Indian Oil Corporation Opens 144 Apprentice Vacancies for Eligible Candidates  Special arrangement
Career

ഇന്ത്യൻ ഓയിൽ കോർപ്പറേഷനിൽ 144 അപ്രന്റീസ് ഒഴിവുകൾ, പ്ലസ്ടു മുതൽ ബിരുദം ഉള്ളവർക്ക് വരെ അപേക്ഷിക്കാം

ടെക്‌നീഷ്യൻ അപ്രന്റീസ് / ട്രേഡ് അപ്രന്റീസ് / ഗ്രാജുവേറ്റ് അപ്രന്റീസ് തസ്തികകളിലേക്ക് ആണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്.

സമകാലിക മലയാളം ഡെസ്ക്

ഇന്ത്യൻ ഓയിൽ കോർപ്പറേഷ (ഐഒസിഎൽ-IOCL) ൻ മാർക്കറ്റിങ് ഡിവിഷന് കീഴിൽ അപ്രന്റീസ് റിക്രൂട്ട്‌മെന്റ് നടത്തുന്നു.

ടെക്‌നീഷ്യൻ അപ്രന്റീസ് / ട്രേഡ് അപ്രന്റീസ് / ഗ്രാജുവേറ്റ് അപ്രന്റീസ് തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്.നിലവിൽ 144 ഒഴിവുകളാണ് എല്ലാവിഭഗങ്ങളിലും ഉൾപ്പടെ വിജ്ഞാപനം ചെയ്തിട്ടുള്ളത്.

മാർച്ച് രണ്ട് മുതൽ ഓൺലൈനായി അപേക്ഷ സ്വീകരിച്ചു തുടങ്ങും. ഒരാഴ്ചയാണ് അപേക്ഷിക്കാനുള്ള സമയം. മാർച്ച് ഒമ്പതിനാണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി.

18 മുതൽ 24 വയസ്സ് വരെ പ്രായമുള്ള, പന്ത്രണ്ടാം ക്ലാസ്, ഐടിഐ, ഡിപ്ലോമ, ബിരുദം നേടിയവർക്ക് ഈ ടെക്നീഷ്യൻ അപ്രന്റിസ് / ട്രേഡ് അപ്രന്റിസ് / ഗ്രാജുവേറ്റ് അപ്രന്റിസ് ഒഴിവുകളിലേക്ക് അപേക്ഷിക്കാം. താൽപ്പര്യമുള്ളവർ ഐ‌ഒ‌സി‌എൽ ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കണം

ട്രേഡ് അപ്രന്റീസുകൾക്ക് ഐടിഐ (രണ്ട് വർഷം), ടെക്നീഷ്യൻ അപ്രന്റീസുകൾക്ക് ഡിപ്ലോമ (മൂന്ന് വർഷം), ഗ്രാജുവേറ്റ് അപ്രന്റീസുകൾക്ക് ബിരുദാനന്തര ബിരുദം, ഡാറ്റാ എൻട്രി ഓപ്പറേറ്റർക്ക് 12-ാം ക്ലാസ് എന്നിങ്ങനെയാണ് അടിസ്ഥാന യോഗ്യത. ബിടെക്, ബിഇ, എംബിഎ, എൽഎൽബി, സിഎ തുടങ്ങിയ ബിരുദങ്ങളുള്ളവർക്ക് അപേക്ഷിക്കേണ്ടതില്ല.

അപേക്ഷ സ്വീകരിച്ചു തുടങ്ങുന്നത് :മാർച്ച് രണ്ടിന് രാവിലെ 10 മണിമുതൽ

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: മാർച്ച് ഒമ്പത് വൈകുന്നേരം അഞ്ച് മണി.

ടെക്നീഷ്യൻ അപ്രന്റീസ്: അംഗീകൃത സ്ഥാപനത്തിൽ നിന്ന് ബന്ധപ്പെട്ട എൻജിനീയറിങ് വിഷയത്തിൽ കുറഞ്ഞത് 50% മാർക്കോടെ (എസ്‌സി/എസ്ടി/പിഡബ്ല്യുബിഡിക്ക് 45%) മൂന്ന് വർഷത്തെ ഡിപ്ലോമ.

ട്രേഡ് അപ്രന്റീസ് (ഐടിഐ): എൻസിവിടി/എസ്‌സിവിടി അംഗീകരിച്ച ബന്ധപ്പെട്ട ട്രേഡിൽ മെട്രിക് ബിരുദം, രണ്ട് വർഷത്തെ ഐടിഐ.

ഗ്രാജുവേറ്റ് അപ്രന്റീസ്: കുറഞ്ഞത് 50% മാർക്കോടെ ഏതെങ്കിലും വിഷയത്തിൽ റെഗുലർ ഫുൾടൈം ബിരുദം (ബിഎ/ബി കോം/ബിഎസ്‌സി/ബിബിഎ) (എസ്‌സി/എസ്ടി/പിഡബ്ല്യുബിഡിക്ക് 45%).

ഡാറ്റാ എൻട്രി ഓപ്പറേറ്റർ: കുറഞ്ഞത് 50% മാർക്കോടെ 12-ാം ക്ലാസ് (എസ്‌സി/എസ്ടി/പിഡബ്ല്യുബിഡിക്ക് 45%).

വിശദമായ വിജ്ഞാപനം ഇവിടെ വായിക്കാം

ഐഒസിഎൽ ഔദ്യോഗിക വെബ്സൈറ്റ് ഇവിടെ കാണാം

Job Alert: Indian Oil Corporation (IOCL) has announced 144 apprentice vacancies. Candidates with qualifications ranging from Plus Two (12th pass) to graduates can apply. Check eligibility, selection process, and application details.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആയത്തുള്ള ഖമയേനി 'ജീവനോടെയുണ്ട്'; കൊല്ലപ്പെട്ടെന്ന അഭ്യൂഹം തള്ളി ഇറാന്‍ വിദേശ കാര്യമന്ത്രി

സംസ്കൃത സര്‍വകലാശാലയില്‍ നാല് വര്‍ഷ ബിഎ- ബിഎഡ് പ്രോഗ്രാം: അപേക്ഷ മാര്‍ച്ച് 10 വരെ

ദുബൈ വിമാനത്താവളം അടച്ചു, കുവൈത്തില്‍ ഇറാന്റെ ഡ്രോണ്‍ ആക്രണം; സംഘര്‍ഷം വ്യാപിക്കുന്നു

ജസ്റ്റിസ് ജെ ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തു വിട്ടു; തീരുമാനം സ്വാഗതം ചെയ്ത് ക്രിസ്ത്യന്‍ സഭകള്‍

'സ്വപ്നങ്ങള്‍ കൊണ്ട് പടുത്തുയര്‍ത്തിയ, അതിജീവനത്തിന്റെ പുതുഗാഥ'; ടൗണ്‍ഷിപ്പ് ഉദ്ഘാടന ചടങ്ങിലേക്ക് ഹൃദയപൂര്‍വ്വം ക്ഷണിച്ച് മുഖ്യമന്ത്രി

SCROLL FOR NEXT