കൊച്ചിൻ ഷിപ് യാർഡിൽ സെക്യൂരിറ്റിയുമായി ബന്ധപ്പെട്ട വിവിധ തസ്തികകളിൽ നിയമനം നടത്തുന്നു. അകെ നാല് ഒഴിവുകളാണ് ഉള്ളത്. സെക്യൂരിറ്റി അഡ്വെസർ,പ്രോജക്ട് അഡ്വൈസർ (ഇന്റഗ്രേറ്റഡ് സെക്യൂരിറ്റി മാനേജ്മെന്റ് സിസ്റ്റം), സെക്യൂരിറ്റി ഓഫീസർ വിഭാഗത്തിലാണ് ഒഴിവുകൾ ഉള്ളത്. അപേക്ഷകന്റെ പരമാവധി പ്രായം 62 വയസ്സ്. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഡിസംബർ 20.
ഒഴിവുകളുടെ എണ്ണം - 01
യോഗ്യത: (1) അംഗീകൃത സർവകലാശാലയിൽ നിന്ന് ഏതെങ്കിലും വിഷയത്തിൽ ബിരുദം.
(2) ഇൻഡസ്ട്രിയൽ സെക്യൂരിറ്റി/സുരക്ഷാ മാനേജ്മെന്റ്/ ഡിഫെൻസ് സ്റ്റഡീസ് എന്നിവയിൽ ഏതെങ്കിലും ഒന്നിൽ നിന്ന് ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയിരിക്കണം.
(3) പ്രതിരോധ സേവനങ്ങളിൽ നിന്ന് വിരമിച്ച ഉദ്യോഗസ്ഥൻ(കരസേന/നാവികസേന/വ്യോമസേന)/ആഭ്യന്തര മന്ത്രാലയത്തിന് കീഴിൽ ലിസ്റ്റ് ചെയ്തിട്ടുള്ള സെൻട്രൽ പൊലീസ് ഓർഗനൈസേഷൻ/സെൻട്രൽ ആംഡ് പൊലീസ് എന്നീ സേനകളിൽ 15 വർഷത്തിൽ കുറയാത്ത പരിചയം ആവശ്യമാണ്.
ശമ്പളം: 2 ലക്ഷം രൂപ
(ഇന്റഗ്രേറ്റഡ് സെക്യൂരിറ്റി മാനേജ്മെന്റ് സിസ്റ്റം)
ഒഴിവുകളുടെ എണ്ണം - 01
യോഗ്യത: (1) അംഗീകൃത സർവകലാശാലയിൽ നിന്ന് ഏതെങ്കിലും വിഷയത്തിൽ ബിരുദം.
(2) ഇൻഡസ്ട്രിയൽ സെക്യൂരിറ്റി/സുരക്ഷാ മാനേജ്മെന്റ്/ ഡിഫെൻസ് സ്റ്റഡീസ് എന്നിവയിൽ ഏതെങ്കിലും ഒന്നിൽ നിന്ന് ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയിരിക്കണം.
(3) പ്രതിരോധ സേവനങ്ങളിൽ നിന്ന് വിരമിച്ച ഉദ്യോഗസ്ഥൻ(കരസേന/നാവികസേന/വ്യോമസേന)/ആഭ്യന്തര മന്ത്രാലയത്തിന് കീഴിൽ ലിസ്റ്റ് ചെയ്തിട്ടുള്ള സെൻട്രൽ പോലീസ് ഓർഗനൈസേഷൻ/സെൻട്രൽ ആംഡ് പൊലീസ് എന്നീ സേനകളിൽ 10 വർഷത്തിൽ കുറയാത്ത പരിചയം ആവശ്യമാണ്.
(4) കേന്ദ്ര പൊതുമേഖലാ സ്ഥാപനത്തിൽ നിന്ന് ശമ്പള സ്കെയിൽ ഇ 4 അല്ലെങ്കിൽ അതിൽ കൂടുതലോ ആയ വിരമിച്ച ഉദ്യോഗസ്ഥർക്ക് അപേക്ഷിക്കാം. സുരക്ഷാ മാനേജ്മെന്റിൽ 10 വർഷത്തിൽ കുറയാത്ത പരിചയം.
ശമ്പളം: 1.5 ലക്ഷം രൂപ
ഒഴിവുകളുടെ എണ്ണം - 02
യോഗ്യത: (1)അംഗീകൃത സർവകലാശാലയിൽ നിന്ന് ഏതെങ്കിലും വിഷയത്തിൽ ബിരുദം.
(2) ഇൻഡസ്ട്രിയൽ സെക്യൂരിറ്റി/സുരക്ഷാ മാനേജ്മെന്റ്/ ഡിഫെൻസ് സ്റ്റഡീസ് എന്നിവയിൽ ഏതെങ്കിലും ഒന്നിൽ നിന്ന് ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയിരിക്കണം.
(3) ബിരുദാനന്തര യോഗ്യത അല്ലെങ്കിൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റിയിൽ ഡിപ്ലോമ / സെക്യൂരിറ്റി മാനേജ്മെന്റ് / ഡിഫൻസ് പഠനം.
(4) പ്രതിരോധ സേവനങ്ങളിൽ നിന്ന് വിരമിച്ച ഉദ്യോഗസ്ഥൻ(കരസേന/നാവികസേന/വ്യോമസേന)/ആഭ്യന്തര മന്ത്രാലയത്തിന് കീഴിൽ ലിസ്റ്റ് ചെയ്തിട്ടുള്ള സെൻട്രൽ പോലീസ് ഓർഗനൈസേഷൻ/സെൻട്രൽ ആംഡ് പൊലീസ് എന്നീ സേനകളിൽ 10 വർഷത്തിൽ കുറയാത്ത പരിചയം ആവശ്യമാണ്.
(5) ഇൻഡസ്ട്രിയൽ അല്ലെങ്കിൽ പ്രതിരോധ സ്ഥാപനങ്ങളിൽ സെക്യൂരിറ്റി മാനേജ്മെന്റിൽ പരിചയം.
ശമ്പളം: 59,000 രൂപ വരെ.
കൂടുതൽ വിവരങ്ങൾക്ക് https://cochinshipyard.in/ സന്ദർശിക്കുക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates