എൻസിസി സ്പെഷ്യൽ എൻട്രി തസ്തികകളിലേക്കുള്ള നിയമനത്തിനുള്ള ഔദ്യോഗിക വിജ്ഞാപനം ഇന്ത്യൻ ആർമി പുറത്തിറക്കി. താൽപ്പര്യമുള്ളവരും യോഗ്യരുമായ ഉദ്യോഗാർത്ഥികൾക്ക് ഇന്ത്യൻ ആർമിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം.
70 എൻസിസി സ്പെഷ്യൽ എൻട്രി തസ്തികകളിലേക്കാണ് ഇന്ത്യൻ ആർമി റിക്രൂട്ട്മെന്റ് നടത്തുന്നത്. ഏതെങ്കിലും വിഷയത്തിൽ ബിരുദമുള്ള അവിവാഹിതരായ പുരുഷന്മാർക്ക് ഓൺലൈനായി അപേക്ഷിക്കാം.
ഇന്ത്യൻ ആർമിയുടെ വെബ്സൈറ്റായ https://www.joinindianarmy.nic.in വഴി ഓൺലൈനായി അപേക്ഷിക്കണം. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി മാർച്ച് 16 ആണ്.
തസ്തികയുടെ പേര് : ഷോർട്ട് സർവീസ് കമ്മീഷൻ (നോൺ-ടെക്നിക്കൽ) - എൻസിസി സ്പെഷ്യൽ എൻട്രി
ഒഴിവുകളുടെ എണ്ണം: 70
യോഗ്യത:
◉എൻസിസി 'സി' സർട്ടിഫിക്കറ്റ്
◉അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദം (കുറഞ്ഞത് 'ബി' ഗ്രേഡ്)
◉അവസാന വർഷം പഠിക്കുന്നവർക്കും അപേക്ഷിക്കാം. എന്നാൽ അവർ പരിശീലന കോഴ്‌സ് ആരംഭിക്കുന്നതിന് മുമ്പ് ബിരുദം നേടുമെന്ന് ഉണ്ടെങ്കിൽ (ഒക്ടോബർ 2026) അപേക്ഷിക്കാം.
◉ അവസാന വർഷ ഉദ്യോഗാർത്ഥികൾക്ക്, മൂന്ന്/നാല് വർഷത്തെ ബിരുദ കോഴ്‌സിന്റെ ആദ്യ രണ്ട്/മൂന്ന് വർഷങ്ങളിൽ യഥാക്രമം നേടിയ ആകെ ശതമാനം ഷോർട്ട്‌ലിസ്റ്റിങ്ങിനായി പരിഗണിക്കും.
◉ ഉദ്യോഗാർത്ഥികൾ ബിരുദ പരീക്ഷ വിജയിച്ചതിന്റെ തെളിവും എല്ലാ മാർക്ക്‌ഷീറ്റുകളും 2026 ഒക്ടോബർ 01-നകം ഡയറക്ടറേറ്റ് ജനറൽ ഓഫ് റിക്രൂട്ടിങ്ങിൽ സമർപ്പിക്കണം.
പ്രായപരിധി: 19 - 25 വയസ്സ് (2026 ജൂലൈ 01 അടിസ്ഥാനമാക്കി)
2001 ജൂലൈ 02-ന് മുമ്പും 2007 ജൂലൈ 01-ന് ശേഷവും ജനിച്ചവരാകരുത് (രണ്ട് തീയതികളും ഉൾപ്പെടെ)
പ്രായ ഇളവ്: സർക്കാർ മാനദണ്ഡം അനുസരിച്ച്
പരിശീലന കാലയളവിൽ സ്റ്റൈപ്പൻഡ്: പ്രതിമാസം 56,100/- രൂപ
പരിശീലന സ്ഥലം: അക്കാദമി ഓഫീസേഴ്‌സ് ട്രെയിനിങ് അക്കാദമി (OTA), ചെന്നൈ
പരിശീലന കാലയളവ് :2026 ഒക്ടോബർ മുതൽ 49 ആഴ്ച
ലെഫ്റ്റനന്റ്: 10 56,100 - 1,77,500 രൂപ
ക്യാപ്റ്റൻ(രണ്ട് വർഷത്തിനുശേഷം) :61,300 - 1,93,900 രൂപ
മേജർ (ആറ് വർഷത്തിനുശേഷം): 69,400 - 2,07,200 രൂപ
ലെഫ്റ്റനന്റ് കേണൽ (13 വർഷത്തിനുശേഷം) :1,21,200 - 2,12,400 രൂപ
കേണൽ :1,30,600 - 2,15,900 രൂപ
ബ്രിഗേഡിയർ: 1,39,600 - 2,17,600രൂപ
മേജർ ജനറൽ: 1,44,200 - 2,18,200 രൂപ
അപേക്ഷിക്കാനുള്ള അവസാന തീയതി: 2026 മാർച്ച് 16 (മൂന്ന് മണി)
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates