ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ (IOCL) അപ്രന്റീസ് തസ്തികകളിലേക്ക് നിയമനം നടത്തുന്നതിനുള്ള വിജ്ഞാപനം പുറത്തിറക്കി. ട്രേഡ് അപ്രന്റീസ്, ടെക്നീഷ്യൻ അപ്രന്റീസ്, ഗ്രാജുവേറ്റ് അപ്രന്റീസ് എന്നി വിഭാഗങ്ങളിലായി 501 ഒഴിവുകളാണ് ഉള്ളത്. ബന്ധപ്പെട്ട വിഷയത്തിൽ ഐ ടി ഐ,ഡിപ്ലോമ ബിരുദം പാസായവർക്ക് ആണ് അവസരം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി 12-01-2026.
ഡൽഹി- 120
ഹരിയാന- 30
പഞ്ചാബ്- 49
ഹിമാചൽ പ്രദേശ്- 9
ചണ്ഡീഗഡ്- 30
ജമ്മു കശ്മീർ - 8
രാജസ്ഥാൻ -90
ഉത്തർപ്രദേശ് -140
ഉത്തരാഖണ്ഡ്- 25
ട്രേഡ് അപ്രന്റീസ് - ഫിറ്റർ, ഇലക്ട്രീഷ്യൻ, ഇലക്ട്രോണിക്സ് മെക്കാനിക്,ഇൻസ്ട്രുമെന്റ് മെക്കാനിക് മെഷീനിസ്റ്റ് ബന്ധപ്പെട്ട വിഷയങ്ങളിൽ എന്തെങ്കിലും ഐ ടി ഐ പൂർത്തിയാക്കിയിരിക്കണം.
ടെക്നീഷ്യൻ അപ്രന്റിസ് - മെക്കാനിക്കൽ,ഇലക്ട്രിക്കൽ, ഇൻസ്ട്രുമെന്റേഷൻ, സിവിൽ,ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ് ,ഇലക്ട്രോണിക്സ് തുടങ്ങിയ വിഷയങ്ങളിൽ ഡിപ്ലോമ.
ഗ്രാജുവേറ്റ് അപ്രന്റിസ്: AICTE/UGC അംഗീകരിച്ച ഇൻസ്റ്റിറ്റ്യൂട്ട്/സർവകലാശാലയിൽ നിന്ന് ബിരുദം.
ട്രേഡ് അപ്രന്റിസ് - ഡാറ്റാ എൻട്രി ഓപ്പറേറ്റർ (ഫ്രഷർ )
ട്രേഡ് അപ്രന്റിസ് - ഡാറ്റാ എൻട്രി ഓപ്പറേറ്റർ (സ്കിൽ സർട്ടിഫിക്കറ്റ്)
തെരഞ്ഞെടുപ്പിന് എഴുത്തുപരീക്ഷ അല്ലെങ്കിൽ അഭിമുഖം ഉണ്ടായിരിക്കില്ല. കൂടുതൽ വിവരങ്ങൾക്ക് ഔദ്യോഗിക വിജ്ഞാപനം സന്ദർശിക്കുക https://iocl.com/admin/img/Apprenticeships.pdf.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates