

തമിഴ്‌നാട്ടിൽ സ്ഥിതി ചെയ്യുന്ന കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എൻഎൽസി ഇന്ത്യ ലിമിറ്റഡിൽ (NLC India Limited) 145 എക്സിക്യൂട്ടീവ് തസ്തികകളിൽ നിയമനം നടത്തുന്നു. വിവിധ എഞ്ചിനീയറിങ് വിഭാഗങ്ങൾ, സയന്റിഫിക്, ഹ്യൂമൻ റിസോഴ്‌സ്, ലീഗൽ, സെക്യൂരിറ്റി വിഭാഗങ്ങളിലായാണ് ഒഴിവുകൾ. യോഗ്യരായ ഉദ്യോഗാർഥികൾക്ക് ഓൺലൈനായി അപേക്ഷിക്കാം. ഉദ്യോഗാർഥികൾക്ക് നവംബർ 20ന് രാവിലെ 10 മണി മുതൽ ഡിസംബർ 19ന് വൈകിട്ട് അപേക്ഷ സമർപ്പിക്കാം.
1.ഡെപ്യൂട്ടി ജനറൽ മാനേജർ
മെക്കാനിക്കൽ - 01
ഇലക്ട്രിക്കൽ - 01
സിവിൽ - 02
2. എക്സിക്യൂട്ടീവ് എഞ്ചിനീയർ
മെക്കാനിക്കൽ - തെർമൽ - 07
മെക്കാനിക്കൽ - മൈൻസ് - 40
മെക്കാനിക്കൽ - പ്രോജക്ട്സ് - 04
ഇലക്ട്രിക്കൽ - തെർമൽ - 06
ഇലക്ട്രിക്കൽ - മൈൻസ് - 20
ഇലക്ട്രിക്കൽ - പ്രോജക്ട്സ് - 03
സിവിൽ - തെർമൽ - 05
സിവിൽ - മൈൻസ് - 08
3. മറ്റ് തസ്തികകൾ - 48
ആകെ - 145
ഡെപ്യൂട്ടി ജനറൽ മാനേജർ: ബന്ധപ്പെട്ട എഞ്ചിനീയറിങ് വിഭാഗത്തിൽ ബിരുദം. 19 വർഷത്തെ പ്രവൃത്തിപരിചയം.
എക്സിക്യൂട്ടീവ് എഞ്ചിനീയർ (മെക്കാനിക്കൽ, ഇലക്ട്രിക്കൽ, സിവിൽ): ബന്ധപ്പെട്ട വിഷയത്തിൽ ബി.ഇ/ബി.ടെക് ബിരുദം. അഞ്ച് വർഷത്തെ പ്രവൃത്തിപരിചയം.
എക്സിക്യൂട്ടീവ് എഞ്ചിനീയർ (കൺട്രോൾ ആൻഡ് ഇൻസ്ട്രുമെന്റേഷൻ): ബന്ധപ്പെട്ട വിഷയത്തിൽ എൻജിനീയറിങ് ബിരുദം. അഞ്ച് വർഷത്തെ പ്രവൃത്തിപരിചയം.
അസിസ്റ്റന്റ് എക്സിക്യൂട്ടീവ് മാനേജർ (സയന്റിഫിക്): കെമിസ്ട്രിയിൽ എം.എസ്‌സി. നാല് വർഷത്തെ പ്രവൃത്തിപരിചയം.
എക്സിക്യൂട്ടീവ് എഞ്ചിനീയർ (കെമിക്കൽ): കെമിക്കൽ എഞ്ചിനീയറിങ്ങിൽ ബിരുദം. അഞ്ച് വർഷത്തെ പ്രവൃത്തിപരിചയം.
ഡെപ്യൂട്ടി മാനേജർ (എച്ച്ആർ): ബിരുദവും എച്ച്ആർ/പേഴ്സണൽ മാനേജ്മെന്റ് വിഭാഗത്തിൽ നിർദിഷ്ട പി.ജി യോഗ്യതയും. ഒരു വർഷത്തെ പ്രവൃത്തിപരിചയം.
ഡെപ്യൂട്ടി മാനേജർ (ലീഗൽ): എൽഎൽ.ബി ബിരുദവും സ്റ്റേറ്റ് ബാർ കൗൺസിൽ എൻറോൾമെന്റും. ഒരു വർഷത്തെ പ്രവൃത്തിപരിചയം.
സെക്യൂരിറ്റി വിഭാഗം: ബിരുദവും വിജ്ഞാപനത്തിൽ പറയുന്ന സൈനിക, അർധസൈനിക, പൊലീസ് അല്ലെങ്കിൽ സുരക്ഷാ മേഖലയിലെ പ്രവൃത്തിപരിചയവും.
എങ്ങനെ അപേക്ഷിക്കാം?
എൻഎൽസി ഇന്ത്യയുടെ ഔദ്യോഗിക വെബ്സൈറ്റായ nlcindia.in സന്ദർശിക്കുക.
Careers വിഭാഗത്തിൽ റിക്രൂട്ട്മെന്റ് വിജ്ഞാപനം പരിശോധിക്കുക.
Advertisement No. 11/2026 തിരഞ്ഞെടുക്കുക.
നിർദേശങ്ങൾ അനുസരിച്ച് ഓൺലൈനായി രജിസ്റ്റർ ചെയ്യുക.
ആവശ്യമായ വിവരങ്ങളും രേഖകളും അപ്‌ലോഡ് ചെയ്യുക.
അപേക്ഷാ ഫീസ് അടച്ച് അപേക്ഷ സമർപ്പിക്കുക.
കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.
https://www.nlcindia.in/nlcilapi/cmp/static/downloadfile/97260
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates