റെയിൽവേ മന്ത്രാലയത്തിന് കീഴിൽ ജോലി നേടാം; RITES-ൽ 281 ഒഴിവുകൾ

ഗ്രാജുവേറ്റ് അപ്രന്റിസ്, ഡിപ്ലോമ അപ്രന്റിസ്, ട്രേഡ് അപ്രന്റിസ് (ഐ.ടി.ഐ) വിഭാഗങ്ങളിലാണ് നിയമനം.
 Rail India Technical and Economic Service (RITES) Limited.
Applications have been invited for 281 apprentice vacancies at the organization Rail India Technical and Economic Service (RITES) Limited.@RITESLIMITED
Edited By:
Updated on: 
1 min read

കേന്ദ്ര റെയിൽവേ മന്ത്രാലയത്തിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ റെയിൽ ഇന്ത്യ ടെക്നിക്കൽ ആൻഡ് ഇക്കണോമിക് സർവീസ് (RITES) ലിമിറ്റഡിൽ 281 അപ്രന്റിസ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഗ്രാജുവേറ്റ് അപ്രന്റിസ്, ഡിപ്ലോമ അപ്രന്റിസ്, ട്രേഡ് അപ്രന്റിസ് (ഐ.ടി.ഐ) വിഭാഗങ്ങളിലാണ് നിയമനം. യോഗ്യരായ ഉദ്യോഗാർഥികൾക്ക് നവംബർ 25 വരെ ഓൺലൈനായി അപേക്ഷിക്കാം.

 Rail India Technical and Economic Service (RITES) Limited.
കേരള ശാസ്ത്ര മ്യൂസിയത്തിൽ വൻ അവസരം; LDC മുതൽ അറ്റൻഡർ വരെ, ഇപ്പോൾ അപേക്ഷിക്കാം

ഒഴിവുകളുടെ വിശദാംശങ്ങൾ

  • ഗ്രാജുവേറ്റ് അപ്രന്റിസ് – എഞ്ചിനീയറിങ്: 125

  • ഗ്രാജുവേറ്റ് അപ്രന്റിസ് – നോൺ എഞ്ചിനീയറിങ്: 43

  • ഡിപ്ലോമ അപ്രന്റിസ്: 62

  • ട്രേഡ് അപ്രന്റിസ് (ഐ.ടി.ഐ): 51

 Rail India Technical and Economic Service (RITES) Limited.
3047 ഒഴിവുകൾ, പത്താം ക്ലാസ് മുതൽ യോഗ്യത; ONGC-യിൽ ജോലി നേടാം

യോഗ്യത

  • എഞ്ചിനീയറിങ് വിഭാഗത്തിൽ ബന്ധപ്പെട്ട വിഷയത്തിൽ ബി.ഇ./ബി.ടെക്/ബി.ആർക്ക് ബിരുദം

  • നോൺ എഞ്ചിനീയറിങ് വിഭാഗത്തിൽ ബി.എ., ബി.ബി.എ., ബി.കോം., ബി.എസ്‌സി., ബി.സി.എ. തുടങ്ങിയ ബിരുദങ്ങളും വേണം.

  • ഡിപ്ലോമ, ഐ.ടി.ഐ യോഗ്യതയുള്ളവർക്കും അപേക്ഷിക്കാം.

  • ജനറൽ, ഇ.ഡബ്ല്യു.എസ് വിഭാഗക്കാർക്ക് 60 ശതമാനവും വിജ്ഞാപനത്തിലെ സംവരണ ഒഴിവുകളിലുള്ള അർഹരായ വിഭാഗക്കാർക്ക് 50 ശതമാനവും മാർക്ക് വേണം.

  • ബിരുദം, ഡിപ്ലോമ എന്നിവ 2021 നവംബർ 5-നോ ശേഷമോ പൂർത്തിയാക്കിയിരിക്കണം.

  • കുറഞ്ഞ പ്രായം 18 വയസ്സ്. മുൻപ് അപ്രന്റിസ് പരിശീലനം പൂർത്തിയാക്കിയവർക്കും ഒരു വർഷമോ അതിലധികമോ പ്രവൃത്തിപരിചയമുള്ളവർക്കും അപേക്ഷിക്കാനാവില്ല.

 Rail India Technical and Economic Service (RITES) Limited.
IFFK-യിൽ നിരവധി അവസരങ്ങൾ ; മീഡിയ സെൽ, അവതാരകർ, സോഷ്യൽ മീഡിയ ടീം ഒഴിവുകൾ

സ്റ്റൈപ്പൻഡും പരിശീലനവും

ഒരു വർഷമാണ് പരിശീലന കാലാവധി. പ്രതിമാസ സ്റ്റൈപ്പൻഡ് 10,560 രൂപ മുതൽ 15,650 രൂപ വരെയാണ്. തിരഞ്ഞെടുപ്പ് യോഗ്യതാ പരീക്ഷകളിലെ മാർക്കിന്റെ അടിസ്ഥാനത്തിലുള്ള മെറിറ്റും രേഖാപരിശോധനയും വഴിയായിരിക്കും.

അപേക്ഷകൾ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും വിജ്ഞാപനം സന്ദർശിക്കുക.

https://rites.com/Upload/Career/Advertisment_for_Engagement_of_Apprentices_for_FY_2026_27_(2)_pdf-2026-Nov-04-16-7-17.pdf

 Rail India Technical and Economic Service (RITES) Limited.
പ്ലസ് 2 മതി, മുൻ പരിചയം വേണ്ട; ഇൻഡിഗോയിൽ ക്യാബിൻ ക്രൂ, കൊച്ചിയിൽ അഭിമുഖം 21ന്
Summary

Applications have been invited for 281 apprentice vacancies at the organization Rail India Technical and Economic Service (RITES) Limited.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER