No JEE Required: Study from Home and Earn a BS Degree in Aeronautics and Space Technology with IIT Madras Center-Center-Chennai File
Career

ജെഇഇ വേണ്ട, വീട്ടിലിരുന്ന് പഠിച്ച് എയറോനോട്ടിക്സ് ആൻഡ് സ്പേസ് ടെക്നോളജിയിൽ ബിരുദം നേടാം; ഓൺലൈൻ ബിഎസ് കോഴ്സുമായി മദ്രാസ് ഐഐടി

ഈ ബിരുദ കോഴ്സിൽ എയറോനോട്ടിക്സ്, സ്പേസ് സിസ്റ്റങ്ങൾ, അനുബന്ധ മേഖലകൾ എന്നിവയിൽ നൈപുണ്യ അധിഷ്ഠിത പരിശീലനത്തിലും ഊന്നൽ നൽകും.

സമകാലിക മലയാളം ഡെസ്ക്

മദ്രാസ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐഐടി) തിങ്കളാഴ്ച എയറോനോട്ടിക്സിലും സ്പേസ് ടെക്നോളജിയിലും പുതിയ ബാച്ചിലർ ഓഫ് സയൻസ് (ബിഎസ്) പ്രോഗ്രാം പ്രഖ്യാപിച്ചു. ബിരുദ കോഴ്‌സ് ഓൺലൈൻ ആയിട്ടാകും നടത്തുക.,

ഈ ബിരുദ കോഴ്സിൽ എയറോനോട്ടിക്സ്, സ്പേസ് സിസ്റ്റങ്ങൾ, അനുബന്ധ മേഖലകൾ എന്നിവയിൽ നൈപുണ്യ അധിഷ്ഠിത പരിശീലനത്തിലും ഊന്നൽ നൽകും.

പൈലറ്റ് ഇല്ലാത്ത വിമാനങ്ങൾ, സിവിൽ ഏവിയേഷൻ, ബഹിരാകാശ സാങ്കേതികവിദ്യ തുടങ്ങിയ ഉയർന്നുവരുന്ന മേഖലകളിലെ നൈപുണ്യ കുറവ് പരിഹരിക്കുന്നതിനാണ് കോഴ്‌സ് ലക്ഷ്യമിടുന്നതെന്ന് ഐഐടി വ്യക്തമാക്കി. ഐഐടി മദ്രാസിലെ സെന്റർ ഫോർ ഔട്ട്റീച്ച് ആൻഡ് ഡിജിറ്റൽ എജ്യൂക്കേഷൻ (കോഡ്) വഴി പ്ലേസ്‌മെന്റ്, ഇന്റേൺഷിപ്പ് എന്നിവ ഏകോപിപ്പിക്കും.

ബിഎസ് പ്രോഗ്രാമിൽ ഡിപ്ലോമ പാസായവർ, പ്ലസ്ടു അല്ലെങ്കിൽ തത്തുല്യ പരീക്ഷ പാസായവർ എന്നിവർക്ക് അപേക്ഷിക്കാം. ജോയിന്റ് എൻട്രൻസ് എക്സാമിനേഷൻ (ജെഇഇ) യോഗ്യത നേടണമെന്ന് നിർബന്ധമില്ല, എൻറോൾമെന്റിന് പ്രായ പരിധിയില്ല.

നിശ്ചിത സമയങ്ങൾക്കുള്ളിൽ പഠിതാക്കൾക്ക് സമയക്രമം ക്രമീകരിക്കാൻ കഴിയുന്ന വേഗതയിൽ പ്രോഗ്രാം പൂർത്തിയാക്കാൻ കഴിയും. പരീക്ഷാകേന്ദ്രങ്ങളിൽ വച്ച് നടത്തുന്ന പരീക്ഷകളുടെയും ഓൺലൈൻ പ്രോക്ടർ അസസ്‌മെന്റുകളുടെയും ഞായറാഴ്ചകളിൽ പരീക്ഷകൾ നടത്തും.

എയറോനോട്ടിക്സും സ്പേസ് ടെക്നോളജിയും അതിവേഗം വളരുന്ന സാഹചര്യത്തിൽ അതിന് ആവശ്യമായ മനുഷ്യവിഭവശേഷി സൃഷ്ടിക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം.

പൊതുമേഖലാ സ്ഥാപനങ്ങൾ, സ്വകാര്യ എയ്‌റോസ്‌പേസ് സ്ഥാപനങ്ങൾ, സ്റ്റാർട്ടപ്പുകൾ, എൻജിനീയറിങ് കമ്പനികൾ എന്നീ മേഖലകളിൽ ഈ വിഷയത്തിലെ ബിരുദധാരികൾക്ക് തൊഴിലവസരങ്ങൾ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഐഐടി മദ്രാസ് പറഞ്ഞു. ഗേറ്റ് പരീക്ഷയ്ക്കും ഐഐടി, ഐഐഎസ് സി എന്നിവയിലെ ഉന്നത പഠനങ്ങൾക്കും വിദ്യാർത്ഥികളെ സജ്ജരാക്കാനും ഈ പ്രോഗ്രാമിലൂടെ സാധിക്കും.

പാഠ്യപദ്ധതിയിൽ റെക്കോർഡുചെയ്‌ത ക്ലാസുകൾ, ലൈവ് ട്യൂട്ടോറിയൽ സെഷനുകൾ, ഓൺലൈൻ ചർച്ചാ ഫോറങ്ങൾ എന്നിവ ഉൾപ്പെടും. അക്കാദമിക് മാനദണ്ഡങ്ങൾക്ക് വിധേയമായി, മദ്രാസ് ഐഐടിയിലെ ഓൺ-കാമ്പസ് പ്രോഗ്രാമുകൾക്കോ ​​അഡ്വാൻസ്ഡ് ബിരുദങ്ങൾക്കോ ​​മികച്ച വിദ്യാർത്ഥികളെ പരിഗണിച്ചേക്കാമെന്നും ഐഐടി അറിയിച്ചു.

Education News: IIT Madras offers an online BS degree in Aeronautics and Space Technology without JEE. Students can study from home and earn a prestigious IIT degree

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ശബരിമല സ്വര്‍ണക്കൊള്ള: കൂടുതല്‍ പേർ പ്രതികളാകുമെന്ന് എസ്‌ഐടി ഹൈക്കോടതിയില്‍

'ഡിമാൻഡുകൾ പോക്കറ്റില്‍ തന്നെ ഇരിക്കട്ടെ'! പാക് ക്രിക്കറ്റിന്റെ ആവശ്യം തള്ളി ഐസിസി

മധ്യകേരളത്തിന്റെ ദീര്‍ഘകാല ആവശ്യം; കൊച്ചിന്‍ കാന്‍സര്‍ റിസര്‍ച്ച് സെന്റര്‍ നാടിന് സമര്‍പ്പിച്ച് മുഖ്യമന്ത്രി

മില്ലര്‍... സ്റ്റബ്‌സ് ഷോ; കാനഡയ്ക്ക് മുന്നില്‍ 214 റണ്‍സ് ലക്ഷ്യം വച്ച് പ്രോട്ടീസ്

'പ്രണയത്തട്ടിപ്പ്': സോഷ്യൽ മീഡിയ വഴി സ്ത്രീയെ കബളിപ്പിച്ചയാൾ 194,000 ദിർഹം നൽകണമെന്ന് അബുദാബി കോടതി

SCROLL FOR NEXT