വിക്രം സാരാഭായ് സ്‌പേസ് സെന്ററിൽ ജോലി നേടാം, നേരിട്ട് നിയമനം, അഭിമുഖം തിരുവനന്തപുരത്ത്

ഏതെങ്കിലും വിഷയത്തിൽ ബാച്ചിലർ ബിരുദവും ഡിപ്ലോമയും ഉള്ളവർക്ക് 29-12-2025-ന് നടക്കുന്ന അഭിമുഖത്തിൽ നേരിട്ട് പങ്കെടുക്കാം.
ISRO VSSC Jobs
ISRO VSSC Walk-in for 90 Apprentice Posts on Dec 29 file
Updated on
1 min read

വിക്രം സാരാഭായ് സ്‌പേസ് സെന്ററിൽ (ISRO VSSC) അപ്രന്റീസ് തസ്തികകളിൽ നിയമനം നടത്തുന്നു. ഗ്രാജുവേറ്റ്, ടെക്‌നീഷ്യൻ വിഭാഗത്തിലായി അകെ 90 ഒഴിവുകളാണ് ഉള്ളത്. ഏതെങ്കിലും വിഷയത്തിൽ ബാച്ചിലർ ബിരുദവും ഡിപ്ലോമയും ഉള്ളവർക്ക് ഈ മാസം 29ന് നടക്കുന്ന അഭിമുഖത്തിൽ നേരിട്ട് പങ്കെടുക്കാം.

ISRO VSSC Jobs
ബാൽമർ ലോറി കമ്പനിയിൽ അവസരം; മികച്ച ശമ്പളം, ബിരുദധാരികൾക്ക് അപേക്ഷിക്കാം

യോഗ്യതാ

  • ഗ്രാജുവേറ്റ് അപ്രന്റിസ് (ജനറൽ സ്ട്രീം): അംഗീകൃത സർവകലാശാലയിൽ നിന്ന് 60% മാർക്കിൽ കുറയാത്ത/6.32 CGPA യോടെ ബാച്ചിലേഴ്സ് ബിരുദം.

  • ടെക്നീഷ്യൻ അപ്രന്റിസ് (കൊമേഴ്‌സ്യൽ പ്രാക്ടീസിൽ ഡിപ്ലോമ): സംസ്ഥാന സാങ്കേതിക വിദ്യാഭ്യാസ ബോർഡിൽ നിന്ന് കൊമേഴ്‌സ്യൽ പ്രാക്ടീസിൽ ഒന്നാം ക്ലാസോടെ ഡിപ്ലോമ പാസായിരിക്കണം.

  • 2021 ഏപ്രിലിന് മുമ്പ് ബിരുദം/ഡിപ്ലോമ നേടിയ, അവസാന വർഷ പരീക്ഷ എഴുതുന്ന, ഫലം കാത്തിരിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാൻ അർഹതയില്ല.

ഗ്രാജുവേറ്റ് അപ്രന്റിസ്: പ്രതിമാസം 9000 രൂപ

ടെക്‌നീഷ്യൻ അപ്രന്റിസ്: പ്രതിമാസം 8000 രൂപ

ISRO VSSC Jobs
മസ്കത്തിലെ ഇന്ത്യൻ സ്കൂളിൽ അധ്യാപക തസ്തികകളിൽ ഒഴിവ്; കൗൺസിലർമാർക്കും അവസരം

അഭിമുഖം നടക്കുന്ന സ്ഥലം: വി എസ് എസ് സി ഗസ്റ്റ് ഹൗസ്, എ ടി എഫ് ഏരിയ, വേളി, വേളി പള്ളിക്ക് സമീപം, തിരുവനന്തപുരം. കൂടുതൽ വിവരങ്ങൾക്ക് ഔദ്യോഗിക വിജ്ഞാപനം സന്ദർശിക്കുക https://www.vssc.gov.in/assets/img/PDF/Recruitment/Notification_for_Walk_interview.pdf

Summary

Job alert: ISRO VSSC Announces Walk-in Interview for 90 Apprentice Vacancies on December 29, 2025.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com