉയർന്ന റാങ്കിൽ നിയമനം നേടാം; കേരളത്തിലും പരിശീലനം

വിദ്യാഭ്യാസ യോഗ്യതകൾ: 10+2 പാറ്റേണിന്റെ 12-ാം ക്ലാസ് പാസോ അല്ലെങ്കിൽ സംസ്ഥാന വിദ്യാഭ്യാസ ബോർഡോ സർവകലാശാലയോ നടത്തുന്ന തത്തുല്യ പരീക്ഷയോ പാസായിരിക്കണം. പന്ത്രണ്ടാം ക്ലാസ് പരീക്ഷ എഴുതുന്നവർക്കും അപേക്ഷിക്കാം. 11-ാം ക്ലാസിൽ എഴുതുന്ന ഉദ്യോഗാർത്ഥികൾക്ക് യോഗ്യതയില്ല.

കുറഞ്ഞ പ്രായം: 16.5 വയസ്സ് (2010 ജൂലൈ 01ന് മുമ്പ് ജനിച്ചവരാകരുത്)

പരമാവധി പ്രായം: 19.5 വയസ്സ് (2007 ജൂലൈ 01ന് മുമ്പ് ജനിച്ചവരാകരുത്.)

ശമ്പളം

പ്രതിമാസം സ്റ്റൈപ്പൻഡ് 56,100 രൂപ ലഭിക്കും. വിജയകരമായി പരിശീലനം പൂർത്തിയാക്കി ഓഫിസർ റാങ്കിൽ നിയമനം ലഭിച്ചാൽ 2,15,900 രൂപ വരെ ശമ്പളം ലഭിക്കും.

UPSC NDA NA
മാസം 20,000 രൂപ സ്റ്റൈപ്പൻഡ്, റിസർവ് ബാങ്കിൽ സമ്മർ ഇന്റേൺഷിപ്പ്; ഡിസംബർ 15 വരെ അപേക്ഷിക്കാം

എഴുത്ത് പരീക്ഷയുടെയും,അഭിമുഖം,മെഡിക്കൽ പരിശോധനയുടെയും അടിസ്ഥാനത്തിലാകും അന്തിമ നിയമനം ലഭിക്കുക. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക https://upsc.gov.in/ സന്ദർശിക്കുക.

Summary

Job alert : UPSC NDA NA I Notification Out for 394 Posts.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com