UPSC CDS 1: ഡിഗ്രിയുണ്ടോ? സേനകളിൽ ഉയർന്ന റാങ്കിൽ നിയമനം നേടാം; കേരളത്തിലും പരിശീലനം

പരിശീലന സമയത്ത് പ്രതിമാസം 56,100 രൂപ സ്ഥിര സ്റ്റൈപ്പൻഡ് ലഭിക്കും. അതിന് ശേഷം നിയമനം ലഭിക്കുന്ന റാങ്കിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും ശമ്പളം ലഭിക്കുക. ഇതിനോടൊപ്പം മറ്റ് ആനുകൂല്യങ്ങളും ലഭിക്കും.
CDS 1 Notification
UPSC Releases CDS 1 Notification for 451 Officer Vacancies@adgpi
Updated on
1 min read

യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (UPSC) സി ഡി എസ് 1 (CDS 1) തസ്തികകളിലേക്ക് നിയമനം നടത്താനുള്ള ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. ബിരുദധാരികൾക്ക് വിവിധ സേന വിഭാഗങ്ങളിൽ ഓഫീസർ തസ്തികയിൽ നിയമനം നേടാനുള്ള അവസരമാണിത്. അകെ 451 ഒഴിവുകളുണ്ട്. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി 30/12/2025.

CDS 1 Notification
RITES: മെക്കാനിക്കൽ ഡിപ്ലോമ പാസായവർക്ക് അവസരം; 150 ഒഴിവുകൾ, കേരളത്തിലും നിയമനം

സ്ഥാപനം ഒഴിവുകൾ

  • ഇന്ത്യൻ മിലിട്ടറി അക്കാദമി, ഡെറാഡൂൺ - 100

  • ഇന്ത്യൻ നേവൽ അക്കാദമി, ഏഴിമല - 26

  • എയർഫോഴ്സ് അക്കാദമി, ഹൈദരാബാദ് - 32

  • ഓഫീസേഴ്‌സ് ട്രെയിനിംഗ് അക്കാദമി, ചെന്നൈ - 275

  • ഓഫീസേഴ്‌സ് ട്രെയിനിംഗ് അക്കാദമി, ചെന്നൈ - 18

CDS 1 Notification
കൊച്ചിൻ ഷിപ് യാർഡിൽ സെക്യൂരിറ്റി വിഭാഗത്തിൽ ജോലി; ശമ്പളം 2 ലക്ഷം വരെ

യോഗ്യത

  • ഐ എം എ ഓഫീസേഴ്‌സ് ട്രെയിനിംഗ് അക്കാദമി ചെന്നൈ: അംഗീകൃത സർവകലാശാലയുടെ ബിരുദം അല്ലെങ്കിൽ തത്തുല്യം.

  • ഇന്ത്യൻ നേവൽ അക്കാദമി: അംഗീകൃത സർവകലാശാലയിൽ നിന്നോ സ്ഥാപനത്തിൽ നിന്നോ എഞ്ചിനീയറിങിൽ ബിരുദം

  • എയർഫോഴ്‌സ് അക്കാദമി: അംഗീകൃത സർവകലാശാലയിൽ നിന്നോ ബിരുദം (10+2 തലത്തിൽ ഫിസിക്സ്,മാത്‍സ് പഠിച്ചവർ) അല്ലെങ്കിൽ എഞ്ചിനീയറിങ് ബിരുദം.

  • അവസാന വർഷ/സെമസ്റ്റർ ബിരുദ കോഴ്‌സിൽ പഠിക്കുന്നവർക്കും അപേക്ഷിക്കാം

  • സർക്കാർ തത്തുല്യമായി അംഗീകരിച്ച പ്രൊഫഷണൽ, സാങ്കേതിക യോഗ്യതകളും സ്വീകാര്യമാണ്.

CDS 1 Notification
വിക്രം സാരാഭായ് സ്‌പേസ് സെന്ററിൽ ജോലി നേടാം, നേരിട്ട് നിയമനം, അഭിമുഖം തിരുവനന്തപുരത്ത്

പരിശീലന സമയത്ത് പ്രതിമാസം 56,100 രൂപ സ്ഥിര സ്റ്റൈപ്പൻഡ് ലഭിക്കും. അതിന് ശേഷം നിയമനം ലഭിക്കുന്ന റാങ്കിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും ശമ്പളം ലഭിക്കുക. ഇതിനോടൊപ്പം മറ്റ് ആനുകൂല്യങ്ങളും ലഭിക്കും.

അവിവാഹിതരായ യുവാക്കൾക്കാണ് അവസരം. പ്രായപരിധി 19 മുതൽ 24 വയസ്സ് വരെ. എഴുത്ത് പരീക്ഷ,അഭിമുഖം, മെഡിക്കൽ പരിശോധന എന്നിവയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം. അപേക്ഷകൾ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും വിജ്ഞാപനം സന്ദർശിക്കുക. https://upsconline.nic.in/exam-apply

Summary

Job alert: UPSC Releases CDS 1 Notification for 451 Officer Vacancies.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com