കേന്ദ്ര സർക്കാർ ജോലി നേടാം; കൊച്ചി നാളികേര വികസന ബോർഡിൽ 35 ഒഴിവുകൾ

പ്ലസ് ടു മുതൽ പിജി യോഗ്യതയുള്ളവർക്ക് വരെയാണ് അവസരം.
The Coconut Development Board
The Coconut Development Board (Central) has invited applications for recruitment to 35 vacancies across various positions @CoconutBoard
Edited By:
Updated on: 
2 min read

കേന്ദ്ര നാളികേര വികസന ബോർഡിന്റെ കൊച്ചിയിലെ ഓഫീസിലേക്ക് വിവിധ തസ്തികകളിലായി 35 ഒഴിവുകളിൽ നിയമനം നടത്തുന്നു. ഡെപ്യൂട്ടി ഡയറക്ടർ, അസിസ്റ്റന്റ് ഡയറക്ടർ, ഫീൽഡ് ഓഫീസർ, ലോവർ ഡിവിഷൻ ക്ലർക്ക് തുടങ്ങി 13 തസ്തികകളിലാണ് നിയമനം. പ്ലസ് ടു മുതൽ പിജി യോഗ്യതയുള്ളവർക്ക് വരെയാണ് അവസരം. അപേക്ഷകൾ നവംബർ 21 മുതൽ ഡിസംബർ 21 വരെ സമർപ്പിക്കാം.

The Coconut Development Board
വരുന്നു... NLC തമിഴ്‌നാട്ടിൽ 145 ഒഴിവുകൾ; എഞ്ചിനീയറിങ് മുതൽ സെക്യൂരിറ്റി വരെ, ശമ്പളം 2.60 ലക്ഷം വരെ

ഒഴിവുകൾ

  • ഡെപ്യൂട്ടി ഡയറക്ടർ (ഡെവലപ്മെന്റ്) - 04

  • അസിസ്റ്റന്റ് ഡയറക്ടർ (ഡെവലപ്മെന്റ്) - 01

  • അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ - 01

  • അക്കൗണ്ട്സ് ഓഫീസർ - 01

  • ഡെവലപ്മെന്റ് ഓഫീസർ - 02

  • ഡെവലപ്മെന്റ് ഓഫീസർ (ടെക്നോളജി) - 02

  • അസിസ്റ്റന്റ് - 01

  • ഓഡിറ്റർ - 01

The Coconut Development Board
റെയിൽവേ മന്ത്രാലയത്തിന് കീഴിൽ ജോലി നേടാം; RITES-ൽ 281 ഒഴിവുകൾ
  • ജൂനിയർ ട്രാൻസ്ലേഷൻ ഓഫീസർ - 01

  • സ്റ്റെനോഗ്രാഫർ ഗ്രേഡ് II - 02

  • ഫീൽഡ് ഓഫീസർ - 05

  • ഡാറ്റ എൻട്രി ഓപ്പറേറ്റർ - 01

  • ലോവർ ഡിവിഷൻ ക്ലർക്ക് (LDC) - 13

The Coconut Development Board
ഡിഗ്രിയുണ്ടോ? നാഷണൽ ഇൻഷുറസിൽ 200 ഒഴിവ്; കേരളത്തിലും അവസരം

വിദ്യാഭ്യാസ യോഗ്യത

  • ഡെപ്യൂട്ടി ഡയറക്ടർ: ഹോർട്ടികൾച്ചർ, അഗ്രികൾച്ചർ അല്ലെങ്കിൽ പ്ലാന്റ് സയൻസിൽ ബിരുദാനന്തര ബിരുദം.

  • അസിസ്റ്റന്റ് ഡയറക്ടർ: ഹോർട്ടികൾച്ചർ, അഗ്രികൾച്ചർ അല്ലെങ്കിൽ പ്ലാന്റ് സയൻസിൽ ബിരുദാനന്തര ബിരുദം.

  • അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ: അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദാനന്തര ബിരുദവും അഞ്ച് വർഷത്തെ പ്രവൃത്തിപരിചയവും.

  • അക്കൗണ്ട്സ് ഓഫീസർ: ICAI/ICMAI യോഗ്യത അല്ലെങ്കിൽ വിജ്ഞാപനത്തിൽ നിർദേശിച്ചിട്ടുള്ള കൊമേഴ്സ് യോഗ്യതകൾ.

  • ഡെവലപ്മെന്റ് ഓഫീസർ: അഗ്രികൾച്ചർ അല്ലെങ്കിൽ ഹോർട്ടികൾച്ചറിൽ ബിരുദവും രണ്ട് വർഷത്തെ പ്രവൃത്തിപരിചയവും.

  • ഡെവലപ്മെന്റ് ഓഫീസർ (ടെക്നോളജി): ഫുഡ് പ്രോസസിങ്/ഫുഡ് ടെക്നോളജിയിൽ ബി.ടെക് അല്ലെങ്കിൽ അനുബന്ധ യോഗ്യതയും പ്രവൃത്തിപരിചയവും.

  • അസിസ്റ്റന്റ്: ബിരുദവും മൂന്ന് വർഷത്തെ പ്രവൃത്തിപരിചയവും.

  • ഫീൽഡ് ഓഫീസർ: സയൻസ് വിഷയങ്ങളോടെ പ്ലസ് ടു, അഗ്രികൾച്ചർ അല്ലെങ്കിൽ ഹോർട്ടികൾച്ചറിൽ ഡിപ്ലോമ/സർട്ടിഫിക്കറ്റ്.

  • ഡാറ്റ എൻട്രി ഓപ്പറേറ്റർ: ബിരുദവും നിർദിഷ്ട ഡാറ്റ എൻട്രി വേഗവും.

  • ലോവർ ഡിവിഷൻ ക്ലർക്ക്: പ്ലസ് ടുവും ഇംഗ്ലീഷിൽ മിനിറ്റിൽ 35 വാക്കുകൾ അല്ലെങ്കിൽ ഹിന്ദിയിൽ 30 വാക്കുകൾ എന്ന ടൈപ്പിങ് വേഗവും.

The Coconut Development Board
The Coconut Development Board (Central) has invited applications for recruitment to 35 vacancies across various positions

തസ്തികകൾക്കനുസരിച്ച് എഴുത്തുപരീക്ഷ, ടൈപ്പിങ്/സ്കിൽ ടെസ്റ്റ്, സ്റ്റെനോഗ്രഫി ടെസ്റ്റ്, അഭിമുഖം എന്നിവ ഉണ്ടായിരിക്കും. രേഖകളുടെ പരിശോധനയ്ക്കും ശേഷമായിരിക്കും അന്തിമ നിയമനം. താല്പര്യമുള്ളവർക്ക് നാളികേര വികസന ബോർഡിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://coconutboard.gov.in/Vacancy.aspx വഴി ഓൺലൈനായി അപേക്ഷിക്കാം.

Summary

The Coconut Development Board (Central) has invited applications for recruitment to 35 vacancies across various positions.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER